Sunday, 16 June 2013

വരണ്ട ചര്‍മത്തിന് മത്തങ്ങ

മത്തങ്ങ നല്ലൊരു ഭക്ഷ്യവസ്തുവാണ്. മത്തങ്ങ കഴിയ്ക്കുന്നത് ചര്‍മത്തിളക്കം വര്‍ദ്ധിപ്പിക്കുമെന്നു പറയുംം. ഇതുപോലെ വരണ്ട ചര്‍മമുള്ളവര്‍ക്ക് മത്തങ്ങ കൊണ്ട് പല ഫേസ്പായ്ക്കുകളും ഉപയോഗിക്കാം.
മത്തങ്ങ ഉപയോഗിച്ചുള്ള ഇത്തരം ചില ഫേസ് പായ്ക്കുകളെക്കുറിച്ച് അറിയൂ.
മത്തങ്ങയുടെ പള്‍പ്പെടുക്കുക. ഇതില്‍ അല്‍പം തേന്‍, കട്ടിയുള്ള പാല്‍ എന്നിവ ചേര്‍ത്ത മിശ്രിതമാക്കുക. ഇത് മുഖത്തു തേച്ചു പിടിപ്പിച്ച ശേഷം 10 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം. വരണ്ട ചര്‍മത്തിനു ചേര്‍ന്ന നല്ലൊന്നാന്തരം ഫേസ് പായ്ക്കാണിത്.

pumpkin face packs dry skin

അരക്കപ്പു തൈരും 2 ടീസ്പൂണ്‍ ചെറുനാരങ്ങാനീരും കൂട്ടിക്കലര്‍ത്തുക. ഇതിലേക്ക മത്തങ്ങയുടെ പള്‍പ് ചേര്‍ത്തിളക്കുക. ഇത് മുഖത്തു പുരട്ടി അല്‍പസമയം വയ്ക്കാം. അലര്‍ജി, സണ്‍ടാന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്.
ബദാം പൊടിച്ചതും മുട്ടവെള്ളയും ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക് മത്തങ്ങയുടെ ജ്യൂസ് ചേര്‍ക്കുക. ഇത് മുഖത്തു പുരട്ടി അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. ചര്‍മത്തിളക്കം ലഭിയ്ക്കുന്നതിനും ചര്‍മത്തിലെ അഴുക്കു നീക്കുന്നതിനും ഇത് വളരെ നല്ലതാണ്.
ഒലീവ് ഓയിലും മത്തങ്ങളുടെ പള്‍പ്പും കലര്‍ത്തുക. ഇത് മുഖത്തു പുരട്ടി മസാജ് ചെയ്യണം. 10-15 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയുക. ഇത് നല്ലൊന്നാന്തരം ഫേഷ്യലിന്റെ ഗുണം നല്‍കും.
മുകളില്‍ പറഞ്ഞവ ചര്‍മത്തിന് ആവശ്യമായ വൈറ്റമിനുകള്‍ നല്‍കുമെന്ന ഗുണം കൂടിയുണ്ട്. തികച്ചും സ്വാഭാവിക മാര്‍ഗങ്ങളായതു കൊണ്ട് ഇവ ചര്‍മാരോഗ്യത്തിന് ദോഷം വരുത്തുകയുമില്ല.

