Sunday, 16 June 2013

വരണ്ട ചര്‍മത്തിന് മത്തങ്ങ

മത്തങ്ങ നല്ലൊരു ഭക്ഷ്യവസ്തുവാണ്. മത്തങ്ങ കഴിയ്ക്കുന്നത് ചര്‍മത്തിളക്കം വര്‍ദ്ധിപ്പിക്കുമെന്നു പറയുംം. ഇതുപോലെ വരണ്ട ചര്‍മമുള്ളവര്‍ക്ക് മത്തങ്ങ കൊണ്ട് പല ഫേസ്പായ്ക്കുകളും ഉപയോഗിക്കാം.
മത്തങ്ങ ഉപയോഗിച്ചുള്ള ഇത്തരം ചില ഫേസ് പായ്ക്കുകളെക്കുറിച്ച് അറിയൂ.
മത്തങ്ങയുടെ പള്‍പ്പെടുക്കുക. ഇതില്‍ അല്‍പം തേന്‍, കട്ടിയുള്ള പാല്‍ എന്നിവ ചേര്‍ത്ത മിശ്രിതമാക്കുക. ഇത് മുഖത്തു തേച്ചു പിടിപ്പിച്ച ശേഷം 10 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം. വരണ്ട ചര്‍മത്തിനു ചേര്‍ന്ന നല്ലൊന്നാന്തരം ഫേസ് പായ്ക്കാണിത്.

pumpkin face packs dry skin

അരക്കപ്പു തൈരും 2 ടീസ്പൂണ്‍ ചെറുനാരങ്ങാനീരും കൂട്ടിക്കലര്‍ത്തുക. ഇതിലേക്ക മത്തങ്ങയുടെ പള്‍പ് ചേര്‍ത്തിളക്കുക. ഇത് മുഖത്തു പുരട്ടി അല്‍പസമയം വയ്ക്കാം. അലര്‍ജി, സണ്‍ടാന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്.
ബദാം പൊടിച്ചതും മുട്ടവെള്ളയും ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക് മത്തങ്ങയുടെ ജ്യൂസ് ചേര്‍ക്കുക. ഇത് മുഖത്തു പുരട്ടി അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. ചര്‍മത്തിളക്കം ലഭിയ്ക്കുന്നതിനും ചര്‍മത്തിലെ അഴുക്കു നീക്കുന്നതിനും ഇത് വളരെ നല്ലതാണ്.
ഒലീവ് ഓയിലും മത്തങ്ങളുടെ പള്‍പ്പും കലര്‍ത്തുക. ഇത് മുഖത്തു പുരട്ടി മസാജ് ചെയ്യണം. 10-15 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയുക. ഇത് നല്ലൊന്നാന്തരം ഫേഷ്യലിന്റെ ഗുണം നല്‍കും.
മുകളില്‍ പറഞ്ഞവ ചര്‍മത്തിന് ആവശ്യമായ വൈറ്റമിനുകള്‍ നല്‍കുമെന്ന ഗുണം കൂടിയുണ്ട്. തികച്ചും സ്വാഭാവിക മാര്‍ഗങ്ങളായതു കൊണ്ട് ഇവ ചര്‍മാരോഗ്യത്തിന് ദോഷം വരുത്തുകയുമില്ല.

പാവയ്ക്ക ജ്യൂസ് കയ്പ് കുറച്ചുണ്ടാക്കൂ

പാവയ്ക്ക അയേണ്‍ സമ്പുഷ്ടമായി ഒരു ഭക്ഷ്യവസ്തുവാണ്. എന്നാല്‍ ഇതിന്റെ ഏറ്റവും വലിയ ഗുണം പ്രമേഹത്തിനു പറ്റിയ ഒരു മരുന്നാണിതെന്നതാണ്. പ്രമേഹവും വിളര്‍ച്ചയും ഉള്ളവര്‍ക്ക് കഴിയ്ക്കാവുന്ന ഒരു ഭക്ഷ്യവസ്തുവാണിത്.
പാവയ്ക്കാ ജ്യൂസ് പ്രമേഹം കുറയ്ക്കാന്‍ പറ്റിയ നല്ലൊന്നാന്തരം പ്രകൃതിദത്ത വഴിയാണെന്നു പറയാം. എന്നാല്‍ ഇതിന്റെ കയ്പായിരിക്കും പലപ്പോഴും ഇതിന്റെ കയ്പായിരിക്കും പലരെയും ഇതു കുടിയ്ക്കുന്നതില്‍ നിന്നും വിലക്കുന്നത്. എന്നാല്‍ ഇതിന്റെ കയ്പ് അല്‍പം കുറയ്ക്കാന്‍ ചില വഴികളുണ്ട്. ഈ രീതിയില്‍ പാവയ്ക്കാ ജ്യൂസ് എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ.

bitter gourd juice

പാവയ്ക്ക-3
ചെറുനാരങ്ങാനീര്-2 ടീസ്പൂണ്‍
തേന്‍- ഒരു ടീസ്പൂണ്‍
കുരുമുളകുപൊടി-ഒരു നുള്ള്
ഉപ്പ്
പാവയ്ക്കയുടെ തൊലി പുറംഭാഗത്തു നിന്നും അല്‍പം ചെത്തിക്കളയുക. ഇത് നല്ലപോലെ കഴുകി കുരു മാറ്റി ചെറിയ കഷ്ണങ്ങളാക്കി മാറ്റുക.
കഷ്ണങ്ങളാക്കിയ പാവയ്ക്ക മിക്‌സിയിലോ ജ്യൂസറിലോ ഇട്ട് അടിച്ചെടുക്കാം. ഇതിലേക്ക് ബാക്കിയുള്ള എല്ലാ ചേരുവകയും ചേര്‍ത്ത് നല്ലപോലെ വീണ്ടും അടിച്ചെടുക്കുക. വേണമെങ്കില്‍ പാകത്തിന് അല്‍പം വെള്ളവും ചേര്‍ക്കാം.
മിക്‌സിയില്‍ നിന്നും മാറ്റി പാവയ്ക്കാ ജ്യൂസ് കുടിയ്ക്കാം. വേണമെങ്കില്‍ അല്‍പം ഐസ്‌ക്യൂബ് പൊടിച്ചിടാം.
മേമ്പൊടി
ഇളം പച്ച നിറത്തിലുള്ള പാവയ്ക്ക ഉപയോഗിച്ച് ജ്യൂസുണ്ടാക്കിയാല്‍ കയ്പ് അല്‍പം കുറയും.

പുല്‍ത്തകിടി വീട്ടിലുണ്ടാക്കാം

മുറ്റത്തൊരു പൂന്തോട്ടം സ്വന്തമായി വീടുള്ളവരുടേയെല്ലാം സ്വകാര്യ ആഗ്രഹമാണ്‌. പൂന്തോട്ടത്തിനൊപ്പം ഒരു പുല്‍ത്തകിടി കൂടിയായാലോ. ഒരല്‍പം സമയം ചിലവിടാനുണ്ടെങ്കില്‍ നമ്മുടെ മുറ്റത്തും വച്ചു പടിപ്പിക്കാം മനോഹരമായ പുല്‍ത്തകിടി.
പുതിയതായി പുല്‍ത്തകിടി വച്ചുപിടിപ്പിക്കുമ്പോഴും നിലവിലെ പുല്‍ത്തകിടികളില്‍ വീണ്ടും വിത്ത്‌ പാകുമ്പോഴും ചില കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്‌. പുല്‍വിത്തിന്റെ ഇനം, വിത്ത്‌ പാകുന്ന കാലം, മണ്ണ്‌ തയ്യാറാക്കല്‍ എന്നിവ പുതിയ വിത്തിന്റെ വളര്‍ച്ചയെ നിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങളാണ്‌. വിത്ത്‌ പാകുന്ന രീതിയും കാലവും ശരിയായാല്‍ തന്നെ മനോഹരമായ പുല്‍ത്തകിടി ഒരുക്കുന്നതിന്റെ ശ്രമം പകുതി കുറയും.

tips for seeding a lawn

പുല്‍ത്തകിടി വച്ചുപിടിപ്പിക്കുന്നതിന്‌ ആദ്യം ചെയ്യേണ്ടത്‌ പ്രദേശത്തിനും കാലാവസ്ഥയ്‌ക്കും ഇണങ്ങുന്ന പുല്‍വിത്ത്‌ ഇനം തിരഞ്ഞെടുക്കുക എന്നതാണ്‌. ശൈത്യകാലത്തും വേനല്‍കാലത്തും ഉപയോഗിക്കേണ്ട പുല്‍ വിത്തുകള്‍ വ്യത്യസ്‌തമാണ്‌.
ശൈത്യകാല പുല്‍ വിത്തുകള്‍ പാകാന്‍ ഏറ്റവും അനുയോജ്യമായ സമയം ശരത്‌കാലമാണ്‌. ഈ കാലയളവാണ്‌ തിരഞ്ഞെടുക്കുന്നതെങ്കില്‍ പുല്‍ വിത്തുകള്‍ക്കൊപ്പമുള്ള കളകള്‍ വേനലിന്റെ അവസാനത്തോടെ നശിക്കും. ഇതിന്‌ പുറമെ തണുത്ത കാലാവസ്ഥ വിത്ത്‌ മുളക്കുന്നത്‌ വേഗത്തിലാക്കാന്‍ അനുകൂല സാഹചര്യം ഒരുക്കുകയും ജലാംശം നഷ്‌ടപെടുന്നത്‌ കുറയ്‌ക്കുകയും ചെയ്യും. ചൂടുകാല പുല്‍ വിത്തുകള്‍ വസന്തത്തിന്റെ അവസാനത്തോടെയോ വേനലിന്റെ ആദ്യത്തോടെയോ പാകുന്നതാണ്‌ ഉത്തമം. വേനല്‍മഴ പുതിയ വിത്തുകള്‍ മുളക്കുന്നതിന്റെ ആക്കം കൂട്ടും.
വിത്ത്‌ പാകുന്ന രീതിയാണ്‌ ശ്രദ്ധിക്കേണ്ട മറ്റൊരു ഘടകം. പുതിയ പുല്‍ വിത്തുകളില്‍ വേര്‌ വരുന്നതിന്‌ മുമ്പായി അത്‌ പാകാനുള്ള മണ്ണ്‌ തയ്യാറാക്കേണ്ടതുണ്ട്‌. ആദ്യമായി പുല്‍ത്തകിടി വച്ചു പിടിപ്പിക്കുകയാണെങ്കില്‍ മണ്ണ്‌ തയ്യാറാക്കുന്നതിന്‌ കൂടുതല്‍ ശ്രദ്ധ നല്‍കണം. ഇതിനാദ്യം വേണ്ടത്‌ മണ്ണ്‌ ഇളക്കി പാകപ്പെടുത്തുകയാണ്‌. മണ്ണ്‌ ഇളക്കുന്നത്‌ അധികം ആഴത്തില്‍ വേണമെന്നില്ല 2.5 മുതല്‍ 3 ഇഞ്ച്‌ വരെ താഴ്‌ത്തി ഉഴുതെടുക്കുന്നതായിരിക്കും അനുയോജ്യം. ഇതിന്‌ ശേഷം വേരുകളും മറ്റും നീക്കം ചെയത്‌ തകിടി നിരപ്പാക്കിയതിന്‌ ശേഷം പാക്കറ്റിലെ നിര്‍ദ്ദേശമനുസരിച്ച്‌ വിത്ത്‌ വിതറാം. വിത്ത്‌ എല്ലായിടത്തും ഒരുപോലെ എത്തുന്നതിന്‌ ഒന്നിലേറെ തവണ പല കോണുകളില്‍ നിന്ന്‌ വിതറുന്നത്‌ നല്ലതായിരിക്കും.
പാകിയ വിത്തുകള്‍ കാറ്റു കൊണ്ടും പക്ഷികള്‍ കൊത്തിയും നഷ്‌ടപെടാതിരിക്കാന്‍ ആവശ്യമായ സംവിധാനം ഒരുക്കിയിരിക്കണം. വിത്ത്‌ പാകിയ സ്ഥലം വയ്‌ക്കോല്‍ കൊണ്ടോ മറ്റോ മൂടുന്നത്‌ ഇതിന്‌ നല്ലതായിരിക്കും. വിത്ത്‌ പാകിയ മണ്ണ്‌ രണ്ട്‌ ആഴ്‌ചത്തോളം ദിവസം മൂന്ന്‌ നാല്‌ നേരം പത്ത്‌ പതിനഞ്ച്‌ മിനുട്ട്‌ വെള്ളം നനയ്‌ക്കണം. വിത്ത്‌ മുളച്ച്‌ വരുന്നതിനനുസരിച്ച്‌ ദിവസത്തില്‍ ഒന്ന്‌ എന്ന നിലയിലേയ്‌ക്ക്‌ നനയ്‌ക്കുന്നതിന്റെ അളവില്‍ കുറവ്‌ വരുത്താം.
വളര്‍ന്നു വരുന്ന പുല്ലുകള്‍ ഇടയ്‌ക്കിടയ്‌ക്ക്‌ വെട്ടി ചെറുതാക്കുന്നത്‌ അവയുടെ ആരോഗ്യകരമായ വളര്‍ച്ചയ്‌ക്ക്‌ അത്യാവശ്യമാണ്‌. പുല്ലുകള്‍ 2 മുതല്‍ മൂന്ന്‌ ഇഞ്ച്‌ വരെ ഉയരത്തില്‍ എത്തിയാല്‍ വീണ്ടും വെട്ടി ചെറുതാക്കി കൊണ്ടിരിക്കണം.
നിലവിലെ പുല്‍ത്തികടിയില്‍ വീണ്ടും വിത്ത്‌ പാകുകയാണെങ്കില്‍ പുതിയ വിത്ത്‌ പാകുന്നതിന്‌ മുമ്പായി അവശേഷിക്കുന്ന പുല്‍ നുറുങ്ങുകളും ഉണങ്ങിയ പുല്ലുകളും നീക്കം ചെയ്‌ത്‌ മണ്ണ്‌ കാണത്തക്കവിധം പുല്‍ത്തകിടി വൃത്തിയാക്കണം. പിന്നീട്‌ പുതിയ വിത്ത്‌ പാകുന്നതും മുളപ്പിക്കുന്നതുമെല്ലാം പുതിയി പുല്‍ത്തകിടി വച്ചുപിടിപ്പിക്കുമ്പോള്‍ ചെയ്യുന്നതു പോലെ തന്നെയാണ്‌.
ആദ്യമായി പുല്‍ത്തകിടി വച്ചു പിടപ്പിക്കാന്‍ ഒരുങ്ങുമ്പോള്‍ ഇതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഈ രംഗത്തെ വിദഗ്‌ധരില്‍ നിന്നും സ്വീകരിക്കാവുന്നതാണ്‌. ഏറ്റവും മികച്ച പുല്ല്‌ ഇനങ്ങള്‍ കണ്ടെത്തുന്നതിനും അവ വച്ചു പിടിപ്പിക്കുന്നതിന്‌ അനുയോജ്യമായ സമയം മനനസ്സിലാക്കുന്നതിനും ഇവര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കാന്‍ കഴിയും.

തുളസി വളര്‍ത്തുമ്പോള്‍.

മിക്കവാറും വീടുകളില്‍, പ്രത്യേകിച്ച് ഹിന്ദുക്കളുടെ വീടുകളില്‍ വച്ചു പിടിപ്പിക്കുന്ന ഒരു ചെടിയാണ് തുളസി. മതപരമായ അനുഷ്ഠാനങ്ങള്‍ക്കു മാത്രമല്ല, പല രോഗങ്ങള്‍ക്കുമുള്ള ഒരു മരുന്നു കൂടിയാണ് ഇത്.
തുളസി എത്ര നല്ലപോലെ നോക്കിയാലും വേണ്ട വിധത്തില്‍ വളരാത്തതായിരിക്കും പലരുടേയും പ്രശ്‌നം. തുളസിച്ചെടി വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

tips grow basil

തുളസിയ്ക്ക് സൂര്യപ്രകാശം ആവശ്യമെങ്കിലും നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന രീതിയില്‍ ഇത് നടരുത്. നേരിട്ടല്ലാതെ ലഭിക്കുന്ന സൂര്യപ്രകാശമാണ് തുളസി വളരാന്‍ കൂടുതല്‍ നല്ലത്.
ധാരാളം വെള്ളവും തുളസി വളരുവാന്‍ അത്യാവശ്യമാണ്. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് രണ്ടുമൂന്നു തവണയെങ്കിലും തുളിസിയ്ക്കു വെള്ളമൊഴിയ്ക്കുന്നത് നന്നായിരിക്കും.
ജലാംശം നില നിര്‍ത്തുന്ന തരത്തിലുള്ള മണ്ണായിരിക്കും തുളസിയുടെ വളര്‍ച്ചയ്ക്ക് നല്ലത്. കറുത്ത മണ്ണും കളിമണ്ണും കലര്‍ത്തിയ മണ്ണാണ് തുളസി നട്ടുപിടിപ്പിക്കാന്‍ നല്ലത്.
തുളസിയില്‍ ചെറിയ പൂക്കളുണ്ടാകും. ഇങ്ങിനെ വരുമ്പോള്‍ ഈ ഭാഗം വെട്ടിക്കളയുക. അല്ലെങ്കില്‍ ചെടിയുടെ വളര്‍ച്ച നിന്നു പോകും.
ഒരുപാട് തുളസികള്‍ ഒരുമിച്ചു നടുന്നതും നല്ലതല്ല. ഇത് ഇവയുടെ വളര്‍ച്ച മുരടിക്കാനേ ഇട വരുത്തൂ. രണ്ടോ മൂന്നോ ചെടികളാകാം. ഇതിലും കൂടുതല്‍ ഒരുമിച്ചു നടരുത്.
തുളസിയ്ക്ക് ഔഷധഗുണമുള്ളതു കൊണ്ട് ഇതില്‍ കീടനാശിനികള്‍ തളിയ്‌ക്കേണ്ട ആവശ്യം സാധാരണ ഗതിയില്‍ ഉണ്ടാകാറില്ല. ആവശ്യമെങ്കില്‍ നാടന്‍ രീതിയിലുള്ളവ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. അല്ലെങ്കില്‍ ഇത് തുളസിയുടെ ഗുണത്തെ തന്നെ ഇല്ലാതാക്കും.



പ്രിയങ്ക ചോപ്ര


പ്രിയങ്ക ചോപ്രയും ഈ ലിസ്റ്റില്‍ സ്ഥാനം നേടിയിട്ടുണ്ട്.


മാഹൂര്‍ ബാലോച്ച്


മാഹൂര്‍ ബാലോച്ച് എന്ന പാകിസ്ഥാനി നടിയും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.


മാഗി ക്യൂ


മാഗി ക്യൂ എന്ന അമേരിക്കന്‍ നടിയും ഈ ലിസ്റ്റിലുണ്ട്. ഇവരുടെ അമ്മ ഫിലിപ്പൈന്‍സുകാരിയായതു കൊണ്ട് ഇവരും ഏഷ്യന്‍ സ്ത്രീ എന്ന പട്ടികയിലാണ് ഉള്‍പ്പെടുന്നത്.


ഫ്രെയ്ദ പിന്റോ


സ്ലംഡോഗ് മില്യണര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതു വഴി പ്രശസ്തയായ ഫ്രെയ്ദ പിന്റോയും ഈ പട്ടികയിലുണ്ട്.


കത്രീന

ബോളിവുഡിലെ ബാര്‍ബി ഡോള്‍ എന്നറിയപ്പെടുന്ന കത്രീന കൈഫും സുന്ദരിയായ ഏഷ്യന്‍ സ്ത്രീകളില്‍ ഉള്‍പ്പെടുന്നു.



സ്യാങ് സിയി


34 വയസുള്ള ചൈനീസ് നടിയും മോഡലുമായ സ്യാങ് സിയിയും സുന്ദരികളായ ഏഷ്യന്‍ സ്ത്രീകളുടെ ലിസ്റ്റിലുണ്ട്. ഇവര്‍ ഒമേഗ ത്രീ വാച്ചുകളുടെ മോഡലാണ്.


മേവിഷ്

പാകിസ്ഥാനി നടിയായ മേവിഷ് ഹയാത്തും ലോസ് ഏഞ്ചല്‍സ് മാഗസിന്‍ ടൈംസ് പ്രസിദ്ധീകരിച്ച സുന്ദരിയായ ഏഷ്യന്‍ സ്ത്രീകളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ജ്യൂ ജുവാന്‍

ചൈനീസ് മോഡലായ ജ്യൂ ജുവാന്‍ ഈ ലിസ്റ്റിലുള്ള മറ്റൊരാളാണ്. പ്രശസ്തമായ വോഗ് മാഗസിന്‍ മുഖചിത്രമായി 11 തവണ ഇവര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സുന്ദരികളായ ഏഷ്യന്‍ സ്ത്രീകള്‍

സുന്ദരിയായ സ്ത്രീയെന്നു കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തവരുണ്ടാകില്ല. സൗന്ദര്യമുള്ള സ്ത്രീയെ ഒന്നു ശ്രദ്ധിക്കാത്തവരുമുണ്ടാകില്ല.
സുന്ദരികളായ സ്ത്രീകളുടെ കാര്യത്തില്‍ ഇന്ത്യയും ഒട്ടും പുറകിലല്ല. മിസ് വേള്‍ഡ്, മിസ് യൂണിവേഴ്‌സ് പട്ടങ്ങള്‍ പല തവണ ഇന്ത്യയിലേക്കു വന്നെത്തിയിട്ടുമുണ്ട്.
ഈ അടുത്തയിടെ ലോസ് ഏഞ്ചല്‍സ് ടൈംസ് ലോകത്തിലെ സുന്ദരികളായ സ്ത്രീകളുടെ ഒരു ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ ഐശ്വര്യാ റായ് ഉള്‍പ്പെടെ 10 ഏഷ്യന്‍ സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്.
ഏഷ്യയിലെ ഏറ്റവും സുന്ദരികളായി ലോസ് ഏഞ്ചല്‍സ് മാഗസിന്‍ തെരഞ്ഞെടുത്ത് 10 പേരെ കാണൂ.



