Wednesday, 12 June 2013

ക്യാബേജ് കട്‌ലറ്റ് ചൂടോടെ കഴിയ്ക്കൂ

 

കട്‌ലറ്റ് രുചികരമായ സ്‌നാക്‌സാണ്. ഇത് നോണ്‍ വെജിറ്റേറിയനും വെജിറ്റേറിയനും ഉണ്ടാക്കാം.
ക്യാബേജ് കൊണ്ട് രുചികരമായ ക്യാബേജ് കട്‌ലറ്റ് ഉണ്ടാക്കി നോക്കൂ. ഉണ്ടാക്കാന്‍ വളരെ എളുപ്പം. ക്യാബേജ് കഴിയ്ക്കാന്‍ മടിയുള്ളവര്‍ക്ക് ക്യാബേജ് കഴിയ്ക്കാന്‍ പറ്റിയ ഒരു വഴി കൂടിയാണിത്.
cabbage cutlet recipe
ക്യാബേജ്-1 കപ്പ്
ഉരുളക്കിഴങ്ങ്-2
മൈദ-2 ടേബിള്‍ സ്പൂണ്‍
പച്ചമുളക്-2
ചാട്ട് മസാല-1 ടീസ്പൂണ്‍
കറിവേപ്പില
മല്ലിയില
ബ്രെഡ് ക്രംമ്പ്‌സ്
ഉപ്പ്
എണ്ണ
വെള്ളം
ക്യാബേജ് പൊടിയായി അരിയുക. ഉരുളക്കിഴങ്ങ് വേവിച്ച് തൊലി കളഞ്ഞെടുക്കണം. ഇത് നല്ലപോലെ ഉടയ്ക്കുക.
ക്യാബേജ്, ഉരുളക്കിഴങ്ങ്, മൈദ, പച്ചമുളക്, കറിവേപ്പില, മല്ലിയില. ചാട്ട് മസാല, ഉപ്പ് എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് കുഴയ്ക്കുക.
ഈ മിശ്രിതം ചെറിയ ഉരുളകളാക്കി എടുത്ത് കട്‌ലറ്റ് ആകൃതിയില്‍ പരത്തണം. ഇത് ബ്രെഡ് ക്രംമ്പ്‌സില്‍ മുക്കിയെടുക്കണം.
എണ്ണ തിളപ്പിച്ച് ഇവ വറുത്തെടുക്കാം. ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ഇരുഭാഗവും മറിച്ചിട്ട് വറുത്തെടുക്കണം.
സോസ് ചേര്‍ത്ത് ക്യാബേജ് കട്‌ലറ്റ് ചൂടോടെ കഴിയ്ക്കാം.

 

No comments:

Post a Comment