പാവയ്ക്ക ജ്യൂസ് കയ്പ് കുറച്ചുണ്ടാക്കൂ

പാവയ്ക്ക അയേണ്‍ സമ്പുഷ്ടമായി ഒരു ഭക്ഷ്യവസ്തുവാണ്. എന്നാല്‍ ഇതിന്റെ ഏറ്റവും വലിയ ഗുണം പ്രമേഹത്തിനു പറ്റിയ ഒരു മരുന്നാണിതെന്നതാണ്. പ്രമേഹവും വിളര്‍ച്ചയും ഉള്ളവര്‍ക്ക് കഴിയ്ക്കാവുന്ന ഒരു ഭക്ഷ്യവസ്തുവാണിത്.
പാവയ്ക്കാ ജ്യൂസ് പ്രമേഹം കുറയ്ക്കാന്‍ പറ്റിയ നല്ലൊന്നാന്തരം പ്രകൃതിദത്ത വഴിയാണെന്നു പറയാം. എന്നാല്‍ ഇതിന്റെ കയ്പായിരിക്കും പലപ്പോഴും ഇതിന്റെ കയ്പായിരിക്കും പലരെയും ഇതു കുടിയ്ക്കുന്നതില്‍ നിന്നും വിലക്കുന്നത്. എന്നാല്‍ ഇതിന്റെ കയ്പ് അല്‍പം കുറയ്ക്കാന്‍ ചില വഴികളുണ്ട്. ഈ രീതിയില്‍ പാവയ്ക്കാ ജ്യൂസ് എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ.

bitter gourd juice

പാവയ്ക്ക-3
ചെറുനാരങ്ങാനീര്-2 ടീസ്പൂണ്‍
തേന്‍- ഒരു ടീസ്പൂണ്‍
കുരുമുളകുപൊടി-ഒരു നുള്ള്
ഉപ്പ്
പാവയ്ക്കയുടെ തൊലി പുറംഭാഗത്തു നിന്നും അല്‍പം ചെത്തിക്കളയുക. ഇത് നല്ലപോലെ കഴുകി കുരു മാറ്റി ചെറിയ കഷ്ണങ്ങളാക്കി മാറ്റുക.
കഷ്ണങ്ങളാക്കിയ പാവയ്ക്ക മിക്‌സിയിലോ ജ്യൂസറിലോ ഇട്ട് അടിച്ചെടുക്കാം. ഇതിലേക്ക് ബാക്കിയുള്ള എല്ലാ ചേരുവകയും ചേര്‍ത്ത് നല്ലപോലെ വീണ്ടും അടിച്ചെടുക്കുക. വേണമെങ്കില്‍ പാകത്തിന് അല്‍പം വെള്ളവും ചേര്‍ക്കാം.
മിക്‌സിയില്‍ നിന്നും മാറ്റി പാവയ്ക്കാ ജ്യൂസ് കുടിയ്ക്കാം. വേണമെങ്കില്‍ അല്‍പം ഐസ്‌ക്യൂബ് പൊടിച്ചിടാം.
മേമ്പൊടി
ഇളം പച്ച നിറത്തിലുള്ള പാവയ്ക്ക ഉപയോഗിച്ച് ജ്യൂസുണ്ടാക്കിയാല്‍ കയ്പ് അല്‍പം കുറയും.

പുല്‍ത്തകിടി വീട്ടിലുണ്ടാക്കാം

മുറ്റത്തൊരു പൂന്തോട്ടം സ്വന്തമായി വീടുള്ളവരുടേയെല്ലാം സ്വകാര്യ ആഗ്രഹമാണ്‌. പൂന്തോട്ടത്തിനൊപ്പം ഒരു പുല്‍ത്തകിടി കൂടിയായാലോ. ഒരല്‍പം സമയം ചിലവിടാനുണ്ടെങ്കില്‍ നമ്മുടെ മുറ്റത്തും വച്ചു പടിപ്പിക്കാം മനോഹരമായ പുല്‍ത്തകിടി.
പുതിയതായി പുല്‍ത്തകിടി വച്ചുപിടിപ്പിക്കുമ്പോഴും നിലവിലെ പുല്‍ത്തകിടികളില്‍ വീണ്ടും വിത്ത്‌ പാകുമ്പോഴും ചില കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്‌. പുല്‍വിത്തിന്റെ ഇനം, വിത്ത്‌ പാകുന്ന കാലം, മണ്ണ്‌ തയ്യാറാക്കല്‍ എന്നിവ പുതിയ വിത്തിന്റെ വളര്‍ച്ചയെ നിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങളാണ്‌. വിത്ത്‌ പാകുന്ന രീതിയും കാലവും ശരിയായാല്‍ തന്നെ മനോഹരമായ പുല്‍ത്തകിടി ഒരുക്കുന്നതിന്റെ ശ്രമം പകുതി കുറയും.