ഐശ്വര്യ റായ്

ഐശ്വര്യ റായ് ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നു.


ക്യാപ്‌സിക്കത്തിന് ഗുണങ്ങള്‍ പലത്

ക്യാപ്‌സിക്കം ഭക്ഷ്യവസ്തുക്കളില്‍ ഒന്നാണ്. ഇവ ചുവപ്പ്, മഞ്ഞ, പച്ച നിറങ്ങളില്‍ ലഭ്യമാണ്.
വൈറ്റമിന്‍ എ, വൈറ്റമിന്‍ സി, ബീറ്റാ കരോട്ടിന്‍, ലൈകോഫീന്‍ തുടങ്ങിയ ധാരാളം പോഷകാംശങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.

capsicum health benefits

ക്യാപ്‌സിക്കത്തിന് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. ഇത് അപചയക്രിയ ശക്തിപ്പെടുത്തും. ശരീരത്തിലെ ട്രൈഗ്ലിസറൈഡുകള്‍ കുറച്ചാണ് ക്യാപ്‌സിക്കം അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നത്. ഇത് തടി കുറയാനും കൊളസ്‌ട്രോള്‍ അളവ് കുറയാനും സഹായിക്കും.
ഇതില്‍ ആന്റിഓക്‌സിഡന്റ് ഗുണങ്ങളും ധാരാളമുണ്ട്. ഇത് ശരീരത്തില്‍ ഫ്രീ റാഡിക്കളുകളുടെ ഉല്‍പാദനം തടയുന്നു. ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാന്‍ സഹായിക്കുകയും ചെയ്യുന്നു. ക്യാന്‍സറിനു പുറമെ ഓസ്റ്റിയോആര്‍ത്രൈറ്റിസ്, തിമിരം തുടങ്ങിയ രോഗങ്ങള്‍ തടയാനും ഇത് നല്ലതാണ്.
ക്യാപ്‌സിക്കത്തിലെ ക്യാപ്‌സയാസിന്‍ എന്ന ഘടകം വേദനയില്‍ നിന്നും മോചനം നല്‍കും. ചര്‍മത്തിലനുഭവപ്പെടുന്ന വേദനയെ സ്‌പൈനല്‍ കോഡിലേക്കു പോകുന്നത് തടയുകയാണ് ക്യാപ്‌സിക്കം ചെയ്യുന്നത്.
ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതിനും ക്യാപ്‌സിക്കം നല്ലതാണ്. ഇതിലെ വൈറ്റമിന്‍ സി ആണ് ഈ ഗുണം നല്‍കുന്നത്. ആസ്തമ, ശ്വാസംമുട്ടല്‍ എന്നിവയുള്ളവര്‍ ക്യാപ്‌സിക്കം കഴിയ്ക്കുന്നത്. വളരെ നല്ലതാണ്.
ക്യാപ്‌സിക്കം ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാലുള്ള ഗുണങ്ങള്‍ എന്തെല്ലാമെന്നു മനസിലായില്ലേ

ഡെങ്കി പ്രതിരോധം:പപ്പായ നീരുമായി തമിഴ്‌നാട്

 Papaya Can Defeat Dengue
ചെന്നൈ: കേരളത്തെ ഇപ്പോള്‍ കൊന്നുകൊണ്ടിരിക്കുന്ന ഡെങ്കിപ്പനിക്ക് പപ്പായ ഇല നീര് ഔഷധമാണെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. തമിഴ്‌നാട് ആരോഗ്യ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കിങ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പ്രിവന്റീവ് മെഡിസിന്‍ ആന്റ് റിസേര്‍ച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഡെങ്കിപ്പനി പ്രതിരോധിക്കാന്‍ പപ്പായ ഇല നീരിന് സാധിക്കുമെന്ന് സ്ഥിരീകരിച്ചത്.
തമിഴ് നാട്ടില്‍ ഏറെ പ്രചാരമുള്ള സിദ്ധവൈദ്യത്തില്‍ പപ്പായ ഇല നീര് ഔഷധമായി ഉപയോഗിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷമാണ് പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഇതിന് അംഗീകാരം ലഭിച്ചത്. ഡെങ്കിപ്പനി മൂലം രക്തത്തില്‍ പ്ലേറ്റലെറ്റ് കൗണ്ട് കുറയുന്നു. ഇതിനെ പ്രതിരോധിക്കാനും പ്ലേറ്റ്‌ലെറ്റ് കൗണ്ട് ഉയര്‍ത്താനും പപ്പായ ഇല നീരിന് സാധിക്കുന്നു എന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.
പഠനത്തിന് ആരോഗ്യ വകുപ്പ് അംഗീകാരം നല്‍കിയതോടെ ഇതിനായി വന്‍ പ്രചരണ പരിപാടികളും ബോധവല്‍ക്കരണങ്ങളും നടന്നു. ദൃശ്യ- ശ്രവ്യ മാധ്യമങ്ങള്‍ വഴി സിനിമാ താരങ്ങളുള്‍പ്പടെ പ്രചരണത്തിനായി രംഗത്ത് പ്രതിക്ഷപ്പെട്ടു.
സര്‍ക്കാര്‍ ആശുപത്രികളും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും വഴി ഡെങ്കിയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ പപ്പായ ഇല നീര് വിതരണം ചെയ്തു. ഇതോടെ കഴിഞ്ഞ വര്‍ഷം മുപ്പാതിനായിരത്തിലേറെ പേര്‍ക്ക് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത തമിഴ്‌നാട്ടില്‍ ഈ വര്‍ഷം പത്ത് പേരില്‍ മാത്രമെ ഡെങ്കിപ്പനി ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുള്ളൂ എന്ന് അധികൃതര്‍ പറയുന്നു.

Thursday, 13 June 2013

പൂക്കള്‍ കൂടുതല്‍ കാലം വാടാതിരിക്കാന്‍

പൂന്തോട്ടത്തില്‍ മാത്രമല്ലാ, വീട്ടിനുള്ളിലും ഫ്രഷായ പൂക്കള്‍ കൊണ്ട് അലങ്കരിക്കുന്നവരുണ്ട്. നല്ല വിലയുള്ള പൂക്കള്‍ വാങ്ങി ഫഌവര്‍വേസിലും മറ്റും വയ്ക്കുന്നത് പെട്ടെന്ന് വാടിപ്പോകുന്നത് പണം പാഴാക്കുന്ന പോലെയാകും.
അലങ്കാരത്തിന് പൂക്കള്‍ വാങ്ങുമ്പോള്‍ നീണ്ട തണ്ടോടെയുള്ളവ വാങ്ങാന്‍ ശ്രദ്ധിക്കണം. ഫഌവര്‍വേസില്‍ ഇറക്കി വയ്ക്കാവുന്ന വിധത്തിലുള്ളവ വാങ്ങുകയാണ് നല്ലത്. വെള്ളം വയ്ക്കാനുള്ള സൗകര്യത്തിനാണ് ഇത്. ബാസ്‌കറ്റുകളിലും മറ്റും ലഭിക്കുന്ന പൂക്കള്‍ വെള്ളക്കുറവു കൊണ്ടുതന്ന പെട്ടെന്നു വാടിപ്പോകും.
നീണ്ട തണ്ടുള്ള റോസപ്പൂക്കളും മറ്റും തണ്ട് അല്‍പം ചരിച്ചുവെട്ടി ഫഌവര്‍വേസില്‍ അല്‍പം വെള്ളമൊഴിച്ചു വയ്ക്കാം. വെള്ളത്തില്‍ അല്‍പം പഞ്ചസാരയിടുന്നത് പൂക്കളുടെ വാട്ടം കുറയ്ക്കാന്‍ നല്ലതാണ്. ചൂടുള്ളതോ കൂടുതല്‍ തണുപ്പുള്ളതോ ആയ വെള്ളം ഫഌവര്‍വേസില്‍ ഉപയോഗിക്കരുത്.
പൂക്കള്‍ വെയിലും ചൂടും അധികം ഏല്‍ക്കാത്ത സ്ഥലം നോക്കി വേണം വയ്ക്കാന്‍. സൂര്യപ്രകാശം നേരിട്ട് പൂക്കളിലേക്ക് അടിയ്ക്കരുത്.
കൂട്ടത്തിലെ ഏതെങ്കിലും പൂക്കള്‍ ചീഞ്ഞു തുടങ്ങിയാല്‍ അത് പെട്ടെന്ന് എടുത്തു മാറ്റണം. അല്ലെങ്കില്‍ മറ്റു പൂക്കള്‍ കൂടി കേടാകും.
ഫഌവര്‍വേസില്‍ കുത്തി നിറച്ച് പൂക്കള്‍ വയ്്ക്കുന്നതും ഒഴിവാക്കണം.
ഓര്‍ക്കിഡ് പോലുള്ള പൂക്കള്‍ നോക്കി വാങ്ങിയാല്‍ കൂടുതല്‍ സമയം കേടാകാതിരിക്കും.

 

ഷോപ്പിംഗ് ചെലവ് കുറയ്ക്കാം

ഷോപ്പിംഗ് പലര്‍ക്കും തലവേദന പിടിച്ച പണിയാണ്. സാധനങ്ങളുടെ വിലയേറുന്നു, വരുമാനം കുറയുന്നു. പോരാത്തതിന് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഒരുക്കുന്ന കാഴ്ചക്കെണിയില്‍ കുടുങ്ങുന്നവരും ധാരാളം.
06 19 smart shopping tips
ഷോപ്പിംഗിനു പോകുമ്പോള്‍ അധികം പണം കളയാതിരിക്കാനുള്ള ചില വഴികള്‍ കണ്ടെത്തേണ്ടതുണ്ട്.
പോകുന്നതിനു മുന്‍പ് ആവശ്യമുള്ള സാധനങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുകയെന്നത് വളരെ പ്രധാനമാണ്. ഓരോ സാധനവും എത്ര വീതം വേണമെന്നുള്ളതും കൃത്യമായി ലിസ്്റ്റിലുണ്ടാകണം. പണം അധികം ചെലവാകാതിരിക്കാനും ഷോപ്പിംഗ് എളുപ്പമാക്കാനും ഇത് സഹായിക്കും.
ആവശ്യമുള്ള സാധനങ്ങളും അവയുടെ ഏകദേശ വിലയും കണക്കാക്കി ഏകദേശ ബജറ്റ് തയ്യാറാക്കുക. ഈ ബജറ്റിലൊതുങ്ങുന്ന സാധനങ്ങള്‍ മാത്രം വാങ്ങുക. സാധങ്ങളുടെ വില ബജറ്റില്‍ കൂടുതലായാല്‍ അത്ര അത്യാവശ്യമില്ലാത്ത സാധനങ്ങള്‍ ഒഴിവാക്കുക.
ഒരു വീട്ടിലെ പലര്‍ക്കും ചിലപ്പോള്‍ പലതരം ഇഷ്ടങ്ങളായിരിക്കും. എന്നാല്‍ ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള സാധനങ്ങള്‍ വാങ്ങുന്നത് ചിലവു കൂട്ടും. പൊതുവായി ഇഷ്ടമുള്ള സാധനങ്ങളുണ്ടെങ്കില്‍ ഇവ വാങ്ങുക.
സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ കയറുമ്പോള്‍ നമ്മെ കൊതിപ്പിക്കുന്ന പല സാധനങ്ങളും കാണും. ഇവയെ ഒഴിവാക്കി ലിസ്റ്റിലുള്ള സാധനങ്ങള്‍ മാത്രം വാങ്ങുക.
സാധനങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്തുന്നത് ചിലപ്പോള്‍ പണനഷ്ടമുണ്ടാക്കും. പുതിയ സാധനങ്ങള്‍ ചിലപ്പോള്‍ നല്ലതല്ലെങ്കില്‍ വെറുതെ കളയുകയും വേണം. നല്ലതെന്ന് ഉറപ്പുള്ളവ മാത്രം വാങ്ങുക.
ചില സാധനങ്ങള്‍ക്ക് വില കുറവുണ്ടാകും. ചിലതിന്റെ കൂടെ സൗജന്യമായി സാധനങ്ങള്‍ ലഭിക്കുന്നുണ്ടായിരിക്കം. ഇവ അത്യാവശ്യമാണെങ്കില്‍ മാത്രം വാങ്ങുക. അല്ലെങ്കില്‍ ഒഴിവാക്കുക.
പലപ്പോഴായി സാധനങ്ങള്‍ വാങ്ങുന്നത് പണനഷ്ടമുണ്ടാക്കും. ഇതിന് പകരം ഒരു മാസത്തേക്കുള്ള സാധനങ്ങള്‍ ഒരുമിച്ചു വാങ്ങുക. ഇവ കൊണ്ട് ഒരു മാസം ചെലവിടാന്‍ ശ്രമിക്കുക. തീരുമ്പോള്‍ തീരുമ്പോള്‍ സാധനങ്ങള്‍ വാങ്ങുന്നത് കൂടുതല്‍ പണം ചെലവാക്കും.
വീട്ടുചെലവുകളുടെ കൃത്യമായ കണക്ക് സൂക്ഷിക്കുക. ഓരോ മാസവും ഇതനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടു നീക്കുക.

 

പാല്‍ ഫ്രിഡ്ജില്‍ വയ്ക്കാന്‍ തിളപ്പിക്കണോ?

ജോലിത്തിരക്കില്‍ ആഴ്ചയവസാനം സാധനങ്ങള്‍ ഒരുമിച്ചു വാങ്ങുന്ന ശീലമായിരിക്കും പലര്‍ക്കും. ഇങ്ങനെ വാങ്ങുന്ന സാധനങ്ങള്‍, പ്രത്യേകിച്ച് പച്ചക്കറികളും പഴവര്‍ഗങ്ങളും കേടായിപ്പോകുന്നത് വലിയ പ്രശ്‌നം തന്നെയാണ്. ഇതിനുള്ള പരിഹാരങ്ങള്‍ നോക്കൂ.
07 13 ways increase shelf life foods
ഇലക്കറികള്‍ വാങ്ങി അധിക ദിവസം വച്ചിരിക്കരുത്. ഇവ ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും വേണം. പേപ്പറില്‍ പൊതിഞ്ഞു സൂക്ഷിക്കുന്നതാണ് കൂടുതല്‍ നല്ലത്. വാടിപ്പോയിട്ടുണ്ടെങ്കില്‍ ഇവ കറിക്കെടുക്കുന്നതിന് അല്‍പം മുന്‍പ് ഉപ്പിട്ട വെള്ളത്തില്‍ മുക്കി വച്ചാല്‍ മതിയാകും.
പാചക എണ്ണകള്‍ ചൂടേല്‍ക്കുന്ന സ്ഥലത്ത് വയ്ക്കരുത്. ഇത് ഇവയുടെ ഗുണം കുറയ്ക്കും. പെട്ടെന്ന് കേടാവുകയും ചെയ്യും. ഗ്യാസ് സ്റ്റൗ, മൈക്രോവേവ് എന്നിവയ്ക്കടുത്തു നിന്ന് ഇവ മാറ്റി സൂക്ഷിക്കുക. അതുപോലെ ഒരു തവണ പാചകത്തിന് ഉപയോഗിച്ച എണ്ണ തിരിച്ച് ബാക്കി എണ്ണയില്‍ തന്നെ ഒഴിച്ചു വയ്ക്കരുത്.
മുളക് പെട്ടെന്ന് ചീഞ്ഞോ ഉണങ്ങിയോ പോകാിതിക്കാന്‍ ഇവയുടെ ഞെട്ടു കളഞ്ഞ് ടിന്നുകളിലിട്ട് വായു കടക്കാതെ അടച്ചു വയ്ക്കുക.
ടിന്നുകളില്‍ ലഭിക്കുന്ന ഭക്ഷണസാധനങ്ങള്‍ ഒരു തവണ തുറന്നു കഴിഞ്ഞാല്‍ അതില്‍ തന്നെ വച്ചു സൂക്ഷിക്കുകയാണ് പലരുടേയും ശീലം.എന്നാല്‍ ഒരു തവണ തുറന്നാല്‍ ഇവ മറ്റൊരു ടിന്നിലാക്കി വായു കടക്കാതെ അടച്ചു സൂക്ഷിക്കണം.
പാലുല്‍പന്നങ്ങള്‍ പലതും പല തരത്തിലാണ് സൂക്ഷിക്കേണ്ടത്. പാല്‍ പായ്ക്കറ്റ് പൊട്ടിച്ചാല്‍ ഇത് തിളപ്പിച്ച് ചൂടു മുഴവനായി ആറിയ ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ബട്ടറാകട്ടെ, ഗ്ലാസ് ടിന്നിലോ ഫ്രിഡ്ജിലെ ചില്ലറിലോ സൂക്ഷിക്കുക. ചീസ് ഇതിരിക്കുന്ന പ്ലാസ്റ്റിക് കവറില്‍ നിന്നും മാറ്റി വാക്‌സ്ഡ് പേപ്പറില്‍ സൂക്ഷിക്കാം. ഇത് ഫ്രീസറിലോ ചില്ലറിലോ വയ്‌ക്കേണ്ടതില്ല.
ഒരു തവണ ഫ്രിഡ്്ജില്‍ നിന്നെടുത്തു ചൂടാക്കിയ ഭക്ഷണം വീണ്ടും ഫ്രിഡ്ജില്‍ വയ്ക്കരുത്.

 

അടുക്കളയില്‍ ഈച്ച ശല്യമോ?

അടുക്കളയില്‍ ഈച്ച ശല്യമുണ്ടായാല്‍ ഒരു പാത്രത്തില്‍ അല്‍പം കര്‍പ്പൂരമിട്ട് ചൂടാക്കുക. ഈച്ചകള്‍ പോകും.

08 02 tips for better kitchen
* കത്തി ചൂടാക്കിയ ശേഷം സവാള, ഉള്ളി തുടങ്ങിയ മുറിച്ചു നോക്കൂ. കണ്ണില്‍ നിന്ന് വെള്ളം വരില്ല.
* ഓംലറ്റ് ഉണ്ടാക്കാന്‍ മുട്ട പതപ്പിക്കുമ്പോള്‍ അല്‍പം കോണ്‍ഫ്‌ളോര്‍ ചേര്‍ത്താല്‍ നല്ല മാര്‍ദവം ലഭിക്കും.
*കറികളില്‍ ഉപ്പധികമായാല്‍ ഒരു കഷ്ണം റൊട്ടിയിടുക. ഉപ്പ് ഇതില്‍ പിടിക്കും.
* മീന്‍ വറുക്കുന്നതിന് മുന്‍പ് ചൂടായ എണ്ണയില്‍ കുറച്ചു കറിവേപ്പിലകളിടുക. പിന്നീട് മീന്‍ വറുക്കുക. മീന്‍ പൊടിഞ്ഞു പോകില്ല.
* അരി, പയര്‍ വര്‍ഗങ്ങള്‍ എന്നിവയില്‍ ഒരല്ലി വെളുത്തുള്ളിയിട്ടാല്‍ പ്രാണിശല്യം ഒഴിവാക്കാം.
* തൈരിന് പുളി കുടിയാല്‍ രണ്ടു മൂന്നു കപ്പ് പച്ചവെള്ളം ഒഴിച്ച് അനക്കാതെ വയ്ക്കുക. പിന്നീട് ഈ വെള്ളം ഊറ്റിക്കളയാം. പുളി കുറയും.

 

ക്ലീന്‍, ക്ലീന്‍ ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് പാചകം ചെയ്യാനും സൗന്ദര്യസംരക്ഷണത്തിനും മാത്രമല്ല, സാധനങ്ങള്‍ വൃത്തിയാക്കാനും മറ്റു പല കാര്യങ്ങള്‍ക്കും ഉപയോഗിക്കുമെന്നറിയാമോ.
ഉരുളക്കിഴങ്ങ് എങ്ങനെയാണ് വൃത്തിയാക്കാന്‍ ഉപയോഗിക്കുകയെന്നറിയൂ,
tips use potato cleaning
ഗ്ലാസ് സാധനങ്ങള്‍ എളുപ്പത്തില്‍ അഴുക്കു പിടിയ്ക്കും. ഇത് വൃത്തിയാക്കാന്‍ ഉരുളക്കിഴങ്ങ് ഉപയോഗിക്കാം. പ്രത്യേകിച്ച് ഗ്ലാസു കൊണ്ടുള്ള ജനാലകള്‍. ഉരുളക്കിഴങ്ങ് മുറിച്ച് ഉരസിയാല്‍ മതി, ഇത്തരം പ്രതലങ്ങള്‍ പെട്ടെന്ന് വൃത്തിയായിക്കിട്ടും.
ഗ്ലാസ് വൃത്തിയാക്കാന്‍ മാത്രമല്ല, പൊട്ടിയ ഗ്ലാസ് കഷ്ണങ്ങള്‍ പെറുക്കിയെടുക്കാനും ഉരുളക്കിഴങ്ങ് നല്ലതാണ.് മുറിച്ച ഉരുളക്കിഴങ്ങ് ഗ്ലാസ് പൊട്ടിവീണ ഭാഗത്ത് അമര്‍ത്തിയുരസിയാല്‍ ചെറിയ ചില്ലുകള്‍ ഇതില്‍ പറ്റിപ്പിടിക്കും.
ഫഌവര്‍ വേസിനുള്ളില്‍ പൂക്കള്‍ നേരെ നില്‍ക്കുന്നില്ലെങ്കില്‍ ഒരു കഷ്ണം ഉരുളക്കിഴങ്ങില്‍ കുത്തി നിര്‍ത്താം.
വെള്ളിസാധനങ്ങള്‍ കറുത്തു പോകുന്നതും അഴുക്കു പിടിയ്ക്കുന്നതും സാധാരണം. ഇവ വൃത്തിയാക്കാന്‍ സാധാരണ ചെയ്യാറുള്ള മാര്‍ഗം ചെറുനാരങ്ങ, ബേക്കിംഗ് സോഡ എന്നിവയിട്ട് ഉരയ്ക്കുക എന്നതാണ്.
ഇതിനു പകരം ഒരു കഷ്ണം ഉരുളക്കിഴങ്ങു കൊണ്ട് ഉരസിയാലും ഇതിന് നിറം ലഭിക്കും. അല്ലെങ്കില്‍ ഉരുളക്കിഴങ്ങ് തിളപ്പിച്ച വെള്ളം കൊണ്ടു കഴുകിയാലും മതി. ഈ വെള്ളത്തില്‍ വെള്ളി സാധനങ്ങള്‍ ഇറക്കി വച്ച് അരമണിക്കൂര്‍ കഴിയുമ്പോള്‍ കഴുകണം.

