സ്ത്രീകള്‍ സുന്ദരികളാവുന്നത് 31ല്‍ ?

മുപ്പതിലെത്തിയാലും പുരുഷന്മാരെ ചെറുപ്പക്കാരായിട്ടാണ് കണക്കിലെടുക്കുന്നത്, എന്നാല്‍ മുപ്പതിലെത്തിയ സ്ത്രീകളെ പൊതുവേ ചെറുപ്പക്കാരികള്‍ എന്ന് പറയാറില്ല. എന്നാല്‍ ഇതിനെയൊക്കെ അസ്ഥാനത്താക്കുന്ന ഒരു ഫീഡ്ബാക്കാണ് ലണ്ടനില്‍ നടന്ന ഒരു സര്‍വ്വേയില്‍ ലഭിച്ചിരിക്കുന്നത്.
ഇരുപതുകളുടെ ഒടുവിലും മുപ്പതുകളുടെ തുടക്കത്തിലുമാണ് സ്ത്രീകള്‍ ഏറ്റവും സുന്ദരികളായി കാണപ്പെടുന്നതെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ട്. ശരിയ്ക്കും പറഞ്ഞാല്‍ മുപ്പത്തിയൊന്നാമത്തെ വയസ്സിലാണത്രേ സ്ത്രീ ഏറ്റവും സുന്ദരിയാകുന്നത്.
ലണ്ടനിലെ ക്യൂവിസി എന്ന ഷോപ്പിങ് ചാനല്‍ നടത്തിയ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍. സൗന്ദര്യത്തെക്കുറിച്ച് സര്‍വ്വേയില്‍ പങ്കെടുത്തവരെല്ലാം പങ്കുവെച്ചത് തീര്‍ത്തും വ്യത്യസ്തമായ കാഴ്ചപ്പാടുകളാണ്.
ചുരുക്കിപ്പറഞ്ഞാല്‍ സൗന്ദര്യമെന്നത് കാണാനുള്ള സൗന്ദര്യം മാത്രമല്ല, ആന്തരിക സൗന്ദര്യം കൂടിയാണെന്നാണ് ഇവര്‍ പറയുന്നത്.
ഇതിന് സര്‍വെ നടത്തിയവര്‍ക്ക് മറുപടിയുമുണ്ട് 70 ശതമാനം ആത്മവിശ്വാസം, 67 ശതമാനം കാണാനുള്ള സൌന്ദര്യം, 47 ശതമാനം സ്‌റ്റൈല്‍ എന്നിവ ചേര്‍ന്നതാണ് സൗന്ദര്യമെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്തവര്‍ പറഞ്ഞത്.
കാഴ്ചയിലെ പോലെ തന്നെ വ്യക്തിത്വത്തിലും സൌന്ദര്യം വേണമെന്ന് സര്‍വെയില്‍ പങ്കെടുത്തവര്‍ പറയുന്നു. സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടെ 2000 പേരാണ് സര്‍വെയില്‍ പങ്കെടുത്തത്. സര്‍വെയില്‍ പങ്കെടുത്ത ഭൂരിഭാഗവും സ്ത്രീകള്‍ മുപ്പതുകളുടെ തുടക്കത്തില്‍ എത്തുമ്പോള്‍ കൌമാരക്കാരികളെക്കാള്‍ സുന്ദരികളാവുമെന്ന ധാരണയാണ് വച്ചുപുലര്‍ത്തിയത്.
സര്‍വെയില്‍ പങ്കെടുത്ത 63 ശതമാനം ആളുകളും പ്രായം കൂടുമ്പോള്‍ സൗന്ദര്യം വര്‍ദ്ധിക്കുമെന്ന വിശ്വാസം പുലര്‍ത്തുന്നവരായിരുന്നു. മറ്റുള്ളവര്‍ തങ്ങളെ പറ്റി എന്തു ചിന്തിക്കുന്നു എന്ന് ആലോചിച്ച് വേവലാതിപ്പെടാത്തതാണ് ഇതിനു കാരണമെന്ന് 63 ശതമാനം പേരും അത്രതന്നെ ശതമാനം അഭിപ്രായപ്പെട്ടു.
സുരക്ഷിതത്വമില്ലായ്മ മറികടക്കാന്‍ സാധിക്കുന്നതാണ് ഈ പ്രായത്തില്‍ സൌന്ദര്യം വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് 51 ശതമാനത്തിന്റെ അഭിപ്രായം.
No comments:
Post a Comment