tips for seeding a lawn

പുല്‍ത്തകിടി വച്ചുപിടിപ്പിക്കുന്നതിന്‌ ആദ്യം ചെയ്യേണ്ടത്‌ പ്രദേശത്തിനും കാലാവസ്ഥയ്‌ക്കും ഇണങ്ങുന്ന പുല്‍വിത്ത്‌ ഇനം തിരഞ്ഞെടുക്കുക എന്നതാണ്‌. ശൈത്യകാലത്തും വേനല്‍കാലത്തും ഉപയോഗിക്കേണ്ട പുല്‍ വിത്തുകള്‍ വ്യത്യസ്‌തമാണ്‌.
ശൈത്യകാല പുല്‍ വിത്തുകള്‍ പാകാന്‍ ഏറ്റവും അനുയോജ്യമായ സമയം ശരത്‌കാലമാണ്‌. ഈ കാലയളവാണ്‌ തിരഞ്ഞെടുക്കുന്നതെങ്കില്‍ പുല്‍ വിത്തുകള്‍ക്കൊപ്പമുള്ള കളകള്‍ വേനലിന്റെ അവസാനത്തോടെ നശിക്കും. ഇതിന്‌ പുറമെ തണുത്ത കാലാവസ്ഥ വിത്ത്‌ മുളക്കുന്നത്‌ വേഗത്തിലാക്കാന്‍ അനുകൂല സാഹചര്യം ഒരുക്കുകയും ജലാംശം നഷ്‌ടപെടുന്നത്‌ കുറയ്‌ക്കുകയും ചെയ്യും. ചൂടുകാല പുല്‍ വിത്തുകള്‍ വസന്തത്തിന്റെ അവസാനത്തോടെയോ വേനലിന്റെ ആദ്യത്തോടെയോ പാകുന്നതാണ്‌ ഉത്തമം. വേനല്‍മഴ പുതിയ വിത്തുകള്‍ മുളക്കുന്നതിന്റെ ആക്കം കൂട്ടും.
വിത്ത്‌ പാകുന്ന രീതിയാണ്‌ ശ്രദ്ധിക്കേണ്ട മറ്റൊരു ഘടകം. പുതിയ പുല്‍ വിത്തുകളില്‍ വേര്‌ വരുന്നതിന്‌ മുമ്പായി അത്‌ പാകാനുള്ള മണ്ണ്‌ തയ്യാറാക്കേണ്ടതുണ്ട്‌. ആദ്യമായി പുല്‍ത്തകിടി വച്ചു പിടിപ്പിക്കുകയാണെങ്കില്‍ മണ്ണ്‌ തയ്യാറാക്കുന്നതിന്‌ കൂടുതല്‍ ശ്രദ്ധ നല്‍കണം. ഇതിനാദ്യം വേണ്ടത്‌ മണ്ണ്‌ ഇളക്കി പാകപ്പെടുത്തുകയാണ്‌. മണ്ണ്‌ ഇളക്കുന്നത്‌ അധികം ആഴത്തില്‍ വേണമെന്നില്ല 2.5 മുതല്‍ 3 ഇഞ്ച്‌ വരെ താഴ്‌ത്തി ഉഴുതെടുക്കുന്നതായിരിക്കും അനുയോജ്യം. ഇതിന്‌ ശേഷം വേരുകളും മറ്റും നീക്കം ചെയത്‌ തകിടി നിരപ്പാക്കിയതിന്‌ ശേഷം പാക്കറ്റിലെ നിര്‍ദ്ദേശമനുസരിച്ച്‌ വിത്ത്‌ വിതറാം. വിത്ത്‌ എല്ലായിടത്തും ഒരുപോലെ എത്തുന്നതിന്‌ ഒന്നിലേറെ തവണ പല കോണുകളില്‍ നിന്ന്‌ വിതറുന്നത്‌ നല്ലതായിരിക്കും.