 

ഉപ്പുപയോഗിച്ച് ജീന്‍സ് കഴുകാം

സ്ത്രീപുരുഷ ഭേദമില്ലാത്ത ഇഷ്ടവസ്ത്രമെന്നു വേണമെങ്കില്‍ ജീന്‍സിനെ വിശേഷിപ്പിക്കാം. ധരിക്കാന്‍ സൗകര്യപ്രദം, മുഷിഞ്ഞാലും അറിയില്ല എന്നിവ തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ഗുണങ്ങള്‍.
ജീന്‍സ് ഒരോ തവണയും കഴുകുമ്പോള്‍ ഇതിന്റെ നിറം മങ്ങാനും നരയ്ക്കാനുമുള്ള സാധ്യത കൂടുതലാണ്. ഇതെങ്ങനെ ഒഴിവാക്കാമെന്ന് ചിന്തിക്കുന്നവര്‍ക്കുള്ള നല്ലൊരു മാര്‍ഗമാണ് ഉപ്പിട്ടു ജീന്‍സ് കഴുകുകയെന്നത്.
wash jeans with salt tips
ഉപ്പിന്റെ സഹായത്തോടെ ജീന്‍സ് കഴുകുമ്പോള്‍ ഇത് ജീന്‍സിലെ ഡൈ പോകാതെ സൂക്ഷിക്കും. ജീന്‍സിലെ കറകളും ചെളിയും കളയാനും ഇത് സഹായിക്കും.
ജീന്‍സും മറ്റു തുണികളും കഴുകുന്ന വെള്ളത്തില്‍ അല്‍പം ഉപ്പിട്ടാല്‍ തുണികളിലെ നിറം ജീന്‍സിലാകാതിരിക്കുവാനും ഇത് സഹായിക്കും.
ഉപ്പിനൊപ്പം അല്‍പം വിനെഗര്‍ കൂടിയൊഴിച്ച് ജീന്‍സ് കഴുകുന്നതും നല്ലതാണ്. ഇത് ജീന്‍സിന്റെ പുതുമ നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും.
ജീന്‍സ് ഒരോ തവണയും കഴുകുമ്പോള്‍ ഇതിന്റെ നിറം മങ്ങാനും നരയ്ക്കാനുമുള്ള സാധ്യത കൂടുതലാണ്. ഇതെങ്ങനെ ഒഴിവാക്കാമെന്ന് ചിന്തിക്കുന്നവര്‍ക്കുള്ള നല്ലൊരു മാര്‍ഗമാണ് ഉപ്പിട്ടു ജീന്‍സ് കഴുകുകയെന്നത്.
ഉപ്പുപയോഗിച്ച് ജീന്‍സ് കഴുകുവാനും എളുപ്പമാണ്. ഒരു ബക്കറ്റ് വെള്ളത്തില്‍ ഒരു സ്പൂണ്‍ ഉപ്പും അല്‍പം സോപ്പുപൊടിയുമിട്ട് ജീന്‍സ് അരമണിക്കൂര്‍ മുക്കി വയ്ക്കണം. ഇത് പിന്നീട് പുറത്തെടുത്ത് കൈകള്‍ കൊണ്ട് നല്ലപോലെ ഉരച്ചു കഴുകുക. അല്ലെങ്കില്‍ വാഷിംഗ് മെഷീനില്‍ മൃദുവായി കഴുകാം, സ്‌ക്രബര്‍ ഉപയോഗിച്ച് ജീന്‍സ് ഉരയ്ക്കാതിരിക്കുക. ഇത് ജീന്‍സിന്റെ തുണി അയയുവാനും പെട്ടെന്ന് കേടു വരാനും കാരണമാക്കും.

 

വാക്വം ക്ലീനര്‍; ഗുണങ്ങളും ദോഷങ്ങളും


ഇന്ന് ഏറെ ഉപയോഗിക്കപ്പെടുന്ന ഒരു ഉപകരണമാണല്ലോ വാക്വം ക്ലീനറുകള്‍. വീടുകളിലും ഓഫീസുകളിലുമെല്ലാം ഇന്ന് വാക്വം ക്ലീനറുകള്‍ നിത്യോപയോഗവസ്തുവാണ്. ആദ്യകാലത്ത് വലിയ വലുപ്പമുള്ള ഒന്നായിരുന്നു ഇവ. പ്രവര്‍ത്തിപ്പിക്കുന്നതിന് തന്നെ രണ്ടാളുകള്‍ ആവശ്യമായിരുന്നു. എന്നാല്‍ ഇന്ന് ടെലിസ്കോപ്പിക് സംവിധാനങ്ങളും, അന്തരീക്ഷത്തില്‍ നിന്ന് പൊടി വലിച്ചെടുക്കുന്ന ഫില്‍റ്ററുകളുമൊക്കെ വാക്വം ക്ലീനറുകളിലുണ്ട്.
ഒരു വാക്വം ക്ലീനര്‍ വാങ്ങാന്‍ തീരുമാനിക്കുമ്പോള്‍ ആദ്യം പരിഗണിക്കേണ്ടുന്ന കാര്യങ്ങള്‍ നിങ്ങളുടെ വീടിന്റെ അല്ലെങ്കില്‍ ഓഫിസിന്റെ തറയുടെ അവസ്ഥയും പിന്നെ ബഡ്ജറ്റുമാണ്.എത്രത്തോളം അഴുക്ക് നീക്കേണ്ടി വരുമെന്നത് പ്രധാനമായതിനാല്‍ തെരഞ്ഞെടുക്കുന്ന വാക്വം ക്ലീനറിന്റെ ശേഷി കൂടി പരിഗണിക്കണം. മികച്ച, കരുത്തുള്ള ഡ്യൂറബിള്‍ പ്ലാസ്റ്റിക്, അല്ലെങ്കില്‍ മെറ്റല്‍ ഭാഗങ്ങളുള്ള വാക്വം ക്ലീനറുകളാണ് തെരഞ്ഞെടുക്കേണ്ടത്.
vaccum cleaner merits demerits
കാനിസ്റ്റര്‍ വാക്വം ക്ലീനറുകള്‍
കാനിസ്റ്റര്‍ വാക്വം ക്ലീനറുകള്‍ മികച്ച രീതിയില്‍ അഴുക്ക് നീക്കം ചെയ്യുന്നവയും ദീര്‍ഘകാലം ഈടുനില്‍ക്കുന്നവയുമാണ്. ഇതിന്റെ ലോഹാവരണമുള്ള കുഴല്‍ സ്റ്റെയര്‍കേസുകള്‍,തറ വിരിപ്പുകള്‍, തുടങ്ങി സോഫയുടെയും, കട്ടിലിന്റെയുമൊക്കെ അടിഭാഗം വരെ വൃത്തിയാക്കും. ചില കാനിസ്റ്റര്‍ മോഡലുകള്‍ കടുത്തതും, മിനുസമില്ലാത്തതുമായ ഭാഗങ്ങള്‍ ക്ലീന്‍ ചെയ്യുമ്പോള്‍ അതിന്റെ ബീറ്റര്‍ബാര്‍ ഓഫ് ചെയ്യാന്‍ സൗകര്യമുള്ളവയാണ്. ഇത് വഴി ക്ലീന്‍ ചെയ്യുന്ന പ്രതലങ്ങള്‍ തകരാറാവാതെ സംരക്ഷിക്കാം.കാനിസ്റ്റര്‍ വാക്വം ക്ലീനറുകളുടെ ഒരു പോരായ്മയെന്നത് അവയുടെ ഭാരമാണ്. അതുപോലെ വാക്വം ബാഗുകള്‍ ചെറുതായതിനാല്‍ ഇടക്കിടക്ക് മാറ്റേണ്ടി വരും.
അപ് റൈറ്റ് വാക്വം ക്ലീനറുകള്‍
ഇവ ഭാരം കുറഞ്ഞ മോഡലാണ്. ഇവ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാവും. കാര്‍പ്പറ്റുകളൊക്കെ ഇതുപയോഗിച്ച് വേഗത്തില്‍ വൃത്തിയാക്കാം. അപ് ഹോള്‍സ്റ്ററികളും,സ്റ്റെയര്‍കെയ്സുമൊക്കെ ഇതിലെ പൈപ്പ് ഉപയോഗിച്ച് വൃത്തിയാക്കാം. ഇവയില്‍ ചില മോഡലുകള്‍ വാക്വം ബാഗ് ഇല്ലാത്തവയാണ്. സൈക്ലോണ്‍ വാക്വം സിസ്റ്റം ഉപയോഗിക്കുന്ന ഇവ ബാഗുകള്‍ക്ക് പകരം ഒരു കപ് പോലുള്ള ഭാഗത്താണ് അഴുക്ക് ശേഖരിക്കുക. ഇത്തരം വാക്വം ക്ലീനറുകള്‍ക്ക് ക്രമേണ അവയുടെ വലിച്ചെടുക്കുന്നതിനുള്ള ശക്തി കുറയും. കൂടാതെ അവയ്ക്ക് കടുത്ത പ്രതലങ്ങള്‍ ക്ലീന്‍ ചെയ്യാനുള്ള സംവിധാനമില്ല.ഇവ എളുപ്പം കേടുവരുന്നവയുമാണ്.ഇവയുടെ പൈപ്പിന് നീളവും കുറവായിരിക്കും.
റോബോട്ടിക് വാക്വം ക്ലീനറുകള്‍
വേഗത്തില്‍ ക്ലീനിങ്ങ് നടത്തുന്നതിന് ഇത്തരം വാക്വം ക്ലീനറുകള്‍ സഹായകരമാണ്. ഇവ തറയില്‍ വച്ച് ഒരു സ്വിച്ച് അമര്‍ത്തിയാല്‍ ബാക്കി കാര്യങ്ങള്‍ അത് സ്വയം ചെയ്തുകൊള്ളും. ഇതിന്റെ അടിയില്‍ പ്രവര്‍ത്തിക്കുന്ന ബ്രഷ് അഴുക്ക് വലിച്ചെടുത്ത് ഉള്ളിലെ കപ്പിലെത്തിക്കും. പൊടി വലിച്ചെടുക്കുന്ന രീതിയില്‍ നിന്ന് വ്യത്യസ്ഥമാണ് ഇതിന്റെ പ്രവര്‍ത്തനം. എന്നാല്‍ കാര്‍പ്പറ്റുകളും മറ്റും വൃത്തിയാക്കുന്നതിന് ഇത് ഉപകാരപ്പെടില്ല. അതിന് മറ്റ് മോഡലുകള്‍ വേണ്ടി വരും.
വെറ്റ്/ഡ്രൈ വാക്വം ക്ലീനറുകള്‍
ഇവയെ ഷോപ് വാക്വം ക്ലീനറുകള്‍ എന്നും പറയാറുണ്ട്. വലിയ തോതിലുള്ള അഴുക്കുകളും, നനവും ഇതുപയോഗിച്ച് നീക്കം ചെയ്യാം. ഇവക്ക് ബാഗില്ല.ഇതിന്റെ നോസില്‍ അറ്റാച്ച്മെന്റ് ചെറുതും വലുതുമായ മാലിന്യം വലിച്ചെടുക്കും. ഇവക്ക് ബാഗോ, സീലോ ഇല്ലാത്തതിനാല്‍ ഇവ പൊടിയില്‍ കുളിച്ചിരിക്കുന്ന അവസ്ഥയാകും മിക്കപ്പോഴും. ചെറിയ ആവശ്യങ്ങള്‍ക്ക് ഇവ അനുയോജ്യമല്ല.ചെളിവെള്ളം, അറക്കപ്പൊടി പോലുള്ളവയൊക്കെ നീക്കം ചെയ്യാനുപകരിക്കുന്ന ഇവ ഒട്ട്ഡോര്‍ ആവശ്യങ്ങള്‍ക്ക് ഉത്തമമാണ്.

 

നെയില്‍ പോളിഷ് റിമൂവറിന് ഉപയോഗം പലത്

നെയില്‍ പോളിഷ് റിമൂവര്‍ സാധാരണ കയ്യിലെ നെയില്‍ പോളിഷ് കളയുവാനാണ് ഉപയോഗിക്കുക. എന്നാല്‍ ഇതിന് ഉപയോഗങ്ങള്‍ മറ്റു പലതുമുണ്ട്.
ചര്‍മത്തില്‍ പറ്റിപ്പിടിച്ച പശ നീക്കാന്‍ നെയില്‍ പോളിഷ് ഉപയോഗിക്കാം. പ്രത്യേകിച്ച് സൂപ്പര്‍ ഗ്ലൂ പോലുള്ളവ ചര്‍മത്തില്‍ പറ്റിപ്പിടിച്ചാല്‍ നീക്കുവാന്‍ ഇത് നല്ലതു തന്നെ. ഒരു പഞ്ഞിയില്‍ അല്‍പം നെയില്‍ പോളിഷ് റിമൂവര്‍ പുരട്ടി പശയായ ഭാഗത്ത് നല്ലപോലെ ഉരസുക. പശ വിട്ടുപോരും.
nail polish remover use
ചൈന ക്ലേ പാത്രങ്ങളില്‍ പറ്റിപ്പിടിക്കുന്ന കറ നീക്കാന്‍ നെയില്‍ പോളിഷ് ഉപയോഗിക്കാം. നെയില്‍പോളിഷ് റിമൂവറില്‍ പഞ്ഞി മുക്കി കറയായ ഭാഗത്ത് നല്ലപോലെ പുരട്ടുക.
ടൈല്‍ മഞ്ഞക്കറകള്‍ പിടിച്ച് വൃത്തികേടായെങ്കില്‍ വിഷമിക്കേണ്ട. നെയില്‍ പോളിഷ് റിമൂവര്‍ ഉപയോഗിച്ച് ഇത് വൃത്തിയാക്കാന്‍ സാധിക്കും.
ചിലപ്പോള്‍ കയ്യിലും വസ്ത്രങ്ങളിലുമായ മഷി എത്ര കഴുകിയാലും മാഞ്ഞെന്നു വരില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ നെയില്‍പോളിഷ് കൊണ്ട് ഈ ഭാഗത്ത് ഉരസുന്നത് ഗുണം ചെയ്യും.
ബോര്‍ഡിലോ ഗ്ലാസിലോ മറ്റോ ആയ മാര്‍ക്കര്‍ സ്റ്റെയിന്‍ നീക്കാനും നെയില്‍ പോളിഷ് റിമൂവര്‍ ഉപയോഗിക്കാം. അല്‍പം നെയില്‍ പോളിഷ് റിമൂവര്‍ ഉപയോഗിച്ച് ഈ ഭാഗത്ത് നല്ലപോലെ തുടച്ചാല്‍ മതിയാകും.
ലോഹങ്ങളില്‍ തുരുമ്പു വരാന്‍ എളുപ്പമാണ്. ഇവിടെയും നെയില്‍ പോളിഷ് റിമൂവര്‍ ഉപകാരപ്പെടും. നെയില്‍ പോളിഷ് റിമൂവര്‍ ഉപയോഗിച്ച് തുരുമ്പു പിടിച്ച ഭാഗത്ത് നല്ലപോലെ ഉരച്ചാല്‍ തുരുമ്പ് പോകും. റേസര്‍, ബ്ലേഡ്, കത്തി തുടങ്ങിയവയിലെ തുരുമ്പു മാറ്റാനുള്ള ഒരു വഴി കൂടിയാണിത്.

 

വേസ്റ്റ് പേപ്പറിന് ഉപയോഗം പലവിധം

വായിച്ചു കഴിഞ്ഞ പത്രങ്ങള്‍ പൊതുവെ തൂക്കി വില്‍ക്കുന്ന ശീലമാണ് മിക്കവാറും പേര്‍ക്ക്. സ്ഥലം മെനക്കെടുത്താനായി ഇവ എന്തിന് സൂക്ഷിക്കുന്നുവെന്നൊരു മനോഭാവം.
വേസ്റ്റ് പേപ്പര്‍ ഉപകാരപ്രദമായി ഉപയോഗിക്കാവുന്ന ധാരാളം സന്ദര്‍ഭങ്ങളും കാര്യങ്ങളുമുണ്ട്.
waste paper use
ഗ്ലാസ് പ്രതലം വൃത്തിയാക്കാന്‍ പറ്റിയ ഏറ്റവും നല്ല ഒരു ഉപായമാണ് പേപ്പര്‍. ഇത് അടുക്കളയിലെ ചില്ലു ഗ്ലാസുകളായാലും ജനലിന്റെ ചില്ലായാലും കണ്ണാടിയായാലും എല്ലാം. ഗ്ലാസു കൊണ്ടുള്ള എന്തു വസ്തുവായാലും പേപ്പര്‍ കൊണ്ട് നല്ല രീതിയില്‍ വൃത്തിയാക്കാന്‍ സാധിക്കും.
അലമാരകളില്‍ തുണികളും മറ്റും സൂക്ഷിക്കുന്നതിന്റെ അടിയില്‍ പേപ്പറുകള്‍ വിരിക്കുന്നത് നല്ലതാണ്. ഇവ തുണികളെ തുരുമ്പില്‍ നിന്നും മറ്റും സംരക്ഷിക്കാന്‍ നല്ലതു തന്നെ.
ചായയോ കാപ്പിയോ ഡ്രസിലോ മറ്റോ വീണാല്‍ പേപ്പര്‍ കൊണ്ട് പെട്ടെന്ന് ഒപ്പിയെടുക്കാം. ഇതുപോലെ ഷൂസ് നനഞ്ഞുവെങ്കില്‍ പേപ്പര്‍ കൊണ്ട് ഒപ്പിയാല്‍ വെള്ളം പെട്ടെന്ന് വലിച്ചെടുക്കും.
കുട്ടികള്‍ക്കായി ബോട്ട്, ഏറോപ്ലെയിന്‍ തുടങ്ങിയ ധാരാളം കളിവസ്തുക്കള്‍ ഉണ്ടാക്കിയെടുക്കാം. ഇത് അറിയണമെന്നു മാത്രം. കുട്ടികള്‍ക്കും ഇതിനോട് താല്‍പര്യമായിരിക്കും.
ചുണ്ടില്‍ ലിപ്സ്റ്റിക് കൂടിപ്പോയോ. ഒരു കഷ്ണം പേപ്പര്‍ ചുണ്ടിനു മുകളില്‍ അമര്‍ത്തി നോക്കൂ. അധികമുള്ള ലിപ്സ്റ്റിക് ഇത് വലിച്ചെടുക്കും. അധികമുള്ള മേക്കപ്പ് വലിച്ചെടുക്കാന്‍ പറ്റിയ മാര്‍ഗമാണിത്.
പച്ചക്കറികള്‍, പ്രത്യേകിച്ച് ഇലക്കറികള്‍ കടലാസില്‍ പൊതിഞ്ഞു വച്ചാല്‍ കൂറേക്കാലം കേടുവരാതെയിരിക്കും. പച്ചക്കറികളുടെ പുതുമ നിലനിര്‍ത്താനുള്ള ഒരു വഴി കൂടിയാണിത്.
അല്‍പം കാലബോധമുണ്ടെങ്കില്‍ പേപ്പര്‍ കൊണ്ട് പേപ്പര്‍ ബാഗുകള്‍ ഉണ്ടാക്കാന്‍ സാധിക്കും. ഇവ വര്‍ണക്കടലാസു കൊണ്ടു പൊതിഞ്ഞാല്‍ പല ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം.
വിത്തുകള്‍ നനഞ്ഞ പേപ്പറില്‍ പൊതിഞ്ഞു വച്ചാല്‍ ഇവ പെട്ടെന്ന് മുളയ്ക്കുകയും ചെയ്യും.
ഇരുമ്പു സാധനങ്ങളിലെ തുരുമ്പുകറ നീക്കാന്‍ പേപ്പര്‍ ഉപയോഗിക്കാം.

