കരീന കുട്ടികള്‍ വേണ്ടെന്ന് തീരുമാനിച്ചു?
സെയ്ഫ് അലി ഖാനുമായുള്ള വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ കരീന കപൂര്‍ ഗര്‍ഭിണിയാണെന്ന് ബോളുവുഡില്‍ വാര്‍ത്തകള്‍ പരക്കാന്‍ തുടങ്ങിയിരുന്നു. കരീന തടിച്ചപ്പോള്‍ ഗര്‍ഭധാരണത്തെത്തുടര്‍ന്നാണ് വണ്ണം വച്ചതെന്നായിരുന്നു പാപ്പരാസികളുടെ കണ്ടെത്തല്‍. എന്തായാലും ഇതേവരെ പ്രസവം നടക്കാത്തതുകൊണ്ടുതന്നെ ഈ റിപ്പോര്‍ട്ടുകളിലൊന്നിലും സത്യമുണ്ടായിരുന്നില്ലെന്ന് വ്യക്തമാവുകയും ചെയ്തു.ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് സുപ്രധാനമായ ഒരു വെളിപ്പെടുത്തലുമായി കരീന തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ചിലപ്പോള്‍ കുട്ടികള്‍ തന്നെ വേണ്ടെന്ന് വച്ചേയ്ക്കുമെന്നാണ് കരീന പറയുന്നത്. എല്ലാവര്‍ക്കും താന്‍ ഗര്‍ഭിണിയായോയെന്ന് അറിയാനാണ് തിടുക്കമെന്നും ചിലപ്പോള്‍ താന്‍ കുട്ടികള്‍ വേണ്ടെന്ന് തീരുമാനമെടുത്തേയ്ക്കുമെന്ന് ആര്‍ക്കെങ്കിലും അറിയാമോയെന്നാണ് മുപ്പത്തിരണ്ടുകാരിയായ കരീന ചോദിയ്ക്കുന്നത്.
സെയ്ഫിന് ആദ്യ വിവാഹത്തില്‍ രണ്ട് കുട്ടികളുണ്ട്. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്ക് കുട്ടികളുണ്ടാകാന്‍ തിടുക്കമില്ല. ഞാനും സെയ്ഫും സാധാരണ ദമ്പതിമാരെപ്പോലെ ജീവിയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല- കരീന പറയുന്നു.
വിവാഹം കഴിയ്ക്കുക പിന്നാലെ കുട്ടികളുണ്ടാവുകയെന്ന പതിവ് സാമൂഹിക രീതിയില്‍ നിന്നും വ്യത്യസ്തരായി മോഡേണ്‍ കപ്പിള്‍സ് ആയി ജീവിക്കാനാണ് തങ്ങള്‍ക്കാഗ്രഹമെന്നാണ് കരീന പറയുന്നത്.
വിവാഹത്തിന് ബോളിവുഡിനെയാകെ ക്ഷണിക്കാതിരുന്നത് മനപ്പൂര്‍വ്വമാണെന്നും ഒരു ഫാഷന്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ കരീന വ്യക്തമാക്കിയിട്ടുണ്ട്.
2012ലായിരുന്നു സെയ്ഫിന്റെയും കരീനയുടെയും വിവാഹം. ഏറെക്കാലത്തെ പ്രണയത്തിന് ശേഷമാണ് ഇവര്‍ വിവാഹിതരായത്. വിവാഹം കഴിഞ്ഞ് അഭിനയം നിര്‍ത്തുന്ന പതിവുരീതി കരീന സ്വീകരിച്ചിട്ടില്ല. ഇപ്പോഴും കരീന ബോളിവുഡിലെ മുന്‍നിര നായികനടി തന്നെയാണ്.
No comments:
Post a Comment