പാകിയ വിത്തുകള്‍ കാറ്റു കൊണ്ടും പക്ഷികള്‍ കൊത്തിയും നഷ്‌ടപെടാതിരിക്കാന്‍ ആവശ്യമായ സംവിധാനം ഒരുക്കിയിരിക്കണം. വിത്ത്‌ പാകിയ സ്ഥലം വയ്‌ക്കോല്‍ കൊണ്ടോ മറ്റോ മൂടുന്നത്‌ ഇതിന്‌ നല്ലതായിരിക്കും. വിത്ത്‌ പാകിയ മണ്ണ്‌ രണ്ട്‌ ആഴ്‌ചത്തോളം ദിവസം മൂന്ന്‌ നാല്‌ നേരം പത്ത്‌ പതിനഞ്ച്‌ മിനുട്ട്‌ വെള്ളം നനയ്‌ക്കണം. വിത്ത്‌ മുളച്ച്‌ വരുന്നതിനനുസരിച്ച്‌ ദിവസത്തില്‍ ഒന്ന്‌ എന്ന നിലയിലേയ്‌ക്ക്‌ നനയ്‌ക്കുന്നതിന്റെ അളവില്‍ കുറവ്‌ വരുത്താം.
വളര്‍ന്നു വരുന്ന പുല്ലുകള്‍ ഇടയ്‌ക്കിടയ്‌ക്ക്‌ വെട്ടി ചെറുതാക്കുന്നത്‌ അവയുടെ ആരോഗ്യകരമായ വളര്‍ച്ചയ്‌ക്ക്‌ അത്യാവശ്യമാണ്‌. പുല്ലുകള്‍ 2 മുതല്‍ മൂന്ന്‌ ഇഞ്ച്‌ വരെ ഉയരത്തില്‍ എത്തിയാല്‍ വീണ്ടും വെട്ടി ചെറുതാക്കി കൊണ്ടിരിക്കണം.
നിലവിലെ പുല്‍ത്തികടിയില്‍ വീണ്ടും വിത്ത്‌ പാകുകയാണെങ്കില്‍ പുതിയ വിത്ത്‌ പാകുന്നതിന്‌ മുമ്പായി അവശേഷിക്കുന്ന പുല്‍ നുറുങ്ങുകളും ഉണങ്ങിയ പുല്ലുകളും നീക്കം ചെയ്‌ത്‌ മണ്ണ്‌ കാണത്തക്കവിധം പുല്‍ത്തകിടി വൃത്തിയാക്കണം. പിന്നീട്‌ പുതിയ വിത്ത്‌ പാകുന്നതും മുളപ്പിക്കുന്നതുമെല്ലാം പുതിയി പുല്‍ത്തകിടി വച്ചുപിടിപ്പിക്കുമ്പോള്‍ ചെയ്യുന്നതു പോലെ തന്നെയാണ്‌.
ആദ്യമായി പുല്‍ത്തകിടി വച്ചു പിടപ്പിക്കാന്‍ ഒരുങ്ങുമ്പോള്‍ ഇതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഈ രംഗത്തെ വിദഗ്‌ധരില്‍ നിന്നും സ്വീകരിക്കാവുന്നതാണ്‌. ഏറ്റവും മികച്ച പുല്ല്‌ ഇനങ്ങള്‍ കണ്ടെത്തുന്നതിനും അവ വച്ചു പിടിപ്പിക്കുന്നതിന്‌ അനുയോജ്യമായ സമയം മനനസ്സിലാക്കുന്നതിനും ഇവര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കാന്‍ കഴിയും.

തുളസി വളര്‍ത്തുമ്പോള്‍.