 

മുട്ട പുഴുങ്ങുന്നതിലും കാര്യമുണ്ട്

പോഷകങ്ങളുടെ കലവറയാണു മുട്ടകൾ. വിറ്റാമിനുകളായ എ ഡി ഇ മുതലായവയും കൊഴുപ്പുകളും ശരീരത്തിന്റെ വളർച്ചയ്ക്കാവശ്യമായ മാംസ്യവും മുട്ടയിലുണ്ട്.പെട്ടെന്ന് ബുദ്ധിമുട്ടുകളൊന്നുമില്ലാതെ മുട്ട കഴിയ്ക്കുവാൻ എളുപ്പമാർഗ്ഗം പുഴുങ്ങിക്കഴിയ്ക്കുക എന്നതാണ്.
മുട്ട പുഴുങ്ങുന്നതിലെന്തണിത്ര കാര്യം എന്ന് ചിന്തിയ്ക്കുന്നവരുണ്ടാകാം. നന്നായി മുട്ട പുഴുങ്ങുന്നത് എളുപ്പമണെങ്കിലും അൽപ്പം ശ്രദ്ധിയ്ക്കേണ്ട കാര്യമാണ്.പുഴുങ്ങിയ മുട്ട മുറിച്ച് നോക്കുമ്പോളല്ലതെ പുഴുങ്ങിയത് ശരിയായോ എന്ന് അറിയാൻ പറ്റില്ല.മുട്ട നന്നായി പുഴുങ്ങിയെടുക്കുന്നതിന്റെ പിന്നിൽ ഒരുപാടു കാര്യങ്ങൾ പ്രവർത്തിയ്ക്കുന്നുണ്ട്. അൽപ്പമൊന്ന് ശ്രദ്ധിച്ച് താഴെക്കൊടുത്തിരിയ്ക്കുന്ന പോലെ ചെയ്താൽ എപ്പോഴും നന്നായി പുഴുങ്ങിയടുത്ത മുട്ടകൾ നിങ്ങൾക്കാസ്വദിയ്ക്കാം.
tips boil eggs
നിങ്ങൾക്കിഷ്ടമുള്ള പാകം ഏതെന്ന് ആദ്യം തീരുമാനിയ്ക്കുക. നിങ്ങൾക്ക് പുഴുങ്ങിയ മുട്ട മൃദുവായിരിയ്ക്കുന്നതാണോ കട്ടിയായിരിയ്ക്കുന്നതാണോ ഇഷ്ടം? ചില സമയത്ത് വീട്ടിലുള്ളവരുടെയെല്ലാം അഭിരുചിയ്ക്കനുസരിച്ച് പലതരത്തിൽ നിങ്ങൾക്ക് പാകപ്പെടുത്തേണ്ടി വന്നേക്കാം.ഇവിടെപ്പറഞ്ഞിരിയ്ക്കുന്ന സമയങ്ങൾ നിങ്ങളുടെ അഭിരുചിയ്ക്കനുസരിച്ച് വ്യത്യാസപ്പെടുത്തേണ്ടി വന്നേക്കാം.നിങ്ങൾക്ക് പറ്റിയ പാകം നിങ്ങൾ തന്നെ പരീക്ഷിച്ച് കണ്ടെത്തുക.
ഏതു രീതിയീൽ മുട്ട പുഴുങ്ങണമെന്ന് ആദ്യം തീരുമാനിയ്ക്കുക. താഴെപ്പറഞ്ഞിരിയ്ക്കുന്ന വിവിധ മാർഗ്ഗങ്ങളിൽ ഏതു മാർഗ്ഗം തിരഞ്ഞെടുക്കണമെന്ന് അറിയേണ്ടതുണ്ട്. മുട്ട പുഴുങ്ങുന്നത് നൂറ്റാണ്ടുകളായി ഉരുത്തിരിഞ്ഞ് വന്നിട്ടുള്ള ഒരു കലയാണെന്നു തന്നെ പറയാം.നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു പാകം ഇല്ലെങ്കിൽ താഴെപ്പറഞ്ഞിട്ടുള്ള എല്ലാ രീതികളും പരീക്ഷിച്ച് നിങ്ങൾക്കിഷ്ടമായ പാകം തിരഞ്ഞെടുക്കുക.
ഒറ്റവരിയിൽ പറയുകയാണെങ്കിൽ കുറഞ്ഞ സമയം വേവിയ്ക്കുന്നത് മൃദുവായ പാകത്തിലുള്ളതും കൂടുതൽ സമയം വേവിയ്ക്കുകയാണേങ്കിൽ കട്ടിയുള്ളതുമായ പുഴുങ്ങിയ മുട്ട കിട്ടും.
കൂടുതൽ സമയം വേവിയ്ക്കുകയാണെങ്കിൽ ഒന്നോർക്കുക. പന്ത്രണ്ട് മിനിട്ടിലധികം മുട്ട തിളപ്പിച്ചാൽ അതിന്റെ വെള്ളക്കരു റബറുപോലെയാകുകയും മഞ്ഞക്കരു പോടിഞ്ഞതുപോലെയാകുകയും ചെയ്യും. അതുകൊണ്ട് മുട്ട ഒരിയ്ക്കലും പന്ത്രണ്ട് മിനിട്ടിലധികം വേവിയ്ക്കരുത്.
ചിലപ്പോഴൊക്കെ ചില പ്രത്യേക പാചകവിധികളിൽ കലാപരമായി പ്രദർശിപ്പിയ്ക്കുന്നതിനായി പുഴുങ്ങിയ മുട്ടയുടെ മധ്യത്തു തന്നെ മഞ്ഞക്കരു വരേണ്ടതുണ്ട്.അങ്ങനെ പുഴുങ്ങിയ മുട്ടയുടെ മധ്യത്തു തന്നെ മഞ്ഞക്കരു വരണമെങ്കിൽ പാത്രത്തിൽ തണുത്ത വെള്ളം ഒഴിച്ച് പതിയെ ചൂടുകൂട്ടി പുഴുങ്ങിയെടുക്കുക.തടികൊണ്ടുണ്ടാക്കിയ ഒരു ചെറിയ തവി ഉപയോഗിച്ച് പൊട്ടിപ്പോകാതെ, പതിയെ മുട്ടകൾ ഇളക്കിക്കൊണ്ടുമിരിയ്ക്കണം. അങ്ങനെ പുഴുങ്ങിയെടുത്ത മുട്ട നടുവേ മുറിച്ചു നോക്കിയാൽ മഞ്ഞക്കരു ഒത്ത മധ്യത്തു തന്നെ വന്നത് നിങ്ങൾക്ക് കാണാം.
എല്ലായ്പ്പോഴും ഒന്നോർക്കുക. മുട്ട വെള്ളത്തിലിട്ട് തിളപ്പിയ്ക്കുമ്പോൾ തിളപ്പിയ്ക്കുക എന്നുദ്ദേശിയ്ക്കുന്നത് തിളച്ച ശേഷം ചെറുചൂടിൽ വേവിച്ചെടുക്കുക എന്നതാണ്. വെള്ളം തിളച്ച ശേഷം വലിയ ചൂടിൽ തിളപ്പിച്ചുകൊണ്ടേയിരുന്നാൽ മുട്ടയിലെ മാംസ്യങ്ങൾ ഉറകൂടി വളരെ കട്ടിയായി റബർ പോലെ ആയിത്തീരും.പതിയെ ചെറുചൂടിലാണ് മുട്ട വേവിച്ചെടുക്കേണ്ടത്.
കൂടുതൽ നാൾ റഫ്രിജറേറ്ററിൽ സൂക്ഷിച്ചിരുന്ന മുട്ട തിളപ്പിയ്ക്കുമ്പോൾ പെട്ടെന്ന് പൊട്ടിപ്പോയേക്കാമെങ്കിലും പൊളിച്ചെടുക്കാൻ എളുപ്പമായിരിയ്കും. തിളപ്പിയ്ക്കുന്നതിനു മുൻപായി മുട്ടയുടെ ഉരുണ്ട വശത്ത് ഒരു സൂചി കൊണ്ട് കുത്തുന്നത് മുട്ട പൊട്ടിപ്പോകാതിരിയ്ക്കാൻ സഹായിയ്ക്കും എന്നാണ്.സൂചികൊണ്ടുള്ള തുളയിലൂടെ തിളപ്പിയ്ക്കുമ്പോൾ മുട്ടയിൽ ഉണ്ടാകുന്ന വാതകങ്ങൾ വെളിയിലേക്ക് പോകും. അത് മുട്ട പൊട്ടിപ്പോകുനതിൽ നിന്ന് തടയും .സാധാരണ സൂചിയോ മുട്ടയിൽ ഉപയോഗിയ്ക്കുന്നതിനായുള്ള പ്രത്യേക സൂചിയോ ഇതിനു വേണ്ടി ഉപയോഗിയ്ക്കാം.
ഇനി നിങ്ങൾ ഉപയോഗിയ്ക്കുന്ന മുട്ട റഫ്രിജറേറ്ററിൽ വയ്ക്കാതെ മുറിയിലെ ഊഷ്മാവിലിരുന്നതാണെങ്കിലോ, പഴകാത്ത മുട്ടയാണെങ്കിലോ മുട്ട പൊട്ടിപ്പോകുന്നതിനെപ്പറ്റി വ്യാകുലപ്പെടേണ്ടതില്ല.പഴകാത്ത മുട്ടയിൽ നിന്ന് അധികം വാതകങ്ങൾ ഉണ്ടാകുന്നില്ല എന്നതാണു കാരണം.
ഒന്നിൽക്കൂടുതൽ മുട്ടകൾ പുഴുങ്ങേണ്ടി വരികയാണെങ്കിൽ പ്രത്യേകതരം പാത്രങ്ങൾ മുട്ട പുഴുങ്ങാനായി വാങ്ങുവാൻ കഴിയും. മുട്ട ഇളകി പരസ്പരം കൂട്ടിമുട്ടി പൊട്ടിപ്പോകാതെ തടയാൻ പ്രത്യേകതരം ഹോൾഡറുകളും വാങ്ങുവാൻ കഴിയും.അല്ലെങ്കിൽ ചെറിയ സോസ് പാനുകളിൽ വെള്ളം തിളയ്ക്കുമ്പോൾ മുട്ട ഇളകാത്ത രീതിയിൽ ചേർന്നിരിയ്ക്കത്തക്ക വിധം അടുക്കി പുഴുങ്ങുക.
ഇനി മുട്ട പൊട്ടിയതാണെങ്കിലോ, കുറച്ച് വിനാഗിരി വെള്ളത്തിൽ ചേർത്തു കൊടുത്താൽ പൊട്ടിയ മുട്ടയിൽ നിന്ന് പുറത്തേക്ക് മുട്ടയുടെ അകക്കാമ്പ് ചോരാതെയിരിയ്ക്കും. പൊട്ടിയ മുട്ട ഒരു അലൂമിനിയം ഫോയിലിൽ പൊതിഞ്ഞു പുഴുങ്ങിയാലും മതി.
എല്ലായ്പ്പോഴും ഒന്നോർക്കുക. മുട്ട പൂർണ്ണമായി വെള്ളത്തിൽ മുങ്ങിക്കിടക്കത്തക്ക രിതിയിൽ വെള്ളമൊഴിയ്ക്കണം. മുട്ടയ്ക്ക് മുകളിൽ രണ്ട് സെന്റീമീറ്ററെങ്കിലും വെള്ളം നിൽക്കണം. മുട്ട മുങ്ങത്തക്ക നിലയിൽ വെള്ളമില്ലെങ്കിൽ വെള്ളത്തിനു മുകളിൽ നിൽക്കുന്ന മുട്ട ആവശ്യത്തിനു പാകമാകാതെയിരിക്കാം.ഇനി മുട്ട മുങ്ങാതെ വെള്ളത്തിൽ പൊന്തിക്കിടക്കുകയാണെങ്കിൽ ആ മുട്ട ചിഞ്ഞതാണ് എന്നോർക്കുക.
വെള്ളം തിളച്ച് രണ്ട് മൂന്ന് മിനിട്ടു നേരം തിളപ്പിച്ച ശേഷം വെള്ളം ചൂടിൽ നിന്നു മാറ്റി ആറു ഏഴു മിനിട്ട് ആ ചൂടുള്ള വെള്ളത്തിൽ മുട്ട സൂക്ഷിയ്ക്കുക.രുചികരമായ മൃദുവായി പുഴുങ്ങിയ വെള്ള മാത്രം കട്ടിയായി മഞ്ഞക്കരു കൊഴുത്ത് എന്നാൽ കട്ടിയാകാത്ത മുട്ട തയ്യാർ.
വെള്ളം തിളച്ച് ചൂടിൽ നിന്ന് മാറ്റാതെ തന്നെ ആറൊ ഏഴോ മിനിട്ട് വെള്ളം പതിയെ തിളയ്ക്കാനുള്ള ചൂടിൽ ചൂട് നിലനിർത്തി തിളപ്പിച്ചെടുത്താൽ കട്ടിയുള്ള പുഴുങ്ങിയ മുട്ട ലഭിയ്ക്കും.വെള്ളക്കരുവും മഞ്ഞക്കരുവും നന്നായി വെന്ത മുട്ടയായിരിയ്ക്കും അത്.
പുഴുങ്ങിയ മുട്ട സൂക്ഷിച്ച് വെള്ളത്തിൽ നിന്നെടുക്കുക.ഒരു ചെറിയ കണ്ണാപ്പയോ സുക്ഷിരങ്ങളുള്ള തവിയോ ചൂടുള്ള വെള്ളത്തിൽ നിന്ന് മുട്ട എടുക്കാൻ ഉപയോഗിയ്ക്കാം. ചൂടുവെള്ളം പൊള്ളലേൽക്കാതെ സൂക്ഷിച്ച് ഉപയോഗിയ്ക്കാൻ മറക്കരുത്.
മുട്ടയ്ക്ക് ഉരുണ്ട വശവും കൂർത്ത വശവുമുള്ളത് ശ്രദ്ധിച്ചുകാണുമല്ലോ.മുട്ട പൊളിയ്ക്കുമ്പോൾ മുട്ടയുടെ ഉരുണ്ട വശം കട്ടിയുള്ള ഒരു പ്രതലത്തിൽ തട്ടി ആദ്യം പൊട്ടിയ്ക്കുക.അങ്ങനെ ചെയ്താൽ വളരെപ്പെട്ടെന്ന് മുട്ട പൊളിച്ചെടുക്കാം.
വെള്ളം തിളച്ച ഉടനേ തീ നിർത്തിയില്ലെങ്കിൽ മുട്ട വളരെ കട്ടിയായിപ്പോകും എന്നത് മറക്കാതെയിരിയ്ക്കുക വെള്ളംതിളച്ച ശേഷം വീണ്ടും ചൂടു കൊടുക്കേണ്ട കാര്യമില്ല.
പതിനഞ്ച് മിനിട്ടോളം മുട്ട തിളപ്പിയ്ക്കുകയാണെങ്കിൽ മുട്ട വളരെ കട്ടിയായി പച്ച നിറത്തിലെ മഞ്ഞക്കരുവും ഗന്ധകത്തിന്റെ ദുർഗന്ധവുമുള്ളതായിത്തീരും.
എന്നിരുന്നാലും ചില ആൾക്കാർക്ക് ഇങ്ങനെയുള്ള മുട്ട വളരെ ഇഷ്ടവുമാണ്.കേരളത്തിലെ പല ചായക്കടകളിലും ഹോട്ടലുകളിലും ഇങ്ങനെയുള്ള മുട്ടയാണ് കിട്ടുക.
ഒരുപാട് വിനാഗിരി ഒഴിച്ചാൽ മുട്ടയുടെ രുചിയും മണവും വിനാഗിരിയുടേതായിത്തീരും.വിനാഗിരി ചേർക്കുന്നെങ്കിൽ വളരെ കുറച്ച് തുള്ളികൾ മതി.

 

തറ വെട്ടിത്തിളങ്ങണോ?

വീടു വൃത്തിയാക്കുക എന്നു പറയുമ്പോള്‍ അടിയ്ക്കുന്നതും തുടയ്ക്കുന്നതുമായിരിക്കും പ്രധാന കാര്യങ്ങള്‍. പണ്ടത്തെ സിമന്റ് നിലം ഇപ്പോള്‍ മാര്‍ബിളിനും ടൈലിനുമൊക്കെ വഴി മാറിക്കൊടുത്തതോടെ ഇവ വൃത്തിയാക്കലും കൂടുതല്‍ എളുപ്പമായി.
ഇത്തരം നിലങ്ങള്‍ വേഗത്തില്‍ വൃത്തിയാകുന്നതു പോലെ അഴുക്കാവാനും എളുപ്പമാണ്. പ്രത്യേകിച്ച മാര്‍ബിളിന്റെയും ടൈലിന്റെയും എല്ലാം നിറം മങ്ങാനും. ഇവയ്ക്ക സ്വാഭാവിക തിളക്കം നല്‍കാനുള്ള ചില വഴികളുണ്ട്.
cleaners floor cleaing
തുടയ്ക്കുന്ന വെള്ളത്തില്‍ അല്‍പം വൈറ്റ് വിനെഗര്‍ ഒഴിച്ചാല്‍ നിലം വെട്ടിത്തിങ്ങും. വിനെഗര്‍ അടങ്ങിയ ക്ലീനിംഗ് ലോഷനുകള്‍ വാങ്ങിയാലും മതി. നിലത്തെ രോഗാണുക്കളെ അകറ്റാനും വിനെഗറിനു കഴിയും.
വിനെഗര്‍, ചെറുനാരങ്ങാനീര് എന്നിവ തുടയ്ക്കുന്ന വെള്ളത്തില്‍ കലര്‍ത്തി നിലം തുടയ്ക്കുന്നതും ഗുണം ചെയ്യും. ചെറുനാരങ്ങയുടെ മണം വീടിന് സുഗന്ധം നല്‍കുകയും ചെയ്യും.
വീടിന് തടി കൊണ്ടുള്ള നിലമാണെങ്കില്‍ വൃത്തിയാക്കുന്നതിലും വ്യത്യാസമുണ്ട്. ചെറുനാരങ്ങാനീര്, വെജിറ്റബിള്‍ സോപ്പ്, ലിന്‍സീഡ് ഓയില്‍ എ്ന്നിവ വെള്ളത്തില്‍ കലര്‍ത്തി നിലം തുടയ്ക്കാം.
ബേക്കിംഗ് സോഡ, യൂക്കാലി തൈലം എന്നിവ തറ തുടയ്ക്കുന്ന വെള്ളത്തില്‍ കലര്‍ത്തി തുടയ്ക്കുന്നതും ഗുണം ചെയ്യും.
തറയില്‍ കൂടുതല്‍ അഴുക്കും ചെളിയുമുണ്ടെങ്കില്‍ അല്‍പം സോപ്പു പൗഡര്‍ കലക്കി തുടച്ചാല്‍ പെട്ടെന്ന് വൃത്തിയായിക്കിട്ടും. ഈ വെള്ളത്തില്‍ അല്‍പം ഡെറ്റോള്‍ ചേര്‍ക്കുന്നതും നല്ലതാണ്.

 

വസ്ത്രത്തിലെ ച്യൂയിംഗ് ഗം നീക്കൂ

ആവശ്യത്തിനും അനാവശ്യത്തിനുമെല്ലാം മിക്കവാറും പേര്‍ വായിലിട്ടു ചവയ്ക്കുന്ന ഒന്നാണ് ച്യൂയിംഗ് ഗം. ഇത് ചവയ്ക്കുന്നത് അത്ര ഗുണകരമൊന്നുമല്ലെന്നതു പോട്ടെ, അബദ്ധത്തില്‍ വസ്ത്രത്തിലും മറ്റും പിടിച്ചാല്‍ ഇത് നീക്കം ചെയ്യാന്‍ പെടാപ്പാടു പെടേണ്ടി വരും.
ച്യൂയിംഗ് ഗം വസ്ത്രത്തില്‍ നിന്നും മാറ്റാന്‍ സഹായിക്കുന്ന ചില വഴികളെക്കുറിച്ച് അറിഞ്ഞിരിക്കുന്നതു നല്ലതല്ലേ,
remove chewing gum dress
ഗം കട്ടിയായിക്കഴിഞ്ഞു നീക്കാന്‍ നോക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്. ഇതിനായി തുണി അല്‍പനേരം ഫ്രീസറില്‍ വയ്ക്കുക. കട്ടിയായിക്കഴിഞ്ഞാല്‍ പൊളിച്ചെടുത്താല്‍ ഇത് ചിലപ്പോള്‍ എളുപ്പം പോരും. അല്ലെങ്കില്‍ അല്‍പസമയം ഐസ് വച്ച് ഇതിനു മുകളില്‍ ഉരസുക.
വിനെഗര്‍ അല്‍പം ചൂടാക്കി ഗമ്മിനും ചുറ്റും മുകളിലും പുരട്ടുക. ഇതും ഗം നീക്കം ചെയ്യാന്‍ സഹായിക്കും.
നെയില്‍ പോളിഷ് റിമൂവറും ഗം നീക്കം ചെയ്യാന്‍ ഉപയോഗിക്കാം. അല്‍പം നെയില്‍പോളിഷ് റിമൂവര്‍ പുരട്ടി അല്‍പം കഴിയുമ്പോള്‍ പ്രഷ് കൊണ്ടോ കത്തി കൊണ്ടോ നീക്കം ചെയ്യാം.
ഒരു കഷ്ണം ബ്രൗണ്‍ പേപ്പറോ അല്‍പം കട്ടിയുള്ള പേപ്പറോ ഗമ്മിനു മുകളില്‍ വയ്ക്കുക. ഇസ്തിരിപ്പെട്ടി നല്ലപോലെ ചൂടാക്കി ഇതിനു മുകളിലൂടെ ഇസ്തിരിയിടുക. ഗം മിക്കവാറും ഉരുകി ഈ പേപ്പറില്‍ ഒട്ടിപ്പിടിച്ച് ഇളകിപ്പോരും. വസ്ത്രം ഉരുകാതിരിക്കാന്‍ ശ്രദ്ധിയ്ക്കുക.
ഗം പറ്റിപ്പിടിച്ച വസ്ത്രഭാഗം നല്ല തിളച്ച വെള്ളതിലിടുക. പിന്നീട് ബ്രഷ് കൊണ്ടോ കത്തി കൊണ്ടോ പതുക്കെ ഇളക്കിയെടുക്കാം.
ആല്‍ക്കഹോളില്‍ ഒരു പഞ്ഞി മുക്കി ഗം ആയ ഭാഗത്ത് നല്ലപോലെ ഉരയ്ക്കുക. പിന്നീട് ഇത് ഇളക്കിയെടുക്കാം.
ഗം കട്ടിയാകാന്‍ ഹെയര്‍ സ്േ്രപ ഉപയോഗിക്കുകയുമാകാം. ഗം കട്ടിയായിക്കഴിഞ്ഞാല്‍ കത്തി ഉപയോഗിച്ചോ ബ്രഷ് ചെയ്‌തോ ഗം അടര്‍ത്തിയെടുക്കാം.

