വസ്ത്രത്തിലെ ച്യൂയിംഗ് ഗം നീക്കൂ
ആവശ്യത്തിനും അനാവശ്യത്തിനുമെല്ലാം മിക്കവാറും പേര്‍ വായിലിട്ടു ചവയ്ക്കുന്ന ഒന്നാണ് ച്യൂയിംഗ് ഗം. ഇത് ചവയ്ക്കുന്നത് അത്ര ഗുണകരമൊന്നുമല്ലെന്നതു പോട്ടെ, അബദ്ധത്തില്‍ വസ്ത്രത്തിലും മറ്റും പിടിച്ചാല്‍ ഇത് നീക്കം ചെയ്യാന്‍ പെടാപ്പാടു പെടേണ്ടി വരും.ച്യൂയിംഗ് ഗം വസ്ത്രത്തില്‍ നിന്നും മാറ്റാന്‍ സഹായിക്കുന്ന ചില വഴികളെക്കുറിച്ച് അറിഞ്ഞിരിക്കുന്നതു നല്ലതല്ലേ,

വിനെഗര്‍ അല്‍പം ചൂടാക്കി ഗമ്മിനും ചുറ്റും മുകളിലും പുരട്ടുക. ഇതും ഗം നീക്കം ചെയ്യാന്‍ സഹായിക്കും.
നെയില്‍ പോളിഷ് റിമൂവറും ഗം നീക്കം ചെയ്യാന്‍ ഉപയോഗിക്കാം. അല്‍പം നെയില്‍പോളിഷ് റിമൂവര്‍ പുരട്ടി അല്‍പം കഴിയുമ്പോള്‍ പ്രഷ് കൊണ്ടോ കത്തി കൊണ്ടോ നീക്കം ചെയ്യാം.
ഒരു കഷ്ണം ബ്രൗണ്‍ പേപ്പറോ അല്‍പം കട്ടിയുള്ള പേപ്പറോ ഗമ്മിനു മുകളില്‍ വയ്ക്കുക. ഇസ്തിരിപ്പെട്ടി നല്ലപോലെ ചൂടാക്കി ഇതിനു മുകളിലൂടെ ഇസ്തിരിയിടുക. ഗം മിക്കവാറും ഉരുകി ഈ പേപ്പറില്‍ ഒട്ടിപ്പിടിച്ച് ഇളകിപ്പോരും. വസ്ത്രം ഉരുകാതിരിക്കാന്‍ ശ്രദ്ധിയ്ക്കുക.
ഗം പറ്റിപ്പിടിച്ച വസ്ത്രഭാഗം നല്ല തിളച്ച വെള്ളതിലിടുക. പിന്നീട് ബ്രഷ് കൊണ്ടോ കത്തി കൊണ്ടോ പതുക്കെ ഇളക്കിയെടുക്കാം.
ആല്‍ക്കഹോളില്‍ ഒരു പഞ്ഞി മുക്കി ഗം ആയ ഭാഗത്ത് നല്ലപോലെ ഉരയ്ക്കുക. പിന്നീട് ഇത് ഇളക്കിയെടുക്കാം.
ഗം കട്ടിയാകാന്‍ ഹെയര്‍ സ്േ്രപ ഉപയോഗിക്കുകയുമാകാം. ഗം കട്ടിയായിക്കഴിഞ്ഞാല്‍ കത്തി ഉപയോഗിച്ചോ ബ്രഷ് ചെയ്‌തോ ഗം അടര്‍ത്തിയെടുക്കാം.
No comments:
Post a Comment