മിക്കവാറും വീടുകളില്‍, പ്രത്യേകിച്ച് ഹിന്ദുക്കളുടെ വീടുകളില്‍ വച്ചു പിടിപ്പിക്കുന്ന ഒരു ചെടിയാണ് തുളസി. മതപരമായ അനുഷ്ഠാനങ്ങള്‍ക്കു മാത്രമല്ല, പല രോഗങ്ങള്‍ക്കുമുള്ള ഒരു മരുന്നു കൂടിയാണ് ഇത്.
തുളസി എത്ര നല്ലപോലെ നോക്കിയാലും വേണ്ട വിധത്തില്‍ വളരാത്തതായിരിക്കും പലരുടേയും പ്രശ്‌നം. തുളസിച്ചെടി വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

tips grow basil

തുളസിയ്ക്ക് സൂര്യപ്രകാശം ആവശ്യമെങ്കിലും നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന രീതിയില്‍ ഇത് നടരുത്. നേരിട്ടല്ലാതെ ലഭിക്കുന്ന സൂര്യപ്രകാശമാണ് തുളസി വളരാന്‍ കൂടുതല്‍ നല്ലത്.
ധാരാളം വെള്ളവും തുളസി വളരുവാന്‍ അത്യാവശ്യമാണ്. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് രണ്ടുമൂന്നു തവണയെങ്കിലും തുളിസിയ്ക്കു വെള്ളമൊഴിയ്ക്കുന്നത് നന്നായിരിക്കും.
ജലാംശം നില നിര്‍ത്തുന്ന തരത്തിലുള്ള മണ്ണായിരിക്കും തുളസിയുടെ വളര്‍ച്ചയ്ക്ക് നല്ലത്. കറുത്ത മണ്ണും കളിമണ്ണും കലര്‍ത്തിയ മണ്ണാണ് തുളസി നട്ടുപിടിപ്പിക്കാന്‍ നല്ലത്.
തുളസിയില്‍ ചെറിയ പൂക്കളുണ്ടാകും. ഇങ്ങിനെ വരുമ്പോള്‍ ഈ ഭാഗം വെട്ടിക്കളയുക. അല്ലെങ്കില്‍ ചെടിയുടെ വളര്‍ച്ച നിന്നു പോകും.
ഒരുപാട് തുളസികള്‍ ഒരുമിച്ചു നടുന്നതും നല്ലതല്ല. ഇത് ഇവയുടെ വളര്‍ച്ച മുരടിക്കാനേ ഇട വരുത്തൂ. രണ്ടോ മൂന്നോ ചെടികളാകാം. ഇതിലും കൂടുതല്‍ ഒരുമിച്ചു നടരുത്.
തുളസിയ്ക്ക് ഔഷധഗുണമുള്ളതു കൊണ്ട് ഇതില്‍ കീടനാശിനികള്‍ തളിയ്‌ക്കേണ്ട ആവശ്യം സാധാരണ ഗതിയില്‍ ഉണ്ടാകാറില്ല. ആവശ്യമെങ്കില്‍ നാടന്‍ രീതിയിലുള്ളവ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. അല്ലെങ്കില്‍ ഇത് തുളസിയുടെ ഗുണത്തെ തന്നെ ഇല്ലാതാക്കും.



പ്രിയങ്ക ചോപ്ര


പ്രിയങ്ക ചോപ്രയും ഈ ലിസ്റ്റില്‍ സ്ഥാനം നേടിയിട്ടുണ്ട്.


മാഹൂര്‍ ബാലോച്ച്


മാഹൂര്‍ ബാലോച്ച് എന്ന പാകിസ്ഥാനി നടിയും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.


മാഗി ക്യൂ


മാഗി ക്യൂ എന്ന അമേരിക്കന്‍ നടിയും ഈ ലിസ്റ്റിലുണ്ട്. ഇവരുടെ അമ്മ ഫിലിപ്പൈന്‍സുകാരിയായതു കൊണ്ട് ഇവരും ഏഷ്യന്‍ സ്ത്രീ എന്ന പട്ടികയിലാണ് ഉള്‍പ്പെടുന്നത്.