 

കൊതുകു കടിച്ച പാടുകള്‍ മാറ്റാം

കൊതുകിന്റെ സംഗീതം പോലെതന്നെ അസഹ്യമാണ് അതിന്റെ കടിയും. മൂളിവന്നിരുന്ന് കൊമ്പുകളാഴ്ത്തി പറന്നകലുന്ന ഈ ജീവി വിട്ടിട്ട് പോകുന്ന മുറിപ്പാടിലെ ചൊറിച്ചിൽ ഏറെനേരം നമ്മളെ അസ്വസ്ഥരാക്കും. മാന്തുമ്പോൾ അല്പം സുഖം ലഭിക്കുമെങ്കിലും കാര്യങ്ങൾ വഷളാക്കുകയേയുള്ളു. വൃത്തിയില്ലാത്ത വിരലും നഖവും ഉപയോഗിച്ച് മാന്തുന്നത് ചർമ്മത്തിന് ഹാനി വരുത്തും. പടരാനും സാദ്ധ്യതയുണ്ട്.
ചൊറിയുംതോറും കൂടുതൽ മാന്തുവാനുള്ള പ്രവണതയുണ്ടാകും. ഇതിന്റെ ഫലമായി തൊലിപ്പുറത്ത് തിണർത്ത് വരുന്ന ചെറിയ മുഴകൾ കുറച്ച് നാൾ നീണ്ട്നില്ക്കും. കൈകാലുകളിലും മുഖത്തും ഇങ്ങനെ വടുക്കൾ നില്ക്കുന്നത് എന്ത് വൃത്തികേടാണ്. പക്ഷേ, വിഷമിക്കേണ്ട. കൊതുക് കടിയെ തരണം ചെയ്യാൻ നിങ്ങളെ സഹായിക്കുന്ന ചില കാര്യങ്ങൾ അറിഞ്ഞോളൂ.
how to get rid of mosquito bites naturally
തണുത്തവെള്ളം കൊണ്ടുള്ള പരിചരണം അത്ഭുതകരമായ ഫലങ്ങൾ ഉണ്ടാക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. നേർത്ത തുണിയിൽ ഒരു കഷണം ഐസ് പൊതിഞ്ഞ് കൊതുകിന്റെ കുത്തേറ്റ ഭാഗത്ത് വെക്കുക. ചൊറിച്ചിലും തിണർപ്പും അതോടെ നില്ക്കും.
കൊതുക് കടിയുടെ അനന്തര ഫലങ്ങളെ തടയാൻ അത്യുത്തമമാണ് ടീട്രീഓയിൽ. അണു, വൈറസുകളെ പ്രതിരോധിക്കാൻ ശക്തിയുള്ളതിനാൽ പകർച്ച രോഗങ്ങൾ വരാതെയും ഈ ഓയിൽ സംരക്ഷിക്കും.
ഒരുപാട് ഔഷധഗുണങ്ങളുള്ള ലാവണ്ടർ(കർപ്പൂരവള്ളി) ഓയിലും നല്ല ഫലം ചെയ്യും. ഒറ്റത്തവണ പുരട്ടുകയേ വേണ്ടൂ. തിണർപ്പും ചൊറിച്ചിലും നിശ്ശേഷം മാറും.
ഒരു ബക്കറ്റ് ചൂട് വെള്ളത്തിൽ രണ്ടോ മൂന്നോ കപ്പ് വിനാഗിരി ഒഴിച്ച് മുറിവിൽ പുരട്ടുന്നതും പഞ്ഞിയിൽ ഏതാനും തുള്ളി ഇറ്റിച്ച് കടിയേറ്റ ഭാഗത്ത് വെക്കുന്നതും ഉദ്ദേശിച്ച ഫലം ചെയ്യും.
മുറിവുണക്കാനും കരിയ്ക്കാനും തേനിനുള്ള കഴിവ് അറിയാത്തവരല്ല നമ്മളാരും. കൊതുക് കടിയേറ്റിടത്തും തേനിന് ചെറുതല്ലാത്ത റോളുണ്ട്.
കൺതടങ്ങൾ ചീർക്കുമ്പോൾ ചെയ്യാറുള്ളത് പോലെ ടീ ബാഗ് കൊതുക് കടിച്ചിടത്തും വെക്കാവുന്നതാണ്. തേയിലയിലെ ടാനിൻ എന്ന രാസവസ്തു മുറിപ്പാടിലെ ദ്രവം വലിച്ച് വറ്റിക്കുന്നു. വെള്ളത്തിൽ അല്പം ബേക്കിങ്ങ് സോഡ കലർത്തി അവിടെ വെക്കുന്നതും ശമനത്തിന് നല്ലതാണ്.
കർപ്പൂരവും തൈമോളും അടങ്ങിയ ബാസിലസ് എന്ന സുഗന്ധ ഇലകൾ ചൊറിച്ചിലിന് ആക്കം കുറയ്ക്കും. ഈ ഇലകൾ ഇടിച്ച് പിഴിഞ്ഞ് തേക്കുകയാണ് ചെയ്യേണ്ടത്. ചെറുനാരങ്ങാ നീരും തൊണ്ടും ഒരുപോലെ ചൊറിച്ചിലിന് നല്ലതാണെന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ചൊറിയുന്നിടത്ത് ചിലർ ടൂത്ത്പേസ്റ്റ് പുരട്ടുന്ന വിചിത്രമായ കാഴ്ച നിങ്ങൾ കണ്ടിട്ടുണ്ടാവും. അതിലടങ്ങിയിട്ടുള്ള പുതീനയുടെ നീരാവാം അതിന് കാരണം. പുതീനയുടെ ഇലകൾ ചതച്ച നീര് നേരിട്ട് പുരട്ടിയാലും മതിയാവും.
സൂര്യാഘാതത്തിന് പൊതുവെ ഉപയോഗിച്ച് വരാറുള്ള കറ്റാർ വാഴ കൊതുക് കടിയേറ്റിടത്തും ഉപയോഗിക്കാവുന്നതാണ്. ചൊറിച്ചിലിനും തിണർപ്പിനും ശമനം നല്കുന്ന ഈ ഔഷധസസ്യം വേഗത്തിൽ മുറിവുണക്കാനും പര്യാപ്തമാണ്.

ചൊറിച്ചിലിന്റെ തീവ്രത കുറക്കാൻ സഹായിക്കുന്ന ജെറാനിയവും നെരോലി ഓയിലും യഥാക്രമം അൻചും മൂന്നും തുള്ളികൾ പതിവായി ഉപയോഗിക്കുന്ന ഫേസ് ക്രീമുമായി ചാലിച്ച് തിണർപ്പുള്ള ഭാഗത്ത് പുരട്ടുക. കലകളെ നീക്കം ചെയ്യാനും ഇതുത്തമമാണ്.
കൊതുകുകളെ തുരത്താനെന്ന പേരിൽ പല വിധത്തിലുള്ള ലിക്കുഡുകളും തിരികളും നമ്മുടെയെല്ലാം വീടുകളിൽ ഉണ്ട്. പക്ഷേ, ഇവയൊന്നും ആരോഗ്യത്തിന് ഹാനികരമല്ല എന്ന് ഒരുറപ്പുമില്ല. കൊതുകുകളെ തടയുന്നതോടൊപ്പം ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്ന മാർഗ്ഗങ്ങൾ അറിഞ്ഞുവെക്കുന്നത് നല്ലതല്ലെ.
കത്തിച്ച ചിരട്ട അൻചോ ആറോ മിനിറ്റ് മുറിയിൽ പുകയാൻ വിടണം. പുകമയമാണെങ്കിലും ഇത് ശരീരത്തിന് ദോഷം ചെയ്യില്ല. മുറിയിൽ അല്പനേരം കർപ്പൂരം പുകക്കുന്നതും കൊതുകുകളെ അകറ്റാൻ നല്ലതാണ്.
മണ്ണെണ്ണ ഒരു കൊതുക് നിവാരിണിയാണ്. പക്ഷേ, കിടപ്പ് മുറിയിൽ അതിന്റെ ഗന്ധം സുഖകരമല്ലല്ലൊ. അല്പം കർപ്പൂരവുമായി ചേർത്ത് മുറിയിൽ തളിക്കുകയാണെങ്കിൽ കൊതുകിൽ നിന്ന് സുരക്ഷിതമാകുന്നതോടൊപ്പം സുഖകരമായ ഒരുറക്കവും തരമാക്കാം.

 

പാത്രത്തിലെ എണ്ണക്കറ കളയാം

എണ്ണ പാചകആവശ്യങ്ങള്‍ക്ക് കൂടുതലായി ഉപയോഗിക്കുന്ന ഒന്നാണ്. എന്നാല്‍ എണ്ണമെഴുക്കാണ് പലപ്പോഴും നമ്മെ ബുദ്ധിമുട്ടിലാക്കുക.
പാത്രങ്ങളിലും അടുക്കളയിലും കിച്ചണ്‍ സിങ്കിലും, എന്തിന,് വസ്ത്രങ്ങളില്‍ പോലും എണ്ണക്കറയായാല്‍ പോകാന്‍ ബുദ്ധമുട്ടാണ്.
tips remove oil spots
എണ്ണക്കറകള്‍ നീക്കം ചെയ്യാനുള്ള ചില എളുപ്പ വഴികളെക്കുറിച്ച് അറിഞ്ഞിരിക്കൂ.
പാത്രങ്ങളിലെ എണ്ണമയം നീക്കാന്‍ ആദ്യം ഇവ വെള്ളമൊഴിച്ചു കഴുകുക. ഇതിന് ശേഷം ഒരു കഷ്ണം ചെറുനാരങ്ങയില്‍ അല്‍പം ഉപ്പു ചേര്‍ത്ത് പാത്രത്തില്‍ പതുക്കെ ഉരയ്ക്കുക. പിന്നീട് സോപ്പുലായനിയുപയോഗിച്ചു കഴുകിക്കളയാം.
വസ്ത്രത്തില്‍ എണ്ണക്കറയായാല്‍ ഇത് ഒരിക്കലും വെള്ളത്തില്‍ ഇടരുത്. കൂടുതല്‍ സ്ഥലത്തേക്ക് എണ്ണ പരക്കാന്‍ ഇത് ഇട വരുത്തും. ഏതെങ്കിലും വീര്യം കൂടിയ സോപ്പു ലായനി ഇവിടെ പുരട്ടി തുണി നല്ലപോലെ ഉരയ്ക്കുക. പിന്നീടിത് സാധാരണ രീതിയില്‍ സോപ്പുപയോഗിച്ച് കഴുകിക്കളയാം.
കിച്ചണ്‍ സിങ്കിലെ എണ്ണക്കറ കളയാന്‍ വിനെഗറും ബേക്കിംഗ് സോഡയും കൂട്ടിക്കലര്‍ത്തി സിങ്കില്‍ ഉരച്ചു കഴുകുക.
പഞ്ചസാരയും ബേക്കിംഗ് സോഡയും കൂട്ടിക്കലര്‍ത്തി കൈകളില്‍ ഉരയ്ക്കുക. ഇത് പിന്നീട് ഇളംചൂടുവെള്ളം ഉപയോഗിച്ചു കഴുകിക്കളയാം.
ചുവരില്‍ എണ്ണയായാല്‍ പെട്ടെന്നു തന്നെ ഇത് ടിഷ്യൂ പേപ്പര്‍ കൊണ്ട് ഒപ്പിയെടുക്കണം. പിന്നീട് സ്‌പോഞ്ചിലോ തുണിയിലോ അല്‍പം വിനെഗര്‍ പുരട്ടി ഇവിടെ ഉരയ്ക്കക. പിന്നീട് ഇതിന് മുകളില്‍ അല്‍പം ചോക്ക് പൗഡര്‍ ഇടണം.
ബേക്കിംഗ് സോഡ, വിനെഗര്‍ എന്നിവ തറ തുടയ്ക്കുന്ന ലായനിയില്‍ കലര്‍ത്തുക. ഇതില്‍ മുക്കി തറ തുടച്ചാല്‍ തറയിലായ എണ്ണക്കറയും മെഴുക്കുമയവും വേഗത്തില്‍ പോയിക്കിട്ടും.
രണ്ടു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ അര കപ്പ് വെള്ളത്തില്‍ കലര്‍ത്തി കുഴമ്പു പരുവത്തിലാക്കുക. ഇത് കുപ്പിഗ്ലാസിലെ എണ്ണക്കറയു്ള്ളിടത്തു പുരട്ടി പിന്നീട് ചൂടുവെള്ളവും സോപ്പുലായിനിയും ഉപയോഗിച്ച് കഴുകിക്കളയാം.

 

ചെറുപ്പം നിറഞ്ഞ ചര്‍മത്തിന് വൈറ്റമിന്‍ ഇ ഫേസ് പായ്

വൈറ്റമിന്‍ ഇ ചര്‍മസംരക്ഷണത്തിന് ആവശ്യമുള്ള ഒന്നാണ്. ചര്‍മത്തിലുണ്ടാകുന്ന ചുളിവുകളും പ്രായക്കൂടുതലുമെല്ലാം ഒഴിവാക്കാനുള്ള ഒന്നാണ് വൈറ്റമിന്‍ ഇ.
ഒലീവ് ഓയില്‍, ആപ്രിക്കോട്ട്, ബട്ടര്‍ ഫ്രൂട്ട് തുടങ്ങിയവയെല്ലാം വൈറ്റമിന്‍ ഇയുടെ ഉറവിടങ്ങളാണ്.
വൈറ്റമിന്‍ ഇ ഉപയോഗിച്ചു തയ്യാറാക്കാവുന്ന ഫേസ് പായ്ക്കുകള്‍ ചര്‍മത്തെ സംരക്ഷിക്കും. ഇവ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതേയുള്ളൂ.
vitamin e rich face pack
കിവി വൈറ്റമിന്‍ ഇ അടങ്ങിയ ഒരു ഫേസ് മാസ്‌കാണ്. ഇത് ക്ലെന്‍സിംഗ് ഏജന്റായി പ്രവര്‍ത്തിക്കും. മുട്ടമഞ്ഞയും ഒരു സ്പൂണ്‍ കിവി ജ്യൂസും 1 സ്പൂണ്‍ ഒലീവ് ഓയിലും ചേര്‍ത്ത് മുഖത്തു പുരട്ടാം. ഇത് 15 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം.
പഴത്തില്‍ വൈറ്റമിന്‍ ഇ, എ, ബി, പൊട്ടാസ്യം, മംഗ്നീഷ്യം, അയേണ്‍ എന്നിവ അടങ്ങിയിട്ടുണ്ട്. പഴം നല്ലപോലെ ഉടച്ച് ഇതില്‍ അല്‍പം ഓട്‌സ് പൊടിച്ചതും പനിനീരും ചേര്‍ത്ത് മുഖത്തു പുരട്ടാം. ഇത് ഉണങ്ങിക്കഴിഞ്ഞ് ഇളം ചൂടുവെള്ളമുപയോഗിച്ച് കഴുകിക്കളയാം.
മാങ്ങയിലും വൈറ്റമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. മാങ്ങയുടെ പള്‍പ്പ്, 1 സ്പൂണ്‍ വീറ്റ് ജേം ഓയില്‍, 1 ടീസ്പൂണ്‍ ഓട്‌സ് പൊടിച്ചത് എന്നിവ ചേര്‍ത്തിളക്കി മുഖത്തു പുരട്ടാം. ഉണങ്ങിക്കഴിഞ്ഞ് കഴുകിക്കളയാം.
തേനും വൈറ്റമിന്‍ ഇ ക്യാപ്‌സൂള്‍ പൊട്ടിച്ച് ഇതിലെ എണ്ണയും കൂട്ടിച്ചേര്‍ത്ത് മുഖത്തു പുരട്ടാം. ഇത് മുഖത്തു പുരട്ടി നല്ലപോലെ മസാജ് ചെയ്യണം. അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയാം.
ബട്ടര്‍ ഫ്രൂട്ടില്‍ വൈറ്റമിന്‍ ഇ അടങ്ങിയിരിക്കുന്നതു കൊണ്ട് ഇതുപയോഗിച്ചും ഫേസ് പായ്ക്കുണ്ടാക്കാം. ബട്ടര്‍ ഫ്രൂട്ട് ഉടച്ച് ഇതില്‍ അല്‍പം തേന്‍ ചേര്‍ത്ത് ഫേസ് പായ്ക്കുണ്ടാക്കാം.
ഇത്തരം ഫേസ് പായ്ക്കുകള്‍ പരീക്ഷിച്ചു നോക്കൂ. തിളങ്ങുന്ന, പ്രായം തോന്നാത്ത ചര്‍മം നിങ്ങള്‍ക്കും സ്വന്തമാക്കാം.

 

കരീന കുട്ടികള്‍ വേണ്ടെന്ന് തീരുമാനിച്ചു?

സെയ്ഫ് അലി ഖാനുമായുള്ള വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ കരീന കപൂര്‍ ഗര്‍ഭിണിയാണെന്ന് ബോളുവുഡില്‍ വാര്‍ത്തകള്‍ പരക്കാന്‍ തുടങ്ങിയിരുന്നു. കരീന തടിച്ചപ്പോള്‍ ഗര്‍ഭധാരണത്തെത്തുടര്‍ന്നാണ് വണ്ണം വച്ചതെന്നായിരുന്നു പാപ്പരാസികളുടെ കണ്ടെത്തല്‍. എന്തായാലും ഇതേവരെ പ്രസവം നടക്കാത്തതുകൊണ്ടുതന്നെ ഈ റിപ്പോര്‍ട്ടുകളിലൊന്നിലും സത്യമുണ്ടായിരുന്നില്ലെന്ന് വ്യക്തമാവുകയും ചെയ്തു.
ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് സുപ്രധാനമായ ഒരു വെളിപ്പെടുത്തലുമായി കരീന തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ചിലപ്പോള്‍ കുട്ടികള്‍ തന്നെ വേണ്ടെന്ന് വച്ചേയ്ക്കുമെന്നാണ് കരീന പറയുന്നത്. എല്ലാവര്‍ക്കും താന്‍ ഗര്‍ഭിണിയായോയെന്ന് അറിയാനാണ് തിടുക്കമെന്നും ചിലപ്പോള്‍ താന്‍ കുട്ടികള്‍ വേണ്ടെന്ന് തീരുമാനമെടുത്തേയ്ക്കുമെന്ന് ആര്‍ക്കെങ്കിലും അറിയാമോയെന്നാണ് മുപ്പത്തിരണ്ടുകാരിയായ കരീന ചോദിയ്ക്കുന്നത്.
സെയ്ഫിന് ആദ്യ വിവാഹത്തില്‍ രണ്ട് കുട്ടികളുണ്ട്. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്ക് കുട്ടികളുണ്ടാകാന്‍ തിടുക്കമില്ല. ഞാനും സെയ്ഫും സാധാരണ ദമ്പതിമാരെപ്പോലെ ജീവിയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല- കരീന പറയുന്നു.
വിവാഹം കഴിയ്ക്കുക പിന്നാലെ കുട്ടികളുണ്ടാവുകയെന്ന പതിവ് സാമൂഹിക രീതിയില്‍ നിന്നും വ്യത്യസ്തരായി മോഡേണ്‍ കപ്പിള്‍സ് ആയി ജീവിക്കാനാണ് തങ്ങള്‍ക്കാഗ്രഹമെന്നാണ് കരീന പറയുന്നത്.
വിവാഹത്തിന് ബോളിവുഡിനെയാകെ ക്ഷണിക്കാതിരുന്നത് മനപ്പൂര്‍വ്വമാണെന്നും ഒരു ഫാഷന്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ കരീന വ്യക്തമാക്കിയിട്ടുണ്ട്.
2012ലായിരുന്നു സെയ്ഫിന്റെയും കരീനയുടെയും വിവാഹം. ഏറെക്കാലത്തെ പ്രണയത്തിന് ശേഷമാണ് ഇവര്‍ വിവാഹിതരായത്. വിവാഹം കഴിഞ്ഞ് അഭിനയം നിര്‍ത്തുന്ന പതിവുരീതി കരീന സ്വീകരിച്ചിട്ടില്ല. ഇപ്പോഴും കരീന ബോളിവുഡിലെ മുന്‍നിര നായികനടി തന്നെയാണ്.

 

ടെലഗ്രാംസര്‍വ്വീസുകള്‍ നിര്‍ത്തലാക്കുന്നു

ദില്ലി: 160 വര്‍ഷം പഴക്കമുള്ള ടെലഗ്രാഫ് സര്‍വീസുകള്‍ ഇനി ഇന്ത്യയില്‍ ഉണ്ടായിരിക്കില്ല. നിലവിലെ ടെലഗ്രാം സേവനദാതാക്കളായ ബിഎസ് എന്‍എല്‍ സേവനം ജൂലൈ 15 മുതല്‍ അവസാനിപ്പിയ്ക്കുകയാണ്. 1837 ല്‍ അമേരിയ്ക്കകാരനായ സാമുവല്‍ എഫ് ബി മോര്‍സ് ആണ് ടെലഗ്രാം കണ്ടെത്തിയത്.അന്നുമുതല്‍ ഇന്ന് വരെ ഈസേവനം ഉപയോഗിച്ചിച്ചുള്ളവരുടെ മനസ്സില്‍ നിന്ന് തങ്ങള്‍ കുറിച്ചിട്ട ലഘു സന്ദേശങ്ങള്‍ മായുകയില്ല. മരണം , വിവാഹം , അസുഖം,യാത്ര തുടങ്ങി പല വിവരങ്ങളും കൈമാറാന്‍ ഈ സേവനം ഉപയോഗിച്ചിട്ടുണ്ട്.
 curtains down for bsnls telegram service after 160 year
സ്വന്തം നാട് ഉപേക്ഷിച്ച് മറുനാട്ടിലേക്ക് തൊഴില്‍ തേടി പോയ നമ്മുടെ പൂര്‍വ്വികരുടെ മടങ്ങിവരവിനായി ടെലഗ്രാം വന്നിട്ടുണ്ടോ എന്ന് അന്വേഷിച്ച എത്രയോ കുടുംബങ്ങള്‍ ഉണ്ട്. ചിലപ്പോള്‍ പിതാവിന്റെ ഒരു ടെലഗ്രാമിനായി കാത്തിരുന്ന കുട്ടിക്കാലം നിങ്ങളില്‍ പലര്‍ക്കും ഉണ്ടാകാം.
ടെലഗ്രാം എന്നത് മലയാളിയുടെ അല്ല ഓരോ ഇന്ത്യക്കാരനിലും അവന്റെ പോയകാലത്തിന്റെ സ്മരണകള്‍ ഉണര്‍ത്തുന്ന ഒരു താക്കോല്‍ ആണെന്ന് പറായാം. എന്തായാലും ജൂലൈ 15 ന് ബിഎസ് എന്‍എല്‍ ഈ സംവിധാനം നിര്‍ത്തലാക്കുകയാണെന്ന് കാട്ടി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
ടെലഗ്രാഫ് വിഭാഗത്തില്‍ ജോലിചെയ്തിരുന്നവരെ മൂന്ന് മാസത്തിനകം തന്നെ ബിഎസ്എന്‍എല്‍ ലെ മറ്റ് തസ്തികകളിലേക്ക് മാറ്റും. 2011 ല്‍ ടെലഗ്രാം സേവനത്തിന്റെ നിരക്ക് കൂട്ടിയിരുന്നു. രണ്ട് മാസത്തിന് മുന്‍പ് രാജ്യത്തിന് പുറത്ത് നിന്നും ലഭിക്കുന്ന ടെലഗ്രാമുകള്‍ ബിഎസ്എന്‍എല്‍ നിര്‍ത്തലാക്കിയിരുന്നു.
പുഴയെന്താണെന്നും മലയെന്താണെന്നും കാടെന്താണെന്നും ചോദിക്കാന്‍ പോകുന്ന പുതുതലമുറയോട് അവര്‍ക്കറിയാന്‍ പാടില്ലാത്ത പദങ്ങളുടെ നിഘണ്ടു തയ്യാറാക്കുന്പോള്‍ ഒരു പുതിയ വാക്ക് കൂടിനമുക്ക് ചേര്‍ക്കാം ടെലഗ്രാം.

 

മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ വസ്ത്രം

മുംബൈ: ഇനി മൊബൈല്‍ ഫോണുകള്‍ നടന്ന് കൊണ്ട് ചാര്‍ജ് ചെയ്യാം. അതിനായി പ്രത്യേകതരം ഷോര്‍ട്ട്‌സുകള്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തു. ഈ ഷോര്‍ട്ട്‌സുകള്‍ ധരിച്ച ശേഷം നടന്ന് കൊണ്ട് തന്നെ മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യാം എന്നതാണ് കണ്ടെത്തല്‍.
 now a pair of shorts that charges your mobile as you wa
നാല് മണിക്കൂര്‍ വരെ ഇത്തരത്തില്‍ ഉത്പ്പാദിപ്പിക്കുന്ന വൈദ്യുതി കൊണ്ട് ഫോണ്‍ ചാര്‍ജ്‌ചെയ്യാന്‍ സാധിയ്ക്കുമെന്നാണ് അവകാശവാദം. വസ്ത്രം നിര്‍മ്മിച്ചിരിക്കുന്ന തുണിയുടെസവിശേഷത കൊണ്ട് നാം നടക്കുമ്പോള്‍ രൂപപ്പെടുന്ന ഊര്‍ജത്തെ അത് വൈദ്യുതിയാക്കി മാറ്റുകയും മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു.
പരിപാടികളിലും പൊതുചടങ്ങുകളിലും പങ്കെടുത്ത് കൊണ്ടിരിയ്ക്കുമ്പോള്‍ മൊബൈലിലെ ചാര്‍ജ് തീരുന്നത് പലരെയും അലട്ടുന്ന പ്രശനമാണ്. അതിനാല്‍ ഈ പ്രശ്‌നം പരിഹരിയ്ക്കുന്നതിനായി കൂടുതല്‍ പരീക്ഷണങ്ങള്‍ ഇതുമായി ബന്ധപ്പെട്ട മേഖലയില്‍ നടത്തുമെന്ന് വൊഡാഫോണ്‍ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ അറിയിച്ചു.

 

ഇനി ഫേസ്ബുക്കിലും ഹാഷ്ടാഗ്‌

ന്യൂയോര്‍ക്ക്: ട്വിറ്ററിലൂടെ ഏറെ പ്രശസ്തമായ ഹാഷ്ടാഗ് ഫേസ്ബുക്കും പരീക്ഷിക്കുന്നു. വിഷയങ്ങളെ വേര്‍തിരിച്ചറിയാനും സെര്‍ച്ചിനെ സഹായിക്കാനുമായാണ് ട്വിറ്റര്‍ ഹാഷ് ടാഗ് ഉപയോഗിക്കുന്നത്.
ഒരു പ്രത്യേക വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചകളെ ഹാഷ് ടാഗിലൂടെ ഒന്നിച്ചു കൊണ്ടുവരാനാണ് ഫേസ്ബുക്കിന്റെ പരിപാടി. ഉദാഹരണത്തിന് ശ്രീശാന്ത് എന്ന ഹാഷ് ടാഗില്‍ ക്ലിക്ക് ചെയ്യുന്ന ഒരാള്‍ക്ക് ഫേസ്ബുക്കിലെ പ്രധാനപ്പെട്ട ചര്‍ച്ചകളുടെ ഫീഡുകള്‍ കാണാന്‍ സാധിക്കും. ശ്രീശാന്ത് വിഷയത്തില്‍ മറ്റുള്ളവര്‍ എങ്ങനെ പ്രതികരിക്കുന്നുവെന്ന് തിരിച്ചറിയാന്‍ സാധിക്കും.
വ്യത്യസ്തമായ അഭിപ്രായങ്ങളും ചിന്തകളും കാണാനും പ്രചോദനം ഉള്‍കൊള്ളാനുമുള്ള അവസരമാണ് ഹാഷ് ടാഗ് ഒരുക്കുന്നത്. ഫേസ്ബുക്കില്‍ കൂടുതല്‍ സെര്‍ച്ചിങ് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ട്വിറ്ററില്‍ നിന്നു വ്യത്യസ്തമായ ഹാഷ്ടാഗുകളെ പരസ്യത്തിലും പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് ഈ സോഷ്യല്‍ നെറ്റ്‌വര്‍ക് ഭീമന്‍.
ട്രെന്‍ഡിങ് ഹാഷ് ടാഗുകളിലൂടെയും കൂടുതല്‍ വിശദമായ ഇന്‍സൈറ്റുകളിലൂടെയും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് മേഖലയിലെ കുത്തക പിടിച്ചുനിര്‍ത്താനുള്ള ഒരുക്കത്തിലാണ് ഫേസ്ബുക്.

ഹൈപ്പോതൈറോയ്ഡിന് പ്രകൃതിദത്ത പരിഹാരം

ഹൈപോതൈറോയിഡിസത്തെ തടഞ്ഞുനിർത്താനുള്ള ആദ്യപടി ഭക്ഷണത്തിൽ കാതലായ മാറ്റം വരുത്തുക എന്നതാണ്. രോഗിക്ക് ശരീരക്ഷീണവും ചിന്താകുഴപ്പവുമുണ്ടാകും. ഈ അവസരങ്ങളിൽ കുടിക്കുന്ന ചായയും കാപ്പിയും ശരീര പോഷണത്തിന് ഒട്ടും ഉപകരിക്കാത്ത പഞ്ചസാര, കഫീൻ പോലുള്ള വസ്തുക്കളടങ്ങിയതാണ്.

14കാരിയെ പീഡിപ്പിച്ചു; 15 കാരന്‍ പിടിയില്‍

വിശാഖപട്ടണം: വിവാഹവാഗ്ദാനം നല്‍കി പതിനാല് വയസ്സുള്ള അയല്‍ക്കാരി പെണ്‍കുട്ടിയ പീഡിപ്പിച്ച ചെയ്ത 15 കാരനെ പോലീസ് പിടികൂടി. വിശാഖപട്ടണത്താണ് സംഭവം. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ആണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.
വിശാഖപട്ടണത്തെ താഗരപുവാലസ പ്രദേശത്തെ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. ആണ്‍കുട്ടിയും പെണ്‍കുട്ടിയും അയല്‍ക്കാരായിരുന്നു. ഇവര്‍ തമ്മില്‍ സ്‌നേഹത്തിലായിരുന്നു എന്നും പോലീസ് പറഞ്ഞു. തന്നെ വിവാഹം ചെയ്യണമെന്ന് പെണ്‍കുട്ടി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആണ്‍കുട്ടിയോട് ആവശ്യപ്പെട്ടിരുന്നത്രെ.
എന്നാല്‍ ആണ്‍കുട്ടി ഇത് നിരസിച്ചു. ഇതേത്തുടര്‍ന്നാണ് പെണ്‍കുട്ടി മാതാപിതാക്കളോട് പരാതി പറഞ്ഞത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് 15 കാരനെതിരെ പോലീസ് പീഡനത്തിന് കേസെടുത്തത്. തുടര്‍ന്ന് പിടിയിലായ ആണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് അയക്കുകയായിരുന്നു.

 

14കാരിയെ പീഡിപ്പിച്ചു; 15 കാരന്‍ പിടിയില്‍

വിശാഖപട്ടണം: വിവാഹവാഗ്ദാനം നല്‍കി പതിനാല് വയസ്സുള്ള അയല്‍ക്കാരി പെണ്‍കുട്ടിയ പീഡിപ്പിച്ച ചെയ്ത 15 കാരനെ പോലീസ് പിടികൂടി. വിശാഖപട്ടണത്താണ് സംഭവം. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ആണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.
വിശാഖപട്ടണത്തെ താഗരപുവാലസ പ്രദേശത്തെ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. ആണ്‍കുട്ടിയും പെണ്‍കുട്ടിയും അയല്‍ക്കാരായിരുന്നു. ഇവര്‍ തമ്മില്‍ സ്‌നേഹത്തിലായിരുന്നു എന്നും പോലീസ് പറഞ്ഞു. തന്നെ വിവാഹം ചെയ്യണമെന്ന് പെണ്‍കുട്ടി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആണ്‍കുട്ടിയോട് ആവശ്യപ്പെട്ടിരുന്നത്രെ.
എന്നാല്‍ ആണ്‍കുട്ടി ഇത് നിരസിച്ചു. ഇതേത്തുടര്‍ന്നാണ് പെണ്‍കുട്ടി മാതാപിതാക്കളോട് പരാതി പറഞ്ഞത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് 15 കാരനെതിരെ പോലീസ് പീഡനത്തിന് കേസെടുത്തത്. തുടര്‍ന്ന് പിടിയിലായ ആണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് അയക്കുകയായിരുന്നു.

 

Wednesday, 12 June 2013

കാന്‍സറിനോട് യുദ്ധം പ്രഖ്യാപിച്ച സാമന്ത

സ്തനാര്‍ബുദസാധ്യത കണ്ടെത്തിയതിനെത്തുടര്‍ന്ന് രണ്ട് സ്തനങ്ങളും നീക്കം ചെയ്ത ഹോളിവുഡ് താരം ആഞ്ജലിന ജോളിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നിട്ട് അധികനാളായിട്ടില്ല. സ്ത്രീകള്‍ ആഞ്ജലീനയെ കണ്ട് പഠിയ്ക്കണമെന്നും, ഇക്കാര്യത്തില്‍ ആഞ്ജലീന അപാരധൈര്യമാണ് കാണിച്ചിരിക്കുന്നതെന്നുമെല്ലാം പ്രശംസകള്‍ വന്നു. ലോകത്ത് സ്തനാര്‍ബുദത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്താനായി പ്രവര്‍ത്തിക്കുന്നവരെല്ലാം ജോളിയുടെ ധീരതയെ സ്വാഗതം ചെയ്യുകയും ചെയ്തു.

ഇതിന് പിന്നാലെയിതാ കാന്‍സര്‍ രോഗത്തിനെതിരെ സ്ത്രീകള്‍ മുന്‍കരുതലെടുക്കണമെന്ന സന്ദേശവുമായി മറ്റൊരു താരംകൂടി രംഗത്ത്. ഇത്തവണ ഹോളിവുഡില്‍ നിന്നല്ല തമിഴകത്തുനിന്നാണ് സന്ദേശവുമായി താരമെത്തിയിരിക്കുന്നത്. സാമന്തയാണ് സെര്‍വിക്കല്‍ കാന്‍സറിനെതിരെയുള്ള വാക്‌സിനേഷന്‍ എടുക്കുകയും എല്ലാസ്ത്രീകളും ഇത് ചെയ്യണമെന്ന് ആഹ്വാനം നല്‍കുകയും ചെയ്തിരിക്കുന്നത്.

സെര്‍വിക്കല്‍ കാന്‍സറിനെ ചെറുക്കാനുള്ള വാക്‌സിനേഷന്റെ അവസാനഘട്ടവും താന്‍ പിന്നിട്ടുവെന്ന കാര്യംസാമന്ത ട്വിറ്ററിലൂടെയാണ് അറിയിച്ചിരിക്കുന്നത്. അവസാനഘട്ട വാക്‌സിനേഷനും കഴിഞ്ഞിരിക്കുന്നു, ഇനി അധികം ഭയപ്പെടേണ്ടതില്ല. പെണ്‍കുട്ടികളെല്ലാം ഇതിനായി മുന്നോട്ടുവരണം. കുടുംബത്തിലുള്ളവരെ ഇതിനുവേണ്ടി ബോധവാന്മാരാക്കണം- ഇങ്ങനെയാണ് സാമന്തയുടെ ട്വീറ്റ്.

ഇന്ത്യയില്‍ മാത്രം എണ്‍പതിനായിരത്തോളം സ്ത്രീകളാണ് വര്‍ഷാവര്‍ഷം സെര്‍വിക്കല്‍ കാന്‍സര്‍ ബാധയെത്തുടര്‍ന്ന് മരിക്കുന്നതെന്നാണ് കണക്കുകള്‍. ലോകത്താകമാനം ഈ രോഗത്തിനെതിരെ സ്ത്രീകളെ ബോധവതികളാക്കുന്ന പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. വളരെ തുടക്കത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞാല്‍ ചികിത്സിച്ച് മാറ്റാവുന്ന രോഗമാണിത്.

 


ആലൂ മട്ടര്‍ മസാലയുണ്ടാക്കൂ

ഉരുളക്കിഴങ്ങ് കാല, ദേശഭേദമന്യേ പാചകത്തിനുപയോഗിക്കുന്ന ഒന്നാണ്. നോര്‍ത്ത് ഇന്ത്യന്‍ സ്‌റ്റൈലില്‍ ഉരുളക്കിഴങ്ങ് ഉപയോഗിച്ച് ഒരു കറിയുണ്ടാക്കി നോക്കൂ. ഉരുളക്കിഴങ്ങു മാത്രമല്ല, മട്ടറും (ഫ്രഷ് ഗ്രീന്‍പീസ്) ഈ കറിയില്‍ ഉപയോഗിക്കൂം.
ആലൂ മട്ടര്‍ മസാല എങ്ങനെ ഉണ്ടാക്കാമെന്നു നോക്കൂ,
akoo mutter masala
ഉരുളക്കിഴങ്ങ്-5
പീസ്-200 ഗ്രാം
തക്കാളി-1
പച്ചമുളക്-2
ഇഞ്ചി-1 കഷ്ണം
ജീരകം-അര ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
ജീരകപ്പൊടി-അര ടീസ്പൂണ്‍
ഗരം മസാല-1 ടീസ്പൂണ്‍
കസൂരി മേത്തി-1 ടീസ്പൂണ്‍
ഫ്രഷ് ക്രീം
ഉപ്പ്
മല്ലിയില
എണ്ണ

ഉരുളക്കിഴങ്ങ് വേവിച്ച് തൊലി കളയുക. നാലായി മുറിയ്ക്കണം.
ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് ജീരകം പൊട്ടിക്കണം. ഇതില്‍ പച്ചമുളകു ചേര്‍ക്കുക. ഉരുളക്കിഴങ്ങ് ഇതിലേക്കു ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കുക. ഇതിലേക്ക് ഇഞ്ചി ചേര്‍ത്തിളക്കുക. പിന്നീട് തക്കാളിയും ചേര്‍്ക്കണം.
മുകളിലെ കൂട്ടിലേക്ക് ഗ്രീന്‍പീസ് ചേര്‍ക്കണം. മുളകുപൊടി, ഉപ്പ്, ജീരകപ്പൊടി എന്നിവയും ഇതിലേക്കു ചേര്‍ക്കുക. ഇതിലേക്ക് പാകത്തിന് വെള്ളം ചേര്‍ത്ത് വേവിയ്ക്കുക.
ഇതിലേക്ക് കസൂരി മേത്തി, ഗരം മസാല എന്നിവ ചേര്‍ത്ത് നല്ലപോലെ ഇളക്കുക. കറി ഒരുവിധം കുറുകുമ്പോള്‍ ഫ്രഷ് ക്രീമും ചേര്‍ക്കണം. രണ്ടു മൂന്നു മിനിറ്റു കൂടി വേവിച്ച ശേഷം വാങ്ങി വച്ച് മല്ലിയില ചേര്‍ത്ത് ചൂടോടെ ഉപയോഗിക്കാം.
മേമ്പൊടി
ചെറിയ ഉരുളക്കിഴങ്ങാണ് ആലൂ മട്ടര്‍ മസാലയുണ്ടാക്കാന്‍ കൂടുതല്‍ നല്ലത്. ഇവയാണെങ്കില്‍ മുറിയ്‌ക്കേണ്ട ആവശ്യമില്ല.

 

ഹൈദരാബാദ് വെജ് ബിരിയാണി

ഹൈദരാബാദ് വിഭവങ്ങള്‍ വളരെ പ്രശസ്തങ്ങളാണ്. എരിവു കൂടുതലാണെങ്കിലും ഇവ സ്വാദില്‍ മറ്റേതു വിഭവങ്ങളോട് കിട പിടിക്കുകയും ചെയ്യും.
സ്വാദിഷ്ടമാണ് ഹൈദരാബാദി വെജിറ്റബില്‍ ബിരിയാണി എങ്ങനെ ഉണ്ടാക്കാമെന്നു നോക്കൂ.
hyderabadhi veg biriyani

ചേരുവകള്‍ബസ്മതി റൈസ്-ഒന്നര കപ്പ്
ഏലയ്ക്ക-2
ഗ്രാമ്പൂ-2
കറുവാപ്പട്ട-1
വയനയില-1
വെള്ളം
ഉപ്പ്
വെജിറ്റബിള്‍ ഗ്രേവിയ്ക്ക്
കോളിഫഌവര്‍-പകുതി
സവാള-2
ക്യാരറ്റ്-1
ഉരുളക്കിഴങ്ങ്-1
ഫ്രെഞ്ച് ബീന്‍സ്-1 കപ്പ്
ഗ്രീന്‍പീസ്-അര കപ്പ്
ഇഞ്ചി-2 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി-1 ടേബിള്‍ സ്പൂണ്‍
ഏലയ്ക്ക-4
ഗ്രാമ്പൂ-2
കറുവാപ്പട്ട-1 കഷ്ണം
വയനില-
തൈര്-100 ഗ്രാം
മഞ്ഞള്‍പ്പൊടി-അര ടേബിള്‍ സ്പൂണ്‍
മുളകുപൊടി-അര ടേബിള്‍ സ്പൂണ്‍
കശുവണ്ടിപ്പരിപ്പ്-2 ടേബിള്‍ സ്പൂണ്‍
ഉണക്കമുന്തിരി-1 ടേബിള്‍ സ്പൂണ്‍
ബദാം-4
നെയ്യ്-3 ടേബിള്‍ സ്പൂണ്‍
ഉപ്പ്
അരി കഴുകി അര മണിക്കൂര്‍ വെള്ളത്തിലിട്ടു വയ്ക്കുക. പിന്നീട് ഇത് വേവിയ്ക്കണം. മുക്കാല്‍ ഭാഗം വേവാകുന്നതാണ് നല്ലത്. അധികം വേവരുത്. അരിയ്‌ക്കൊപ്പം കൂടെ ചേര്‍ത്തിരിക്കുന്ന ചേരുവകളും ഒരുമിച്ചു ചേര്‍ത്തു വേണം വേവിയ്ക്കാന്‍.
ഒരു പാത്രത്തില്‍ നെയ്യു ചൂടാക്കുക. ഇതിലേക്ക് ഏലയ്ക്ക്, ഗ്രാമ്പൂ, കറുവാപ്പട്ട, വയനയില തുടങ്ങിയവ ചേര്‍ക്കണം. ഇത് നല്ലപോലെ വറുക്കുക. ഇതിലേക്ക് സവാള ചേര്‍ക്കണം. ഇതിലേക്ക പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവയും ചേര്‍ക്കണം. സവാള ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കുക.
മുകളിലെ കൂട്ടിലേക്ക് മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ ചേര്‍ക്കണം. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികള്‍ ചേര്‍ത്തിളക്കുക. പിന്നീട് തൈരും ചേര്‍ക്കണം. ഇതിലേക്ക് മുക്കാല്‍ കപ്പ് വെള്ളമൊഴിച്ച് ഉപ്പും ചേര്‍ത്ത് പാത്രം അടച്ചു വച്ച് വേവിയ്ക്കുക. പച്ചക്കറികള്‍ മുഴുവനായും വേവണം. വേണമെങ്കില്‍ കുക്കറിലും വേവിയ്ക്കാം.
പാല്‍ ചൂടാക്കുക. ഇതിലേക്ക് കുങ്കുമപ്പൂ ചേര്‍ക്കണം. പിന്നീട് ഇതിലേക്ക് തൈരും ചേര്‍ത്തിളക്കുക. ഇതില്‍ പകുതി വേവിച്ചു വച്ചിരിക്കുന്ന പച്ചക്കറിക്കൂട്ടിനു മുകളില്‍ ഒഴിയ്ക്കണം. ഇതില്‍ അല്‍പം പുതിന, മല്ലിയില അരിഞ്ഞതു ചേര്‍ക്കണം. വേവിച്ചു വച്ചിരിക്കുന്ന പകുതി ചോറ് ഇതിനു മുകളില്‍ ഇടുക. ഇതിനു മുകളില്‍ ബാക്കിയുള്ള പാല്‍ മിശ്രിതം തളിയ്ക്കുക. ബാക്കിയുള്ള ചോറ് ഇതിലു മുകളില്‍ ഇടണം. പിന്നീട് ഇത് 10 മിനിറ്റ് വേവിയ്ക്കുക.
വെന്ത ശേഷം ഇതില്‍ കശുവണ്ടിപ്പരിപ്പ്, ബദാം, മുന്തിരി, സവാള എന്നിവ വറുത്തു ചേര്‍ത്ത് അലങ്കരിക്കാം.
ചോറും പച്ചക്കറികളും കൂട്ടിക്കലര്‍ത്തി ചൂടോടെ കഴിയ്ക്കാം.

 

കുക്കുമ്പര്‍-തക്കാളി സാലഡ് ഉണ്ടാക്കൂ

സാലഡുകള്‍ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പ്രത്യേകിച്ച ചൂടുകാലത്ത് ഇവ ശരീരം തണുപ്പിക്കുകയും ചെയ്യും.
കുക്കുമ്പര്‍, തക്കാളി, ക്യാരറ്റ് എന്നിവ ചേര്‍ത്ത് സാലഡുണ്ടാക്കി നോക്കൂ. ഉണ്ടാക്കാന്‍ വളരെ എളുപ്പം. ഏതു പ്രായക്കാര്‍ക്കും ഒരുപോലെ ആരോഗ്യം നല്‍കുകയും ചെയ്യും.
cucumber tomato salad recipe
കുക്കുമ്പര്‍-1
തക്കാളി-1
ക്യാരറ്റ്-1
ചെറുനാരങ്ങാനീര്
കുരുമുളകുപൊടി
പുതിനയില
പച്ചക്കറികള്‍ നല്ലപോലെ കഴുകിയെടുക്കുക. കുക്കുമ്പര്‍ തൊലി കളഞ്ഞ് മുറിയ്ക്കുക. തക്കാളിയും ക്യാരറ്റും ഇടത്തരം കഷ്ണങ്ങളാക്കുക. ഇതിലേക്ക ചെറുനാരങ്ങാനീര് പിഴിഞ്ഞൊഴിയ്ക്കണം. ഉപ്പ്, മുളകുപൊടി എന്നിവയും ഇതിലേക്കു ചേര്‍ക്കണം.
പുതിനിയില ചെറുതാക്കി മുറിച്ച് ഇതിലേക്കു ചേര്‍ക്കണം. ഇതാ, വളരെ എളുപ്പത്തില്‍, അതേ സമയം ആരോഗ്യഗുണങ്ങള്‍ ഏറെയുള്ളൊരു പച്ചക്കറി സാലഡ് തയ്യാര്‍

 

ചെറിയ വീടും വലുതാക്കാം

വലിയ വീട് മിക്കവാറും പേരുടെ സ്വപ്‌നമായിരിക്കും. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും ഈ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ പറ്റാത്തവരുമുണ്ടായിരിക്കും.
വീട് ചെറുതാണെങ്കിലും സ്ഥലമുണ്ടെന്നു തോന്നിക്കുവാനുള്ള ചില വഴികളുണ്ട്. ഇതിനുള്ള ചില വഴികളെക്കുറിച്ച് അറിയൂ,
tips make your home spacious
ശരിയായ വിധത്തിലുള്ള ഫര്‍ണിച്ചര്‍ തെരഞ്ഞെടുക്കുകയാണ് ഒരു പ്രധാന വഴി. ചെറിയ വീടിനുള്ളില്‍ അതിനേക്കാള്‍ വലിപ്പമുള്ള ഫര്‍ണിച്ചറുകള്‍ ഇട്ടാല്‍ ഉള്ള സ്ഥലം പോലുമില്ലാതാകും. ഒതുങ്ങിയ, എന്നാല്‍ അതേ സമയം സൗകര്യമുള്ള ഫര്‍ണിച്ചറുകള്‍ ലഭിയ്ക്കും. ഇവ നോക്കി വാങ്ങുക.
അത്യാവശ്യമുള്ള ഫര്‍ണിച്ചറുകള്‍ മാത്രം വാങ്ങാന്‍ ശ്രദ്ധിക്കുക. അധികം ഫര്‍ണിച്ചറുകള്‍ സ്ഥലം കളയുമെന്നു മാത്രമല്ല, അഭംഗിയും അസൗകര്യവും കൂടിയാണ്.
ചുവരിനോടു ചേര്‍ത്ത് വാര്‍ഡ്രോബുകള്‍ പണിയാം. ഇത് സ്ഥലം ലാഭിക്കാന്‍ സഹായിക്കും. ഇതുപോലെ സാധനങ്ങള്‍ സൂക്ഷfക്കാന്‍ പറ്റുന്ന കട്ടിലുകളും ലഭ്യമാണ്. ഇവ വാങ്ങിച്ചാല്‍ സാധനങ്ങള്‍ സൂക്ഷിക്കാന്‍ വേറെ സ്ഥലം കണ്ടുപിടിക്കേണ്ട.
മുറികള്‍ക്ക് നിറം കൊടുക്കേണ്ട കാര്യത്തിലും ശ്രദ്ധ വേണം. ഇളം നിറങ്ങള്‍ മുറികള്‍ക്ക് നല്‍കാന്‍ ശ്രമിക്കുക. ഇത് മുറികള്‍ക്ക് വലിപ്പം തോന്നാന്‍ സഹായിക്കും.
മുറിയ്ക്കുള്ളിലേക്ക് സ്വാഭാവിക വെളിച്ചം വരുന്ന വിധത്തില്‍ ജനലുകളും വാതിലുകളും കര്‍ട്ടനുകളും ക്രമീകരിക്കാന്‍ ശ്രദ്ധിക്കണം.
ആവശ്യമില്ലാത്ത സാധനങ്ങള്‍ സൂക്ഷിക്കുന്നതാണ് പലപ്പോഴും സ്ഥലം അനാവശ്യമായി കളയുന്നത്. ആവശ്യമില്ലാത്ത സാധനങ്ങള്‍ കളയുകയോ മറ്റുള്ളവര്‍ക്കു നല്‍കുകയോ ചെയ്യുക.

 

അടുക്കളയിലെ 5 അഴുക്കുരഹസ്യങ്ങള്‍

വീട്ടില്‍ പൂമുഖം പോലെയും സ്വീകരണമുറിപോലെയും വളരെ പ്രധാനപ്പെട്ട സ്ഥലംതന്നെയാണ് അടുക്കളയും. ഒരു പക്ഷേ മറ്റെല്ലാ ഭാഗത്തേക്കാളുമേറെ ശ്രദ്ധ നല്‍കേണ്ടുന്നസ്ഥലം അടുക്കളയാണെന്ന് പറയുന്നതിലും തെറ്റില്ല.
അടുക്കള വളരെ ശ്രദ്ധാപൂര്‍വ്വം വൃത്തിയാക്കിയില്ലെങ്കില്‍ അതിന്റെ ഫലം ആരോഗ്യപ്രശ്‌നങ്ങളായിരിയ്ക്കും. പുറമെ തുടച്ചുമിനുക്കി ഭംഗിയായി അടുക്കിവെച്ചതാണെങ്കില്‍പ്പോലും ചിലപ്പോള്‍ അടുക്കള കീടാണുക്കളുടെ കൂടാരമാകാനും മതി. കട്ടിങ് ബോര്‍ഡുകള്‍, ചുവരലമാരകളുടെ പിടികള്‍, പാത്രങ്ങളുടെ അരികുകള്‍, ഭക്ഷണസാധനങ്ങള്‍ ഇട്ടുവെയ്ക്കുന്ന പാത്രങ്ങള്‍ എന്നുവേണ്ട ഏതിടത്തും കീടാണുക്കള്‍ കൂടുകൂട്ടിയേയ്ക്കാം.
5 dirtiest secrets of your kitchen
ഈ ചെറു അണുക്കളെ സൂക്ഷ്മമായി നോക്കിയാല്‍പ്പോലും കാണാന്‍ കഴിയില്ല, പക്ഷേ അവ വളരെ വേഗത്തില്‍ പെരുകുകയും ഭക്ഷണത്തിലും മറ്റും കലര്‍ന്ന് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്‌തേയ്ക്കാം. എത്ര വൃത്തിയാക്കിയാലും വിദഗ്ധമായ രീതികളില്ലാതെ ചിലപ്പോള്‍ ഇവയെ അകറ്റാന്‍ കഴിയില്ല. കുട്ടികളിലും മറ്റുമുണ്ടാകുന്ന ദഹനപ്രശ്‌നങ്ങള്‍ പലപ്പോഴും ഇങ്ങനെ അടുക്കള വഴി വരുന്നതാകാനാണ് സാധ്യത. ഇത്തരം പ്രശ്‌നങ്ങളകറ്റാന്‍ അല്‍പമൊന്നു ശ്രദ്ധവച്ചാല്‍ മതിയാകും.
ഫ്രിഡ്ജ്
ചില അടുക്കളകളിലെ ഫ്രിഡ്ജും അതിന്റെ ഹാന്‍ഡിലുമെല്ലാം നോക്കാന്‍ പറ്റാത്തവണ്ണം വൃത്തികേടായിക്കിടക്കുന്നത് കാണാം. ചിലപ്പോള്‍ അത് ഫ്രിഡ്ജിന്റെ ഇരുമ്പ് തകിടില്‍ വരുന്ന തുരമ്പാകാം പക്ഷേ ഈ ഇടങ്ങളെല്ലാം രോഗാണുക്കള്‍ക്ക് കൂടുകൂട്ടാന്‍ ധാരാളം മതിയാകും. ഫ്രിഡ്ജും അതിന്റെ പുറംഭാഗവും വൃത്തിയാക്കുന്നതിനൊപ്പം തന്നെ അതില്‍ ഭക്ഷണമാക്കിവെയ്ക്കുന്ന പാത്രങ്ങളും ഇടയ്ക്ക് വൃത്തിയാക്കാന്‍ മറക്കരുത്. ഫ്രിഡ്ജിലെ പലഭാഗങ്ങളും പുറത്തേയ്‌ക്കെടുക്കാന്‍ കഴിയും. ത്ട്ടുകളും കെയ്‌സുകളുമെല്ലാം മാസത്തിലൊരിക്കലെങ്കിലും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് വൃത്തിയാക്കണം. ഓരോവട്ടം ഫ്രിഡ്ജില്‍ നിന്നും സാധനങ്ങള്‍ എടുത്തും വച്ചും കഴിയുമ്പോള്‍ കൈകള്‍ വൃത്തിയാക്കാനും മറക്കരുത്.
ഉപയോഗശൂന്യമായ സാധനങ്ങള്‍ വേഗം തന്നെ ഫ്രിഡ്ജില്‍ നിന്നും എടുത്ത് കളയുകയെന്നകാര്യവും പ്രധാനം തന്നെ. മാസംവും മത്സ്യവുമെല്ലാം സൂക്ഷിയ്ക്കുന്ന ഫ്രിഡ്ജാണെങ്കില്‍ വൃത്തിയാക്കല്‍ രണ്ടാഴ്ചയിലൊരിയ്ക്കല്‍ എന്ന രീതിയിലാക്കുന്നതാണ് നല്ലത്.
ഫ്രിഡ്ജിന് മുകളില്‍ എപ്പോഴും വൃത്തിയുള്ള ഒരു ടവ്വല്‍ സൂക്ഷിയ്ക്കുക. കൈകഴുകിക്കഴിഞ്ഞ് തുടയ്ക്കാനും മറ്റും ഇത് ഉപകരിയ്ക്കും. അഴുക്കുള്ള കൈകള്‍വച്ച് ഫ്രിഡ്ജ് തുറക്കുകയും അതില്‍നിന്നും സാധനങ്ങള്‍ എടുക്കുകയും അതിലേയ്ക്ക് വെയ്ക്കാതിരിക്കുകയും ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം.
വാട്ടര്‍ ടാപ്പ്
മേശയും പാത്രങ്ങളുമെല്ലാം വൃത്തിയാക്കുമെങ്കിലും നമ്മള്‍ പലപ്പോഴും വൃത്തിയാക്കാന്‍ മറക്കുന്ന ഒന്നാണ് അടുക്കളയിലെ വാട്ടര്‍ ടാപ്പുകള്‍. പലപ്പോഴും വെള്ളത്തിലെ ക്ലോറിനും മറ്റും പിടിച്ച് പൈപ്പുകള്‍ വല്ലാതെ വൃത്തികേടാവുക പതിവാണ്. ഘനജലമാണ് മിക്ക നഗരങ്ങളിലും പൈപ്പുകളില്‍ ലഭിയ്ക്കുന്നത്. ഇവ നേരിട്ട് കുടിയ്ക്കാനും പാചകം ചെയ്യാനും ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്, ഇതില്‍ ധാതുക്കളുടെ അളവ് സാധാരണവെള്ളത്തേക്കാളും കൂടുതലായിരിക്കും.
സ്ഥിരമായി പൈപ്പുവെള്ളമെടുക്കുന്ന പാത്രങ്ങളിലും മറ്റും കാണുന്ന അഴുക്കിന്റെ അടയാളങ്ങള്‍ വെള്ളത്തില്‍ നിന്നും അടിയുന്നതാണ്. മികച്ച വെള്ളശുദ്ധീകരണ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതാണ് അടുക്കളക്കാര്യത്തില്‍ നല്ലത്. അതല്ലെങ്കില്‍ പൈപ്പുകളില്‍ കടകളില്‍ നിന്നും വാങ്ങാന്‍ കിട്ടുന്ന അരിപ്പകളുള്ള ടോപ്പുകള്‍ ഉപയോഗിക്കാം.
ഡിഷ് ടവ്വല്‍സ്
ഡിഷ് ടവ്വല്‍സ് കൃത്യമായ ഇടവേളകളില്‍ മാറ്റണം, പുറത്ത് അഴുക്കുപിടിച്ച് നിറം മാറുന്നതുവരെ വൃത്തിയാക്കാന്‍ വൈകിക്കാതിരിക്കുന്നതാണ് നല്ലത്. എപ്പോഴും രണ്ടോ മൂന്നോ സെറ്റ് ഡിഷ് ടവ്വല്‍സ് സൂക്ഷിയ്ക്കാം. ഒന്ന് കഴുകി ഉണക്കി എടുക്കുന്ന ഇടവേളയില്‍ മറ്റൊരു സെറ്റ് ഉപയോഗിയ്ക്കാം. നനഞ്ഞ് വൃത്തികേടായ ടവ്വല്‍ അടുക്കളയില്‍ ഉപയോഗിക്കാതിരിക്കുക. ഇവ പിടിയ്ക്കുകയും അതേ കൈകള്‍ കൊണ്ട് ഭക്ഷണം കഴിയ്ക്കുകയും ചെയ്യുകയാണെങ്കില്‍ ആധികം വൈകാതെ രോഗങ്ങള്‍ വരുമെന്നകാര്യം ഉറപ്പിയ്ക്കാം.
ആരോഗ്യവിദഗ്ധര്‍ പറയുന്നത് ഡിഷ് ടവ്വലുകള്‍ പോലെ അടുക്കളയില്‍ ഉപയോഗിക്കുന്ന തുണികള്‍ ചൂടുവെള്ളത്തില്‍ കഴുകുകയോ ബ്ലീച്ച് ചെയ്യുകയോ വേണമെന്നാണ്. അതിഥികള്‍ വരുന്ന അവസരങ്ങളില്‍ ഉപയോഗിക്കാന്‍ പ്രത്യേകം തൂണികള്‍ വെയ്ക്കാം. ഓരോ വിരുന്ന് കഴിയുമ്പോഴും അവ വൃത്തിയാക്കി മാറ്റിവെയ്ക്കുകയും ചെയ്യാം.
സ്‌പോഞ്ചുകള്‍
സിങ്കുകളും സ്ലാബുകളും വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന സ്‌പോഞ്ചുകള്‍ പലരും വാട്ടര്‍ടേപ്പിന് കീഴില്‍പ്പിടിച്ച് തിരുമ്മി പിഴിഞ്ഞ് വെയ്ക്കുകയാണ് ചെയ്യാറുള്ളത്. ഇങ്ങനെ ചെയ്താല്‍ സ്‌പോഞ്ചുകള്‍ വൃത്തിയാകുന്നില്ല. ചൂടുവെള്ളത്തില്‍ സോപ്പിട്ട് കഴികാന്‍ ശ്രദ്ധിയ്ക്കണം. സിങ്ക് തുടയ്ക്കുന്ന സ്‌പോഞ്ചുകള്‍ മറ്റ് വസ്തുക്കള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്നത് നല്ലതല്ല.
വീട്ടിലെ എല്ലാ വൃത്തികേടുകളും എത്തുന്ന സ്ഥലങ്ങളായിരിക്കും കിച്ചന്‍ സിങ്കുകളും വാഷ് ബേസിനുകളുമെല്ലാം ഇവയെല്ലാം വൃത്തിയാക്കാന്‍ പ്രത്യേകം സ്‌ക്രബുകളും സ്‌പോഞ്ചുകളും ഉപയോഗിക്കാം. പാത്രം കഴുകുന്ന സ്‌ക്രബുകൊണ്ട് ഒരിക്കലും വാഷ് ബേസിന്‍ കഴുകരുത്. പഴക്കംചെന്ന സ്‌പോഞ്ചുകള്‍ കൂടുതല്‍ ഉപയോഗിക്കരുത്. ഇവയ്ക്ക് വളരെ വിലക്കുറവാണ് അതിനാല്‍ ഇടക്കിടെ മാറ്റുന്നതാണ് ഉത്തമം. മൈക്രോവേവ് ഉണ്ടെങ്കില്‍ വൃത്തിയാക്കിയ സ്‌പോഞ്ചുകള്‍ അതില്‍ ചൂടാക്കുന്നത് നല്ലതാണ്, ചൂട് കൊള്ളുമ്പോള്‍ കീടാണുക്കള്‍ നശിയ്ക്കും.
സിങ്ക് ഡ്രെയിന്‍
പലരും ശ്രദ്ധിയ്ക്കാതെ വിടുന്ന കാര്യമാണ് സിങ്കിന്റെ ഡ്രെയിനേജ് സിസ്റ്റം. കാണുന്നഭാഗം മാത്രം കഴുകി വൃത്തിയാക്കിയതുകൊണ്ട് സിങ്കുകള്‍ അണുവിമുക്തമാകുന്നില്ല, അടിയിലെ പൈപ്പില്‍ നിന്നും കീടാണുക്കള്‍ക്ക് മുകളിലേയ്ക്ക് കയറിവരാന്‍ എളുപ്പമുണ്ട്. ഡ്രെയിനുകളില്‍ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും അഴുക്കും പറ്റിപ്പിടിച്ചിരിക്കും.
ആഴ്ചയിലൊരിക്കലെങ്കിലും സിങ്കില്‍ തിളപ്പിച്ച വെള്ളം ഒഴിയ്ക്കുകയും ഇടയ്ക്ക് ബ്ലീച്ചിങ് പൗഡര്‍ ഇടുകയും ചെയ്യുന്നത് അണുക്കളെ അകറ്റാന്‍ ഒരു പരിധിവരെ സഹായിയ്ക്കും. എവിടെയെങ്കിലും ബ്ലോക്കോ, ലീക്കോ ഉണ്ടെങ്കില്‍ ഉടന്‍ വേണ്ടയാളുകളെ വിളിച്ച് ഇവ വൃത്തിയാക്കിക്കാന്‍ താമസം കാണിക്കരുത്.

 

വാഷിംഗ് മെഷീനില്‍ തുണി കഴുകുമ്പോള്‍....

തുണി കഴുകുന്ന അധ്വാനത്തെ ലഘൂകരിക്കുന്ന ഒന്നാണ് വാഷിംഗ് മെഷീന്‍. എന്നാല്‍ പലരും പറയുന്ന ഒരു പൊതുവായ പരാതിയാണ് വാഷിംഗ് മെഷീനില്‍ കഴുകുമ്പോള്‍ തുണികള്‍ പെട്ടെന്നു കേടാകുന്നുവെന്നത്.
പലപ്പോഴും വേണ്ട രീതിതില്‍ ഉപയോഗിക്കാത്തതാണ് തുണികള്‍ ഇത്തരത്തില്‍ കേടാകാന്‍ ഇട വരുത്തുന്നത്. വാഷിംഗ് മെഷീനില്‍ തുണികള്‍ കഴുകുമ്പോള്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്.

tips wash cloths washing machine

എല്ലാതരം തുണികളും ഒരുമിച്ച് കഴുകരുത്. കട്ടി കുറഞ്ഞ, മൃദുവായ തുണികള്‍, ജീന്‍സ്, ബെഡ്ഷീറ്റ് എന്നിങ്ങനെ മൂന്നു തരത്തില്‍ തുണികളെ തരം തിരിയ്ക്കാം. ഇവ വെവ്വേറെയിട്ടു കഴുകുന്നതാണ് നല്ലത്.
നിറം പോകുന്ന തുണികള്‍ മറ്റുള്ളവയ്‌ക്കൊപ്പം ഒരുമിച്ചിടരുത്.
കൂടുതല്‍ അഴുക്കുപുരണ്ട തുണികളാണെങ്കില്‍ വാഷിംഗ് മെഷീനില്‍ സോക്കിംഗ് ഓപ്ഷന്‍ ഉപയോഗിച്ച് കൂടുതല്‍ നേരം വെള്ളത്തിലിട്ടു വയ്ക്കാം. എ്ന്നാല്‍ ഇത് കൂടുതല്‍ വെള്ളം ആവശ്യമുള്ള ഒന്നാണ്. ഇതുകൊണ്ടു തന്നെ അഴുക്കായ തുണികള്‍ ഒരുമിച്ചു കഴുകിയെടുക്കുക.
വാഷിംഗ് മെഷീനില്‍ ഓവര്‍ ലോഡാകരുത്. ഇത് മെഷീന്‍ കേടാകാന്‍ ഇട വരുത്തും.
ഓരോ തവണ കഴുകിക്കഴിയുമ്പോഴും ഫില്‍ട്ടര്‍ തനിയ വൃത്തിയാകുന്ന സംവിധാനമുള്ള മെഷീനല്ലെങ്കില്‍ ഇത് വൃത്തിയാക്കുക.
കട്ടി കുറഞ്ഞ, മൃദുവായ തുണികള്‍ അധികനേരം വാഷിംഗ് മെഷീനിലിട്ടു കഴുകരുത്. ഇത് തുണി കേടു വരുത്തും. ഇതനുസരിച്ച് സമയം ക്രമീകരിക്കുക.
സാറ്റിന്‍, ലേസ്, നെറ്റ് തുണികള്‍ മെഷീനില്‍ ഇടാതിരിക്കുന്നതാണ് നല്ലത്.

മെത്ത തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങള്‍

ആരോഗ്യകരമായ ജീവിതത്തിന്‌ സുഖകരമായ ഉറക്കം അത്യാവശ്യമാണ്‌. എത്രസമയം ഉറങ്ങി എന്നതല്ല എങ്ങനെ ഉറങ്ങി എന്നതാണ്‌ കാര്യം. സുഖരകമായ ഉറക്കത്തിന്‌ കിടക്കുന്ന മെത്തയുടെ പങ്ക്‌ ഏറെയാണ്‌.
എല്ലാവര്‍ക്കും ഒരേ തരം മെത്തയായിരിക്കില്ല വേണ്ടിവരിക. വ്യക്തികളുടെ ഉയരം, പ്രായം, ഭാരം എന്നിവ അനുസരിച്ചുള്ള മെത്ത വേണം തിരഞ്ഞെടുക്കാന്‍. എന്നാല്‍, വാങ്ങുന്നതിന്‌ മുമ്പ്‌ നമ്മള്‍ ഇത്തരം കാര്യങ്ങളില്‍ സാധാരണയായി ശ്രദ്ധ അതികം നല്‍കാറില്ല. ഇക്കാര്യങ്ങള്‍ അവഗണിക്കുന്നത്‌ നിങ്ങളുടെ ഉറക്കത്തെയും അതുവഴി ആരോഗ്യത്തേയും ബാധിച്ചേക്കും.

6 simple tips to choose a mattress
മെത്ത തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നിലവിലുള്ള മെത്തയുടെ പഴക്കം
നിങ്ങളുടെ ഉറക്കം ശരിയാകുന്നില്ല എങ്കില്‍ ചിലപ്പോള്‍ അത്‌ മെത്തയുടെ മാത്രം കുഴപ്പമായിരിക്കില്ല, അതിന്റെ പഴക്കവും ഒരു കാരണാകും. എല്ലാ മെത്തകള്‍ക്കും അതിന്റേതായ ഉപയോഗ കാലാവധിയുണ്ട്‌. ആ കാലയളവിന്‌ ശേഷം ആദ്യത്തെ സുഖവും ഗുണവും മെത്ത നിലനിര്‍ത്തിയെന്നു വരില്ല. കാലാവധി തീരുന്നതിന്‌ അനുസരിച്ച്‌ കിടക്ക മാറ്റി വാങ്ങുന്നതില്‍ ശ്രദ്ധിക്കണം
മൂന്ന്‌ എസ്സുകള്‍
സോഫ്‌റ്റ്‌നസ്‌(മൃദുലത്‌), സപ്പോര്‍ട്ട്‌( പിന്താങ്ങ), സൈസ്‌ (വലുപ്പം) എന്നിവയാണ്‌ കിടക്ക തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മൂന്ന്‌ പ്രധാന കാര്യങ്ങള്‍.പൊതുവില്‍ കിടക്കവാങ്ങുന്നവര്‍ വിലയ്‌ക്കാണ്‌ ആദ്യം പരിഗണന നല്‍കുന്നത്‌ .പിന്നീടെ മറ്റ്‌ ഘടകങ്ങള്‍ പരിഗണിക്കൂ. അതുകൊണ്ടാണ്‌ കിടക്ക സംബന്ധിച്ചുള്ള പരാതികള്‍ ഉയരുന്നത്‌.
തീരുമാനം എടുക്കും മുമ്പ്‌ പരീക്ഷിച്ചു നോക്കുക
ഒരു മെത്ത എടുക്കാന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ അത്‌ വാങ്ങും മുമ്പ്‌ ഒന്ന്‌ പരീക്ഷിച്ച്‌ നോക്കുന്നത്‌ നല്ലതായിരിക്കും. കുറഞ്ഞത്‌ 10 മുതല്‍ 15മിനുട്ട്‌ അതില്‍ മേല്‍ ഒന്ന്‌ കിടന്ന്‌ നോക്കുന്നത്‌ കിടക്കയുടെ ഗുണം മനസ്സിലാക്കാന്‍ സഹായിക്കും.
എല്ലാ ഘടങ്ങളും വിലയിരുത്തുക
മെത്ത ദൃഢവും , സ്റ്റൈലിഷും ആണോയെന്ന്‌ പരിശോധിക്കുക. കൂടാതെ മെത്തയുടെ കൂടെ തലയിണയും കമ്പനി നല്‍കുന്നുണ്ടോ എന്ന്‌ ഉറപ്പ്‌ വരുത്തുക. നിലവാരം കുറഞ്ഞ കിടക്കകള്‍ വാങ്ങാതിരിക്കുക.
മെത്തക്കടയില്‍ നിന്നും വാങ്ങുക
മെത്തകള്‍ ഡിപ്പാര്‍ട്‌മെന്റ്‌ സ്റ്റോറുകളില്‍ നിന്നും വാങ്ങുന്നതിന്‌ പകരം മെത്തക്കടകളില്‍ നിന്നും വാങ്ങുന്നതായിരിക്കും കൂടുതല്‍ അഭികാമ്യം. ഇവിടുത്തെ വില്‍പ്പനക്കാര്‍ ഒന്നു കൂടി പരിശീലനം ലഭിച്ചവരും കഴിവുള്ളവരും ആയതിനാല്‍ നല്ല മെത്ത തിരഞ്ഞെടുക്കാന്‍ അവരുടെ സഹായം ലഭിക്കും.
വാറന്റി നോക്കാന്‍ മറക്കരുത്‌
ഒരു നല്ല മെത്തയ്‌ക്ക്‌ കുറഞ്ഞത്‌ പത്ത്‌ വര്‍ഷത്തെ വരെ വാറന്റി ലഭിക്കും. ഈ കാലയളവില്‍ മെത്തയ്‌ക്ക്‌ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ കമ്പനികള്‍പൂര്‍ണമായി മാറ്റി തരുകയോ കേടുപാടുകള്‍ മാറ്റി തരികയോ ചെയ്യും.

കാപ്പി കുടിയ്ക്കാന്‍ മാത്രമല്ലാ.....

ഒരു കപ്പ് കാപ്പിയില്‍ ഉറക്കം കളയാമെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ കാപ്പി കൊണ്ട് പല ഗുണങ്ങളുമുണ്ട്. വൃത്തിയാക്കല്‍ മുതല്‍ കമ്പോസ്റ്റുണ്ടാക്കല്‍ വരെ.
കാപ്പി കുടിയ്ക്കുകയല്ലാതെ ഇതുകൊണ്ടുള്ള മറ്റു ചില ഗുണങ്ങള്‍ അറിഞ്ഞിരിക്കൂ.

thing to do with coffee

ബാത്ത് റൂമിലെ ദുര്‍ഗന്ധം കളയാന്‍ കാപ്പിക്കുരു പൊടിച്ച് അല്‍പം തുണയില്‍ പൊതിഞ്ഞ് ബാത്ത്‌റൂമില്‍ വച്ചാല്‍ മതി. ഇതേ മാര്‍ഗം ഫ്രിഡ്ജിലെ ദുര്‍ഗന്ധം കളയാനും ഉപയോഗിക്കാം.
ഉറുമ്പുകളെ അകറ്റുന്നതിനുള്ള ഒരു വഴിയാണ് കാപ്പി. കാപ്പിപ്പൊടി ഉറുമ്പുള്ളിടത്ത ഇട്ടാല്‍ മതിയാകും. അല്ലെങ്കില്‍ കാപ്പി പൊടിയാക്കിയാലും മതി. പൂന്തോട്ടത്തിലെ ഉറുമ്പുകളെ അകറ്റാനും ഈ വിദ്യയുണ്ട്.
പാത്രങ്ങള്‍ വൃത്തിയാക്കാനും കാപ്പി നല്ലതു തന്നെ. മത്സ്യത്തിന്റെയും മാംസത്തിന്റെയുമെല്ലാം ഗന്ധം പാത്രങ്ങളില്‍ നിന്നും പോകാനായി അല്‍പം കാപ്പിയി്ട്ടു കഴുകിയാണ് മതിയാകും.
വളര്‍ത്തു മൃഗങ്ങളും മറ്റും റൂമിലുണ്ടാക്കുന്ന ദുര്‍ഗനധം നീക്കാന്‍ കാപ്പി നല്ലതാണ്. അല്‍പം കാപ്പിക്കുരു മുറിയ്ക്കുള്ളില്‍ വച്ചാല്‍ മതിയാകും. അല്ലെങ്കില്‍ ഒരു ഇരുമ്പു പാത്രത്തിലോ ഇരുമ്പിന്റെ സ്പൂണിലോ അല്‍പം കാപ്പിപ്പൊടി ചൂടാക്കി ഇതു മുറിയില്‍ കൊണ്ടുവന്നാല്‍ മതി.
ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന മോണിംഗ് സിക്‌നസ് ഒഴിവാക്കാന്‍ കാപ്പിയുടെ മണം നല്ലതാണ്. കാപ്പിക്കുരു മണത്താല്‍ മതിയാകും.
ചെടികള്‍ക്കിടാന്‍ പറ്റിയ നല്ലൊരു വളം കൂടിയാണ് കാപ്പി. കാപ്പിയില്‍ ഫോസ്ഫറസ്, കോപ്പര്‍, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കാപ്പിപ്പൊടി മണ്ണിനൊപ്പം ചേര്‍ത്താന്‍ നല്ലൊന്നാന്തരം കമ്പോസ്റ്റായി.

വീട്ടമ്മാര്‍ക്ക് സമയം ലാഭിക്കാം

പ്രവൃത്തി ദിനങ്ങള്‍ മിക്കവാറും വീട്ടമ്മമാര്‍ക്ക് തലവേദനയായിരിക്കും. പ്രത്യേകിച്ച് ജോലി ചെയ്യുന്നവരാണെങ്കില്‍.
വീട്ടിലെ ജോലികള്‍, കുട്ടുകളുടേയും ഭര്‍ത്താവിന്റെയും കാര്യങ്ങള്‍, ഇതിനിടയില്‍ ഓഫീസില്‍ പോകാനുള്ള പങ്കപ്പാട്. നാലു കയ്യുണ്ടെങ്കിലും പോരെന്ന അവസ്ഥ.
ഇത്തരം ടെന്‍ഷനുകള്‍ വരുത്തി വയ്ക്കുന്ന ആരോഗ്യ, മാനസിക പ്രശ്‌നങ്ങള്‍ വേറെയും.

tips save women morning time

രാവിലെയുള്ള ഇത്തരം ധൃതികള്‍ ഒഴിവാക്കാന്‍ ചില വഴികളുണ്ട്.
ഉണര്‍ന്നെഴുന്നേറ്റ് അടുക്കളയില്‍ വന്നാല്‍ കൂടിക്കിടക്കുന്ന പാത്രങ്ങള്‍ തലവേദന കൂട്ടൂം. രാത്രി തന്നെ പാത്രങ്ങളെല്ലാം കഴുകി വച്ച് അടുക്കള വൃത്തിയാക്കുക. ഇത് രാവിലെയുള്ള ജോലിഭാരം ഒരു പരിധി വരെ കുറയാന്‍ സഹായിക്കും.
പിറ്റേന്ന് എന്തെല്ലാം ഭക്ഷണങ്ങള്‍ ഉണ്ടാക്കണമെന്ന കാര്യം തലേന്നു തന്നെ തീരുമാനിക്കുക. രാവില ഫ്രിഡ്ജ് തുറന്നിരുന്ന് ആലോചിച്ചു സമയം കളയേണ്ടി വരില്ല. ഇതുപോലെ പച്ചക്കറികളും മറ്റും തലേന്നു തന്നെ അരിഞ്ഞു വയ്ക്കാന്‍ സാധിക്കുകയാണെങ്കില്‍ നല്ലത്.
സാധനങ്ങള്‍ കൃത്യമായ സ്ഥലത്ത് സൂക്ഷിക്കുക. ഒരു സാധനമെടുത്താല്‍ അവിടെത്തന്നെ വയ്ക്കണം. ഇത് സാധനങ്ങള്‍ അന്വേഷിച്ചു ചെലവാക്കുന്ന സമയം ലാഭിക്കാന്‍ സഹായിക്കും. എപ്പോഴും എടുക്കേണ്ടി വരുന്ന സാധനങ്ങള്‍ കയ്യെത്തും ദൂരത്തു തന്നെ വയ്ക്കുക.
പോകാന്‍ നേരം വസ്ത്രം ഇസ്തിരിയിടാന്‍ ഒാടുന്നവരുണ്ട്. തലേ ദിവസം തന്നെ തുണികള്‍ ഇസ്തിരിയിട്ടു വച്ചാല്‍ ഈ ബുദ്ധിമുട്ട് ഒഴിവാക്കാവുന്നതേയുള്ളൂ. അവധി ദിവസങ്ങളില്‍ ഒരാഴ്ചത്തേക്കുള്ള വസ്ത്രങ്ങള്‍ ഇസ്തിരിയിട്ടു സൂക്ഷിക്കുകയുമാകാം.
എല്ലാവരുടേയും ടിഫിന്‍ ബോക്‌സുകള്‍ തലേന്നു തന്നെ കഴുകി വൃത്തിയാക്കി വയ്ക്കാം. ഇത് രാവിലത്തെ തിരക്കൊഴിവാക്കാന്‍ സഹായിക്കും.

വസ്ത്രങ്ങളിലെ കറകള്‍ നീക്കാം

ഇഷ്ടമുള്ള വസ്ത്രത്തില്‍ കറയായാല്‍ പിന്നെ മനസിലൊരു കരടു വീണ പോലെയാകും. കറ കളയാന്‍ പല മാര്‍ഗങ്ങളും പയറ്റി പരാജയം സമ്മതിച്ചാല്‍ തുണി കേടാകുന്നതു വരെയുള്ള പ്രശ്‌നങ്ങളും. വസ്ത്രത്തിലെ കറകളകറ്റാന്‍ ചെയ്യാവുന്ന ചില വഴികളുണ്ട്.
ചായ, കാപ്പി കറകള്‍ വസ്ത്രത്തിലാകാന്‍ എളുപ്പം. ഇത് വീണുടനെ കഴുകുകയെന്നത് വളരെ പ്രധാനം. സോപ്പുലായനികള്‍ കറ പുരണ്ട ഭാഗത്തു പുരട്ടി അഞ്ചു മിനിറ്റു വച്ച ശേഷം നല്ലപോലെ കൈകൊണ്ട് ഉരച്ചു വൃത്തിയാക്കിയാല്‍ കറ പോകും. വസ്ത്രത്തില്‍ രക്തക്കറയായാല്‍ ഉടനെ കഴുകിയാല്‍ ഇത് എളുപ്പം പോകും. രക്തക്കറ അകറ്റാന്‍ തണുത്ത വെള്ളം കൊണ്ട് കഴുകുന്നതാണ് കൂടുതല്‍ നല്ലത്. ചൂടുള്ള വെള്ളം രക്തക്കറയെ കൂടുതല്‍ വ്യക്തമാക്കാനേ സഹായിക്കൂ.

tips remove stains from clothes

മഷിക്കറകള്‍ കളയാനുള്ള നല്ലൊരു മാര്‍ഗമാണ് ഹെയര്‍ സ്‌പ്രേകള്‍. കറയായ വസ്ത്രത്തിനടിയില്‍ മറ്റൊരു തുണി വിരിച്ചിടുക. ഇതിനു ശേഷം കറയായ ഭാഗത്ത് ഹെയര്‍ സ്‌പ്രേ അടിച്ചാല്‍ കറ എളുപ്പത്തില്‍ ഇളകിപ്പോകും.
വസ്ത്രങ്ങളില്‍ ചോക്കലേറ്റായാല്‍ ഇത് ഉണങ്ങിയ ശേഷം അടര്‍ത്തിയെടുക്കുക. ഇവിടെ നെയില്‍ പോളിഷ് റിമൂവര്‍ ചോക്കലേറ്റ് കളയാന്‍ സഹായിക്കും. നെയില്‍ പോളിഷ് റിമൂവര്‍ പുരട്ടിയ ശേഷം ഏതെങ്കിലും ചീത്ത കോട്ടന്‍ തുണിയോ പേപ്പറോ ഇതിനു മുകളില്‍ വച്ച് ഒപ്പിയെടുക്കുക. പിന്നീട് ഇവിടെ സോപ്പിട്ടു കഴുകാം.
വസ്ത്രങ്ങളിലെ ഗ്രീസ് കറ കളയാന്‍ ബുദ്ധിമുട്ടാണ്. ഇതിന് ബേക്കിംഗ് സോഡയോ കോണ്‍സ്റ്റാര്‍ച്ചോ ഉപയോഗിക്കാം. ഈ ഭാഗത്ത് ഇവ പുരട്ടി അല്‍പ സമയത്തിനു ശേഷം കഴുകിക്കളയാം.

ഹോം വര്‍ക്ക് ചെയ്യാന്‍ കുട്ടി മടി കാണിക്കുന്നുവോ

സ്‌കൂള്‍ തുറക്കുന്നതോടെ മാതാപിതാക്കളുടെ ബുദ്ധിമുട്ടുകളും വര്‍ദ്ധിക്കുകയാണ്. പ്രത്യേകിച്ച് ഹോംവര്‍ക്കുകളുടെ കാര്യത്തില്‍.
ചില കുട്ടികളെങ്കിലും ഹോംവര്‍ക്ക് ചെയ്യാന്‍ മടി കാണിച്ചെന്നു വരും. ഇത് പിന്നെ ശകാരവും അടിയും കരച്ചിലും എല്ലാമായി കലാശിക്കും.
ഹോംവര്‍ക്ക് ചെയ്യാതിരിക്കാന്‍ കുട്ടികള്‍ പല കാരണങ്ങളും പറയാറുണ്ട്. തലവേദന, വയറുവേദന എന്നിങ്ങനെ. ഇത് അപ്പാടെ തള്ളിക്കളയാതെ ഇതില്‍ സത്യവസ്ഥയുണ്ടോയെന്ന് കണ്ടെത്തണം.
വഴക്കു പറയാതെ സമാധാനത്തില്‍ കുട്ടിയെ ഹോംവര്‍ക്ക് ചെയ്യേണ്ടതിന്റെ ആവശ്യത്തെപ്പറ്റി പറഞ്ഞു മനസിലാക്കാം. വഴക്കുപറയുന്നതും തല്ലുന്നതും പ്രശ്‌നം കൂടുതല്‍ വഷളാക്കുകയേയുള്ളൂ.
ഹോംവര്‍ക്ക് ചെയ്യാനുള്ള മടിയുടെ കാരണം കണ്ടെത്തുക. ഏതെങ്കിലും പ്രത്യേക വിഷയം ചെയ്യാനാണ് കുട്ടി മടി കാണിക്കുന്നതെങ്കില്‍ ഈ വിഷയം ബുദ്ധമുട്ടുള്ളതാകാനാണ് സാധ്യത. ഇതിന് ട്യൂഷന്‍ നല്‍കുകയോ ബുദ്ധിമുട്ടുള്ള വിഷയങ്ങളില്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുകയും വേണം.
ഹോംവര്‍ക്ക് ചെയ്യുമ്പോള്‍ മാതാപിതാക്കള്‍ അടുത്തിരിക്കുന്നതും സഹായിക്കുന്നതും കുട്ടിയുടെ ഉത്സാഹവും ശ്രദ്ധയും വര്‍ദ്ധിപ്പിക്കും. കൂടെയിരിക്കുകയാണെങ്കിലും അവരെക്കൊണ്ടു തന്നെ ഹോംവര്‍ക്ക് ചെയ്യിക്കുക.
കുട്ടി പഠിക്കാനിരിക്കുമ്പോള്‍ ടിവി വയ്ക്കരുത്. അതുപോലെ ഏകാഗ്രത കിട്ടുന്ന ഒരിടത്ത് കുട്ടിക്ക് പഠനസൗകര്യമൊരുക്കുക.
കുട്ടിക്ക് പഠിക്കാനും കളിക്കാനും ടിവി കാണാനുമെല്ലാം നിശ്ചിത സമയം നിര്‍ണയിക്കുക.
ഇടയ്ക്കിടെ ക്ലാസ് ടീച്ചറുമായി സംസാരിക്കുക. കുട്ടിയുടെ പഠനനിലവാരവും മറ്റു പ്രശ്‌നങ്ങളും മനസിലാക്കാന്‍ ഇത് സഹായിക്കും.

ലാപ്‌ടോപ്പ് ഉപയോഗത്തിന് ചില ടിപ്‌സ്

08 13 Health Hazards Of Laptop Use 2
1 ലാപ്‌ടോപ് കൊണ്ടുനടക്കുമ്പോള്‍ പുറത്തിടത്തക്ക രീതിയിലുള്ള ബാഗുകള്‍ ഉപയോഗിക്കുക. ഒരു ഭാഗത്ത് മാത്രമായി ബാഗ് തൂക്കുമ്പോള്‍ ചുമലിലെ ഭാരം സന്തുലിതമല്ലാതിരിക്കുകയും ഇത് തോളെല്ലിന് ക്ഷതം വരുത്തുകയും ചെയ്യുന്നു.
2 പിന്‍വശത്ത് നല്ല സപ്പോര്‍ട്ടുള്ള കസേരയില്‍ ഇരുന്നുവേണം കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍
3 സ്‌ക്രീന്‍ കാണുന്നതിന് വേണ്ടി കഴുത്ത് മുന്നോട്ടാഞ്ഞ് ഇരിക്കരുത്, ഇരിക്കുമ്പോള്‍ നട്ടെല്ല് വളയുന്നില്ലെന്ന് ഉറപ്പ ്‌വരുത്തുക.
4 മൗസിന്റെ സ്ഥാനവും പ്രധാനമാണ്, മൗശ് ശരിയായ സ്ഥാനത്തല്ലെങ്കില്‍ കൈത്തണ്ടയ്ക്കും ചുമലിനും വേദന വരും.
5 ഇരുന്ന ഇരിപ്പില്‍ ഒരുപാട് നേരം ജോലിചെയ്യാതിരിക്കുക, ഇടയ്ക്ക് ഇടവേളകള്‍ എടുക്കുയും കണ്ണുകള്‍ക്കും ശരീരത്തിനും വിശ്രമം നല്‍കുകയും ചെയ്യുക.
6 നന്നായി വെള്ളം കുടിയ്ക്കുക. ഇത് നട്ടെല്ലിന്റെയും ഡിസ്‌കിന്റെയും ലൂബ്രിക്കേഷന് സഹായിക്കും.
7 കഴുത്ത്, കൈത്തണ്ട, എന്നിവയും തലവേദനയും സ്ഥിരമായി ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണാനുള്ള സമയമായെന്ന് മനസ്സിലാക്കുക.